പരിണാമവാദം
അതിനിസ്സാരമായ ഒരു പുരാതന ജൈവരൂപത്തിൽ നിന്നും അഥവാ ഒരു ഏകകോശ ജീവിയിൽ നിന്നും, വിവിധ പ്രാപഞ്ചിക ഇടപെടൽ മൂലം ക്രമാനുഗതമായുണ്ടാകുന്ന മാറ്റങ്ങൾ പുതിയ ജീവി വർഗങ്ങളുണ്ടാകാൻ കാരണമായി. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ മാറ്റങ്ങളാണ് വിവിധ ജീവിവർഗങ്ങളുടെ ഉത്ഭവ കാരണമായത് എന്ന തത്വമാണ് പരിണാമവാദം (Evolution) എന്നറിയപ്പെടുന്നത്. ഈ പദപ്രയോഗം സാങ്കേതികമായി ആദ്യം അവതരിപ്പിച്ചതു സ്പെൻസർ (Spencer) എന്ന ശാസ്ത്രജ്ഞനാണ്. ഒരു സ്രഷ്ടാവിന്‍റെ സാധ്യതയെ തന്നെ നിഷേധിക്കുന്ന ഈ വാദത്തിന് ജീവശാസ്ത്രത്തിന്‍റെ പരിവേഷം നൽകാൻ മുന്നോട്ടുവന്ന വ്യക്തിയായിരുന്നു ചാൾസ് ഡാർവിൻ (Charles Robert Darwin, 1809-1882)
ചാൾസ് ഡാർവിൻ (Charles Robert Darwin)
Theory of Natural Selection പ്രകൃതി നിർദ്ധാരണ സിദ്ധാന്തമാണ് ഡാർവിനിസം എന്നറിയപ്പെടുന്നത്.ജീവികളുടെ പൊടുന്നനെയുള്ള വർധനവ് ഭക്ഷണ ത്തിനും താമസത്തിനും സ്ഥലത്തിനുമെല്ലാമായി അവയ്ക്കിടയിൽ മത്സരത്തിന് കാരണമാകും. നിലനിൽപ്പിനുള്ള ഈ വടം വലിയിൽ (Struggle for existence ) ഏറ്റവും കഴിവുറ്റവർ അതിജീവിക്കപ്പെടുന്നു (Survival of the fittest). പ്രകൃതി സാഹചര്യങ്ങളോടിണങ്ങുംവിധം മാറ്റങ്ങൾക്ക് വിധേയരാകുന്ന ജീവികൾ പ്രകൃതിയാൽ തെരെഞ്ഞെടുക്കപ്പെടുന്നു (Natural selection) മാറ്റങ്ങളിലൂടെ ശക്തരായ ഇവ ഇണചേർന്ന് തങ്ങളുടെ മാറ്റങ്ങളും കഴിവുകളും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നു. പല തലമുറകൾ കഴിയുമ്പോൾ ഉണ്ടാകുന്ന സന്താനങ്ങൾ അവയുടെ യഥാർത്ഥ പിതാമഹനുമയി വ്യത്യസ്തത്ത പുലർത്തുകയും ചെയ്യും. അങ്ങനെ ഒരു പുതിയ ജീവി വർഗം (Species) ഉണ്ടാകുന്നു. ഇത്രയുമാണ് ഡാർവിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങൾ !
ഇനി കാര്യത്തിലേക്ക് വരാം !!
പരിണാമ സിദ്ധാന്തത്തില്‍ ആദ്യ ജിവന്‍ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുന്നില്ല.ഏതൊക്കെ സാഹച്യത്തിലാണ് ജീവികള്‍ പരിണാമമെന്ന അവസ്ഥയ്ക്ക് വിധേയമാവുന്നത് എന്നും പരിണാമ സിദ്ധാന്തത്തില്‍ പറയുന്നില്ല.ചില കാരണങ്ങള്‍ കൊണ്ടാണ് പരിണാമം ഉണ്ടാകുന്നു എന്നു പറയുന്നത്.അവ ഏതൊക്കെയാണെന്നു പരിണാമ സിദ്ധാന്തത്തില്‍ വിശദീകരിക്കുന്നില്ല. പ്രതികൂല സാഹച്യങ്ങളിലാണ് പരിണാമം നടക്കുന്നത്.പരിണാമ സിദ്ധാന്തം പ്രകാരം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് മാറ്റങ്ങള്‍ക്കു വിധേയമാവുന്നത്.നമുക്കറിയാം ഇന്നത്തെ ജീവികള്‍ പല വര്‍ണ്ണങ്ങളില്‍ പല രൂപങ്ങളില്‍ ആണുള്ളത്.മാറ്റങ്ങള്‍ക്കു വിധേയമാവുമ്പോള്‍ ഇത്തരം വര്‍ണ്ണങ്ങള്‍ എന്തു കൊണ്ടാണ് ജീവികള്‍ക്കു ലഭിക്കുന്നത്?
ഉദാ:പല വര്‍ണ്ണത്തിലുള്ള ചിത്രശലഭങ്ങള്‍, മയിലിന്‍റെപീലികള്‍. പുള്ളിമാന്‍റെ പുള്ളികള്‍.ഒരു സൃഷ്ട്ടാവ് ഇല്ലാതെ നടക്കുന്ന പരിണാമത്തിനു ഇത്ര വ്യത്യസ്ഥമായ വര്‍ണ്ണങ്ങള്‍ ജീവികള്‍ക്കു കൊടുക്കാനാവുമെന്നത് അത്ഭുതം തന്നെ [ജീവനില്ലാത്ത ഒരു വസ്തുവില്‍ നിന്നു ജീവനുണ്ടായി ആ ജീവി പരിണമിച്ചാണ് ഇക്കാണുന്ന സകല ജീവികളും ഉണ്ടായതെന്ന് ഓര്‍ക്കണം]. ഏകകോശജീവികളില്‍ നിന്ന് കോടാനുകോടി കോശങ്ങള്‍ ഉള്ള വമ്പന്‍ ദിനോസറുകള്‍, തിമിഗലങ്ങള്‍, ആനകള്‍,കോടിക്കണക്കിന് വ്യത്യസ്തമായ ജീവികള്‍ വ്യത്യസ്തമായ പക്ഷികള്‍ എന്നിവയൊക്കെ പരിണമിച്ചുണ്ടായി എന്നത് വിശ്വസിക്കാന്‍ യുക്തിവാദികള്‍ എന്ന് വീമ്പിളക്കുന്ന ആളുകള്‍ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും ?ഇത്ര കണിശമായ, സങ്കീര്‍ണ്ണമായ കൃത്യതയോടെ ഈ ഭീമാകാര രൂപങ്ങള്‍ സ്വയം പരിണമിച്ചുണ്ടായി എന്ന് അങ്ങോട്ട് വിശ്വസിക്കുക തന്നെ അല്ല പിന്നേ !!
ഉദാ:പല വര്‍ണ്ണത്തിലുള്ള ചിത്രശലഭങ്ങള്‍, മയിലിന്‍റെപീലികള്‍. പുള്ളിമാന്‍റെ പുള്ളികള്‍.ഒരു സൃഷ്ട്ടാവ് ഇല്ലാതെ നടക്കുന്ന പരിണാമത്തിനു ഇത്ര വ്യത്യസ്ഥമായ വര്‍ണ്ണങ്ങള്‍ ജീവികള്‍ക്കു കൊടുക്കാനാവുമെന്നത് അത്ഭുതം തന്നെ [ജീവനില്ലാത്ത ഒരു വസ്തുവില്‍ നിന്നു ജീവനുണ്ടായി ആ ജീവി പരിണമിച്ചാണ് ഇക്കാണുന്ന സകല ജീവികളും ഉണ്ടായതെന്ന് ഓര്‍ക്കണം]. ഏകകോശജീവികളില്‍ നിന്ന് കോടാനുകോടി കോശങ്ങള്‍ ഉള്ള വമ്പന്‍ ദിനോസറുകള്‍, തിമിഗലങ്ങള്‍, ആനകള്‍,കോടിക്കണക്കിന് വ്യത്യസ്തമായ ജീവികള്‍ വ്യത്യസ്തമായ പക്ഷികള്‍ എന്നിവയൊക്കെ പരിണമിച്ചുണ്ടായി എന്നത് വിശ്വസിക്കാന്‍ യുക്തിവാദികള്‍ എന്ന് വീമ്പിളക്കുന്ന ആളുകള്‍ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും ?ഇത്ര കണിശമായ, സങ്കീര്‍ണ്ണമായ കൃത്യതയോടെ ഈ ഭീമാകാര രൂപങ്ങള്‍ സ്വയം പരിണമിച്ചുണ്ടായി എന്ന് അങ്ങോട്ട് വിശ്വസിക്കുക തന്നെ അല്ല പിന്നേ !!
ചെറിയ മാറ്റങ്ങള്‍ക്കു പോലും കോടാനു കോടി വര്‍ഷങ്ങള്‍ വേണമെന്നിരിക്കെ ഇത്ര വലിയ ഭീമാകാര സങ്കീര്‍ണ്ണ രൂപങ്ങള്‍ ക്രമാനുഗതമായി ഇത്ര കൃത്യതയോടെ ഉണ്ടായി എന്ന് സങ്കല്‍പ്പിച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ കാല പഴക്കം പോലും മതിയാവില്ല പരിണാമം പൂര്‍ത്തിയാവാന്‍. അമിനോ ആസിഡുകള്‍ രൂപം കൊള്ളാന്‍ കോടാനുകോടി വര്‍ഷങ്ങള്‍, ഏക കോശ ജീവിയ്ക്കു കോടാനു കോടി വര്‍ഷങ്ങള്‍, അവ ഇരട്ടിച്ച് സങ്കീര്‍ണ്ണം അല്ലാത്ത ബഹു കോശ ജീവി ഉണ്ടാകാന്‍ പിന്നെയും കോടാനു കോടി വര്‍ഷങ്ങള്‍, കണ്ണുകള്‍ രൂപ പെടാന്‍ കോടാനു കോടി വര്‍ഷങ്ങള്‍, സങ്കീര്‍ണ്ണ ഘടനയോടു കൂടിയ നൂറു നൂറു അവയവങ്ങള്‍ രൂപ പെടാന്‍ കോടാനു കോടി വര്‍ഷങ്ങള്‍, അവ പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കാനും അനുകൂലകങ്ങള്‍ രൂപം കൊള്ളാനും പിന്നെയും കോടിക്കണക്കിന് വര്‍ഷങ്ങള്‍. ആലോചിച്ചാല്‍ ഇത്ര യുക്തി ഹീനമായ ഒരു ആശയം വേരെയുണ്ടാവുമോ??
ഇനി നമ്മുടെ കാര്യം !!
മനുഷ്യന്‍ ഇന്നു കാണുന്ന സകല ജീവികളില്‍ നിന്നും വ്യത്യസ്ഥനാണ്.അവനു മാത്രമായി പല കഴിവുകളും ഉണ്ട്.പരിണാമം വഴിയാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ആ കഴിവുകള്‍ മനുഷ്യനു എങ്ങനെ കിട്ടി എന്നു പറയേണ്ട ഉത്തരവാദിത്വം പരിണാമ വാദികള്‍ക്കുണ്ട്.മനുഷ്യനു മാത്രമായി ലഭിച്ചതാണ് വിശേഷ ബുദ്ധി.അതുപയോഗിച്ചു അവന്‍ പക്ഷിയെ പോലെ പറക്കുന്നു മീനിനെ പോലെ നീന്തുന്നു.ഇന്നു നമുക്കുള്ളതെല്ലാം മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.ഞാന്‍ ഈ ടൈപ്പ് ചെയ്യുന്ന (Sony Vaio ലാപ്ടോപ്) അടക്കം സകലതും.ചില ജീവജാലങ്ങള്‍ക്കു പ്രത്യേകമായ ജന്മസിദ്ധമായ കഴിവുകള്‍ ഉള്ളപ്പോള്‍ മനുഷ്യന്‍ അത്തരം കഴിവുകള്‍ ബുദ്ധി ഉപയോഗിച്ചു നേടുന്നു.സകല ജീവികളെ പോലെ പരിണാമം വഴിയുണ്ടായതാണെങ്കില്‍ മനുഷ്യനു മാത്രം ഈ ബുദ്ധി എങ്ങനെ കിട്ടി??
മനുഷ്യന്‍ ഒഴികേ മറ്റു ജീവികളുടെ ജീവ ചക്രം വളരെ ലളിതമാണ്.ഒരു ജീവി ജനിച്ചുകഴിഞ്ഞാല്‍ വളര്‍ച്ചയെത്തുന്നത് വരെ അതിന്‍റെ അമ്മയ്ക്കൊപ്പം ജീവിക്കുന്നു.വളര്‍ച്ചെയെത്തിയ ശേഷം സ്വയം ഇരതേടി,ഇണയെ കണ്ടെത്തുന്നു.അതു കഴിഞ്ഞു മരിക്കുന്നു.മനുഷ്യന്‍ ഒഴികെ മറ്റെല്ലാ ജീവികളും ഇങ്ങനെയാണ്."പരിണാമം വന്ന ജീവികളില്‍ സ്വന്തം അസ്ഥിത്വം തേടുന്നത് മനുഷ്യന്‍ മാത്രമാണ്".അവന്‍ ഒരിക്കലും തന്റെ സാഹച്യങ്ങളുമായി ത്യപ്തനല്ല.അവന്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.ബുദ്ധി പോലെ തന്നെ മനുഷ്യന്‍റെ പ്രത്യേകതയാണ് ജിജ്ഞാസ അല്ലെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷ.മറ്റു ജീവികള്‍ സ്വന്തം ചുറ്റുപാടുമായി ഒതുങ്ങി കൂടുമ്പോള്‍ മനുഷ്യന്‍ മാത്രം ഇങ്ങനെയാതെങ്ങനെ?ഇതിനുത്തരം പരിണാമ സിദ്ധാന്തത്തിനു പറയാന്‍ കഴിയുമോ??
മനുഷ്യന്‍റെ ഭാഷ അവനെ മറ്റു ജീവികളില്‍ നിന്ന് അവനെ വ്യത്യസ്ഥനാക്കുന്നു.മറ്റു ജീവികളെ അപേക്ഷിച്ചു അവന്‍റെ ഭാഷ സങ്കീര്‍ണമാണ്.സംസാര ശേഷിയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.നമ്മുടെ വിചാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഭാഷക്കാവുന്നു.മറ്റുള്ളവര്‍ക്കു നാമെന്താണ് പറയുന്നതെന്ന് ഗ്രഹിക്കാനും ഭാഷ ഉപകരിക്കുന്നു.ചുണ്ടുകളുടെ പ്രത്യേക രീതിയിലുള്ള ചലനവും തൊണ്ടയും നാവും ഇതിനാവശ്യമാണ്.വ്യത്യസ്ഥ പേശികളുടെ ഏകരൂപത്തിലുള്ള സങ്കോചവും വികാസവും കാരണമായി ശബ്ദം പുറത്തു വരുന്നു.
നാം സംസാരിക്കാന്‍ ആഗ്രഹിക്കുന്നേയുള്ളൂ.ശാരീരിക അവയവങ്ങളില്‍ നിന്നു വരുന്ന കഴിവ് മാത്രമല്ല സംസാരമെന്നു നമുക്കറിയാം.മനുഷ്യന്‍റെ സംസാര ശേഷി സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്.മനുഷ്യര്‍ക്കു മുന്‍പുള്ള ജീവികളുടെ സവിശേഷതയില്‍ നേരിട്ടുണ്ടായതാണോ ഭാഷ? മൃഗങ്ങളുടെ ആശയ വിനിമയ രീതികളോട് അതിനു സാദ്യശ്യമുണ്ടോ?എങ്ങനെ പദങ്ങള്‍ നിലവില്‍ വന്നു?എങ്ങനെ പദവിന്യാസം നിലവില്‍ വന്നു?ഇതൊക്കെ പരിണാമം പ്രകാരം മനുഷ്യനു ലഭിച്ചതാണെന്നു ആധികാരികമായി പറയാന്‍ കഴിയുമോ? ഇതെങ്ങെനെയാണ് പരിണാമത്തിന്‍റെ പരിധിയില്‍ പെടുന്നത് ???
നാം സംസാരിക്കാന്‍ ആഗ്രഹിക്കുന്നേയുള്ളൂ.ശാരീരിക അവയവങ്ങളില്‍ നിന്നു വരുന്ന കഴിവ് മാത്രമല്ല സംസാരമെന്നു നമുക്കറിയാം.മനുഷ്യന്‍റെ സംസാര ശേഷി സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്.മനുഷ്യര്‍ക്കു മുന്‍പുള്ള ജീവികളുടെ സവിശേഷതയില്‍ നേരിട്ടുണ്ടായതാണോ ഭാഷ? മൃഗങ്ങളുടെ ആശയ വിനിമയ രീതികളോട് അതിനു സാദ്യശ്യമുണ്ടോ?എങ്ങനെ പദങ്ങള്‍ നിലവില്‍ വന്നു?എങ്ങനെ പദവിന്യാസം നിലവില്‍ വന്നു?ഇതൊക്കെ പരിണാമം പ്രകാരം മനുഷ്യനു ലഭിച്ചതാണെന്നു ആധികാരികമായി പറയാന്‍ കഴിയുമോ? ഇതെങ്ങെനെയാണ് പരിണാമത്തിന്‍റെ പരിധിയില്‍ പെടുന്നത് ???
ഭാഷ പോലെ തന്നെ എഴുത്തും.അവന്‍ സംസാരിച്ച ഭാഷ എങ്ങനെ അവന്‍ എഴുതി,ആരാണ് സംസാരിക്കാനും വായിക്കുവാനും എഴുതുവാനും ഉള്ള കഴിവുകള്‍ കൊടുത്തത്.ഇന്നത്തെ കാലത്തു പോലും അറബി അറിയാത്തവനു അറബി കണ്ടാല്‍ ഒന്നും മനസിലാകുകയില്ല,അതുപോലെ തന്നെ മലയാളം അറിയാത്തവനു മലയാളം കണ്ടാലും ഒന്നും മനസിലാവില്ല. പ്രാക്യത മനുഷ്യന്‍ എങ്ങനെ ഭാഷയും എഴുത്തും വികസിപ്പിച്ചെടുത്തു.ഇതൊക്കെ പരിണാമം വഴി കിട്ടിയതാവുമോ?ലോകത്ത് പരിണമിച്ചുണ്ടായ മറ്റു ജീവികള്‍ക്കു ഈ വക കഴിവുകള്‍ വല്ലതുമുണ്ടോ?ഡാര്‍വിന്‍ സിദ്ധാന്തത്തിനു ഇതിനുത്തരം കണ്ടെത്താന്‍ ആവുമോ?
ഇനി മനുഷ്യന്‍റെ ശരീരഘടനയിലേക്ക് ഒന്ന് നോക്കാം ! ഹൃദയത്തില്‍ നിന്ന് തുടങ്ങി ഹൃദയത്തിലേക്ക് തന്നെ മടങ്ങുന്ന രക്ത ചംക്രമണ വ്യവസ്ഥ! നാരു പടലങ്ങളെക്കാള്‍ അതി സൂക്ഷ്മമായ രക്ത വാഹിനി കുഴലുകള്‍ ജീവനുള്ള എല്ലാ കോശങ്ങളിലേക്കും അന്നവും വായുവും എത്തിക്കുന്ന സങ്കീര്‍ണ്ണ വ്യവസ്ത്ഥിതി സൂക്ഷ്മ തലങ്ങളിലേക്ക് വരെ സന്ദേശങ്ങള്‍ പ്രവഹിക്കുന്ന തരത്തില്‍ നാഡീ വ്യവസ്ത്ഥിതി. എല്ലാം എങ്ങനെ സ്വയം ഇത്ര കൃത്യതോടെ രൂപപെട്ടു? ഒരു നാഡീയും നമ്മുടെ ശരീരത്തില്‍ ഇല്ല സുശുംനയിലൂടെ തലച്ചോറിലേക്ക് ബന്ധപെട്ടിട്ടല്ലാതെ. ഒരു രക്ത കുഴലും ഇല്ല, ഹൃദയത്തിലേക്ക് ബന്ധം ഇല്ലാതെ. ഹൃദയത്തിനു വേണ്ടി രക്ത കുഴലുകളും, രക്ത കുഴലുകള്‍ക്ക് വേണ്ടി ഹൃദയവും, രക്ത കുഴലുകളില്‍ നിറയ്ക്കാന്‍ രക്തവും, രക്തം ഒഴുകാന്‍ രക്ത കുഴലുകളും, കോശങ്ങള്‍ക്ക് ഊര്‍ജ്ജം എത്താന്‍ രക്തവും, ഊര്‍ജ്ജത്തിന് വേണ്ടി കാത്തിരിക്കുന്ന കോശങ്ങളും...... പരസ്പര പൂരകമായ ഈ സൃഷ്ടിപ്പ് എങ്ങനെയുണ്ടായി??
ഈ പ്രത്യേകതകള്‍ (ശ്വസനം,ദഹനം,രക്തചംക്രമണം.സംവേദനം,കാഴ്ച,പ്രത്യു ല്പാദനം) എല്ലാം സമ്പൂര്‍ണ്ണമായി പരിണമിച്ചുണ്ടായതിനു ശേഷം ആണോ ജൈവ വര്‍ഗ്ഗങ്ങള്‍ ഏക കോശ ജീവിയില്‍ നിന്ന് ഒട്ടനവധി ബഹു കോശ ജീവികളിലേക്ക് വേര്‍തിരിഞ്ഞു പരിണാമം പൂര്‍ത്തിയാക്കിയത്? അല്ലെങ്കില്‍ എങ്ങനെ സമാന്തര സവിശേഷതകള്‍ ഉള്ള വിവിധ തരം ജീവികള്‍ ഉണ്ടായത്. ഇനി എല്ലാതരം സവിശേഷതകളും സംവിധാനിക്കപെട്ടതിനു ശേഷം പരിണമിച്ചു എന്ന് കരുതിയാല്‍ ജീവികള്‍ തമ്മില്‍ ഇത്ര വലിയ അന്തരം ഉണ്ടാവാനും ഇടയില്ല. ഇതിനെല്ലാം ഇടയില്‍ കണ്ണുകള്‍ ഇല്ലാത്ത ജീവികളും രക്തം ഇല്ലാത്ത ജീവികളും ഉത്തരം കിട്ടാത്ത സമസ്യകള്‍ തന്നെ. ഇക്കൂട്ടര്‍ ഊറ്റം കൊള്ളുന്ന ഫോസിലുകളുടെ പഠനവും എങ്ങുമെത്തുന്നില്ല. ഓരോ ജീവികളും പെടുന്നനെ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയത് പോലെയാണ് ഫോസിലുകള്‍ കണ്ടെടുക്കപെടുന്നത് എന്ന് ഫോസില്‍ വിദഗ്ധര്‍ തന്നെ കൈമലര്‍ത്തി പറയുന്നു. പരിണാമ ശ്രേണികളെ ബന്ധിപ്പിക്കുന്ന ലിങ്കുകള്‍ ഇന്നും കണ്ടെടുത്തിട്ടില്ല. അവ മിസ്സിംഗ് ലിങ്കുകള്‍ എന്ന പേരില്‍ അറിയപെടുന്നു..
അമ്പൊഴിയാത്ത ചോദ്യങ്ങളുടെ ആവനാഴിയില്‍ നിന്ന് ചോദ്യ ശരങ്ങള്‍ മത വിശ്വാസികള്‍ക്ക് നേരെ തൊടുത്തു വിടുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക. ഉത്തരം തേടാന്‍ ഒരുങ്ങിയാല്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. സ്വന്തം അസ്ഥിത്വത്തെ കുറിച്ച് പോലും ഉത്തരം കണ്ടത്താന്‍ ആവാതെ ശര ശയ്യയില്‍ ആണ് നിങ്ങളുടെ കിടപ്പ് തന്നെ. ഈ സങ്കീര്‍ണ്ണമായ പ്രകൃതിയ്ക്ക് പിന്നില്‍ കേവലം ബോധം പോലും ഇല്ലാത്ത കല്ലും മണ്ണും അടങ്ങിയ വ്യവസ്ഥിതി മാത്രം ആണെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ ഉന്നതവും ശ്രേഷ്ഠവും ഒരു ബോധവും സര്‍വ്വ ശക്തിയും ഉള്ള ഒരു ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കല്‍. ആ ശക്തിയെ നമുക്ക് എന്ത് പേരിലും വിളിക്കാം, ആ ശക്തിയില്‍ ഉള്ള വിശ്വാസം ശാസ്ത്ര പഠനങ്ങളെ തടസ്സപെടുതുകയും വേണ്ട. പഠനങ്ങള്‍ തുടരട്ടെ.!!
വിശുദ്ധ ഖുര്‍ആനിലേക്ക് !!
ഭൂമിയില്‍, ആകാശത്തില്‍,നക്ഷത്രങ്ങളില്‍, പുല്‍ നാമ്പുകളില്‍, തേനീച്ചയില്‍, ഒട്ടകത്തില്‍, നാല്‍ കാലികളില്‍, പക്ഷികളില്‍, മഴയില്‍, ഭ്രമണ മണ്ഡലങ്ങളില്‍.... ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തങ്ങള്‍ ഉണ്ടെന്നു ഖുറാന്‍ നിരന്തരം ഓര്‍മ്മപെടുത്തുന്നു. ആ ചിന്തകള്‍ തീര്‍ച്ചയായും വ്യക്തമായ ഒരു ലക്ഷ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത് !! "ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"( 7 : 185)
"ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരിൽ അധിക പേരും മനസ്സിലാക്കുന്നില്ല." ( 30 : 30 )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ