2015, ജൂൺ 16, ചൊവ്വാഴ്ച

അന്തിമ പ്രവാചകൻ മുൻകാല വേദങ്ങളിൽ..

                                പ്രവാചകനെകുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങള്‍




ഇന്ത്യന്‍ വേദങ്ങളില്‍ വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ നബി(സ്വ)യുടെ ജീവിതവും ചരിത്രവുമായി പൊരുത്തപ്പെടുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഭവിഷ്യല്‍ പുരാണം, അഥര്‍വ്വവേദം, രാമസംക്രമ് എന്നിവയിലെല്ലാം കാണാന്‍ സാധിക്കുന്ന ചില പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി(സ്വ) തങ്ങളിലല്ലാതെ മറ്റൊരാളിലും ഒത്തുവരുന്നതായി  ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.
ഭവിഷ്യല്‍ പൂരാണത്തില്‍ വ്യാസമുനിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: (സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പുരാണമെന്ന നിലയിലാണതിന് ഭവിഷ്യല്‍ പുരാണം എന്ന പേര് സിദ്ധിച്ചത്) 

പ്രതിസര്‍ഗ്ഗപര്‍വ്വം 3ല്‍ നിന്ന്:
ഏതസ്മിന്നന്തരേ മ്ളേഛ
ആചാര്യേണ സമന്വിതം
മഹാമദ ഇതിഖ്യാത
ശിഷ്യ ശാഖ സമന്വിതം
(അപ്പോള്‍ അന്യദേശക്കാരനായ ഒരു ആചാര്യന്‍ തന്റെ ശിഷ്യഗണങ്ങളോടൊന്നിച്ച് പ്രത്യക്ഷപ്പെടും. അദ്ദേഹത്തിന്റെ നാമം മഹാമദ -മുഹമ്മദ്- എന്നായിരിക്കും.) ധര്‍മ്മം ക്ഷയിക്കുമ്പോള്‍ നിയുക്തരാവുന്ന 10 അവതാരങ്ങള്‍ രംഗത്തെത്തുമെന്ന് ഇന്ത്യന്‍ ധര്‍മ്മപാഠങ്ങളില്‍ കാണാം. ഇക്കൂട്ടത്തില്‍ അവസാനത്തെ അവതാരത്തെകുറിച്ചാണ് വ്യാസമുനി ഈ ദീര്‍ഘദര്‍ശനം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് നബി(സ്വ)യുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന വിവരണം ശ്രദ്ധിക്കുക: അപ്പോള്‍ അദ്ദേഹത്തെ സമീപിച്ച് ആദരപുരസ്സരം ഒരു രാജാവ് ഇങ്ങനെ പറയും
നമസ്തേ ഗിരിജാനാഥാ,
മരുസ്ഥല നിവാസിനം
ത്രിപുരാ സുരനാശയ
ബഹുമായാ പ്രവര്‍ത്തിനം
മ്ളേഛെ ഗുപ്തായ ശുദ്ധായ
സച്ചിദാനന്ദ സ്വരൂപിണെ
ത്വാമാംഹി കിങ്കരം
വിദ്ധിശരാര്‍ത്ഥമപാഗതം.
“അല്ലയോ മാനവരാശിയുടെ അഭിമാനമേ, മരുഭൂ നിവാസീ, ഞാനങ്ങയെ വന്ദിക്കുന്നു. അങ്ങ് പിശാചിനെ നശിപ്പിക്കുന്നതിനായി വലിയ ശക്തി സംഭരിച്ചിരിക്കുന്നു. മ്ളേഛന്‍മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദ സ്വരുപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാകുന്നു. അങ്ങയുടെ പാദങ്ങളില്‍ വീണ ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിച്ചാലും”.
മുഹമ്മദ് നബിയുടെ(സ്വ)യുടെ പേരിന് സമാനമായ പദമാണ് അവതാരത്തിന്റെ പേരായി ഈ ശ്ളോകത്തില്‍ പറഞ്ഞിരിക്കുന്നത്. മരുഭൂനിവാസിയാണെന്നതും ശത്രുക്കളില്‍ നിന്നു സുരക്ഷിത ത്വം നല്‍കപ്പെട്ടിരിക്കുന്നു എന്നതും നബി(സ്വ)യില്‍ യോജിച്ചു വരുന്നുണ്ട്. തുടര്‍ന്ന് അനുയാ യികളുടെ  വിശേഷണങ്ങളും വിവരിക്കുന്നു:
ലിംഗഛേദി ശിഖാഹീന
ശ്മശ്രുധാരി സദൂഷക
ഉച്ചാലപീസര്‍വ്വഭക്ഷി
ഭവിഷ്യതിജനമോം
വിനകൌശലം ചവശവസ്തൊ
ഷാം ഭക്ഷയാമതാമാം
മുസലൈനൈവസംസ്കാര
കുശൈരിഭവ വിഷ്യതി
നസ്മാന്‍ മുസലവന്തോഹി
ജാതയോ ധര്‍മ്മദൂഷക
ഇതി പൈശാച ധര്‍മ്മശ്ച
ഭവിഷ്യതിമയാകൃത:
“ചേലാകര്‍മ്മം ചെയ്യുന്നവര്‍, കുടുമ വെക്കാത്തവര്‍, താടി വളര്‍ത്തുന്നവര്‍, വിപ്ളവകാരികള്‍, പ്രാര്‍ഥനക്കായി ഉറക്കെ വിളിക്കുന്നവര്‍, പന്നിയല്ലാത്ത മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍, മുസലൈ(മുസ്ലിം) എന്നറിയപ്പെടുന്നവര്‍ എന്നീ വിശേഷണങ്ങള്‍ക്കുടമകളായിരിക്കും ആ അവതാരത്തിന്റെ അനുയായികള്‍”. ഇതെല്ലാം കൃത്യമായി യോജിച്ചുവരുന്നത് മുഹമ്മദ് നബി (സ്വ)യുടെ അനു യായികളില്‍ മാത്രമാണ് 
                                    ശ്രീ ശ്രീ രവിശങ്കര്‍ പ്രവാചകനെകുറിച്ച്...!!

കല്‍ക്കിപുരാണം

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ്കൽക്കി എന്നു പറയപ്പെടുന്നു (ദേവനാഗിരിയിൽ कल्कि,ഇംഗ്ലീഷിൽ Kalki).'കൽക്കി' എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു 



കല്‍ക്കിപുരാണത്തില്‍ അവസാനമായി വരാന്‍ പോകുന്ന ഒരു അവതാരത്തെ (ഋഷി) യെക്കുറിച്ച് പറയുന്നുണ്ട്. ഈ ഋഷിയുടെ ഒരുപാട് ലക്ഷണങ്ങള്‍ കല്‍ക്കിപുരാണത്തില്‍ പറയുന്നുണ്ട്. ഇവ അന്തിമ പ്രവാചകനായ മുഹമ്മദ് (സ) യുമായി എങ്ങനെ യോജിക്കുന്നുവെന്ന് നോക്കാം.
അദ്ദേഹം വിഷ്ണുയാഷ് എന്നയാളുടെ ഭവനത്തിലാണ് ജനിക്കുക. (കല്‍ക്കിപുരാണം 2.4)
വിഷ്ണുയാഷ്  എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം വിഷ്ണു (ദൈവം)ത്തെ ആരാധിക്കുന്നവന്‍ എന്നാണ്. മുഹമ്മദ് (സ)യുടെ പിതാവിന്റെ പേര് ദൈവത്തെ ആരാധിക്കുന്ന അടിമ എന്ന അറബി വാക്കായ അബ്ദുള്ള എന്നായിരുന്നു.

മതപ്രചാരണത്തിന് നാല് അനുചരന്മാരാല്‍ അദ്ദേഹം സഹായിക്കപ്പെടം (കല്ക്കിപുരാണം 2.5)
ഇസ്ലാമിലെ നാല് ഖലീഫമാരായ അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) , അലി (റ) എന്നിവരെക്കുറിച്ചുള്ള പരാമര്‍ശമാണിത്.

വിഷ്ണുയാഷിന്റെ ഭവനത്തില്‍ സുമതിയുടെ ഗര്‍ഭപാത്രത്തിലാണ്  അദ്ദേഹം (ഋഷി) ജനിക്കുക.  കല്‍ക്കിപുരാണം 2.11)
സുമതി (സൗമ്യവതി) എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ശാന്തി എന്നാണ്. ഇത് അറബിയിലേക്ക് ഭാഷാര്‍ത്ഥം നടത്തിയാല്‍ ആമിന എന്നാണ് ലഭിക്കുക. മുഹമ്മദ് (സ)യുടെ മാതാവിന്റെ പേര് ആമിന എന്നായിരുന്നു.
മാധവ മാസത്തിന്റെ ആദ്യപകുതിയിലായിരിക്കും അദ്ദേഹം ജനിക്കുക. (കല്‍ക്കിപുരാണം 2.15)
ചന്ദ്രമാസം റബീഉല്‍ അവ്വലിലെ ആദ്യപകുതിയിലാണ് മുഹമ്മദ് (സ) ജനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.

യുദ്ധക്കളത്തില്‍ മാലാഖമാരാല്‍ അദ്ദേഹം സഹായിക്കപ്പെടും. (കല്‍ക്കിപുരാണം 2.7)
ഇസ്ലാമിലെ ബദര്‍ യുദ്ധമുള്‍പ്പടെ നിരവധി യുദ്ധങ്ങളില്‍ മാലാഖമാരാല്‍ ദൈവ സഹായം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായിട്ടുണ്ട്. (വിശുദ്ധ ക്വുര്‍ആന്‍ 8. 89,    3. 123-125 എന്നീ ഭാഗങ്ങളില്‍ അവ വിവരിക്കുന്നുണ്ട്. )

കൂടാതെ കല്‍ക്കി അവതാരത്തിന്  ദൈവമായ പരശുറാമില്‍ നിന്ന്  പര്‍വ്വതത്തില്‍ വെച്ച് ജ്ഞാനം ലഭിക്കും എന്നാണ് പ്രവചനം. മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാട് ലഭിച്ചത് ജബല്‍ നൂര്‍ എന്ന പര്‍വ്വതത്തിലെ ഹിറാ എന്ന ഗുഹയില്‍ വെച്ചായിരുന്നു. അദ്ദേഹം വടക്ക് ഭാഗത്തേക്ക് പാലായനം ചെയ്യുമെന്നും തുടര്‍ന്ന് തിരിച്ച് വരികയും ചെയ്യുമെന്ന് കൂടി പ്രവചനത്തില്‍ കാണം. മുഹമ്മദ് നബി മക്കയുടെ വടക്ക് ഭാഗത്തുള്ള മദീനയിലേക്ക് പാലായനം ചെയ്തതും വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചുവന്നതും ഇസ്ലാമിക ചരിത്രത്തില്‍ എന്നും അവിസ്മരണീയ സംഭവങ്ങളാണ്.
അഥര്‍വ്വവേദം
അഥര്‍വ്വവേദത്തിലെ കുണ്ഡവസൂക്തത്തില്‍  ഇങ്ങനെ കാണാവുന്നതാണ്:(കുണ്ഡവം എന്ന പദം മക്ക എന്ന പദത്തിനോട് അര്‍ഥസാദൃ ശ്യമുള്ളതാണ്).
ഇദം ജനാ ഉപശ്രുത
നരാംശം സസ്ത്രവിഷ്യതെ
ഷഷ്ടിം സഹസ്രാനവതിം
ചകൌെരവ അരൂശമേ ഷുദഹ്മഹെ
ഉഷ്ട്രായസ്യം പ്രവാഹിണൊ
വധൂമന്തോഹിര്‍ദശ
വത്മാരഥസ്യനി
ജിഹിഷതെ ദിവ
ഈഷമാണ ഉപസ്മൃത
ഏവന്ത്റ്ഷയെ മാമഹെ
ശതം നിഷ്കാന്ദ ശസ്രജ
ശ്രീണി ശതാന്യവതാം
സഹസ്റാദശ ഗോനാം.
“അല്ലയോ ജനങ്ങളേ, ശ്രദ്ധയോടെ ഇതു കേള്‍ക്കുക, സ്തുത്യര്‍ഹനായവന്‍ ജനങ്ങള്‍ക്കിട യില്‍ വരും. അറുപതിനായിരത്തിത്തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്നു നാം അവനെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം 20 ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകം വരെ എത്തി അതിനെ വാഴ്ത്തും. മാമഋഷിക്ക് 100 സ്വര്‍ണ നാണ യങ്ങളും 10 ചതുരംഗങ്ങളും 300 അറബിക്കുതിരകളും 10000 പശുക്കളും നല്‍കപ്പെടും”.
ചതുര്‍വേദങ്ങള്‍

അഹ്മ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെടും. (സാമവേദം. ഉത്തര്‍ചിക മന്ത്ര 1500)
ഇവിടെ അഹ്മ്മദ് എന്ന് പ്രത്യേകം പേര് പരാമര്‍ശിക്കുന്നു എന്നത് വളരെ വ്യക്തം. അദ്ദേഹത്തിന് നല്‍കപ്പെടുന്ന അനശ്വരമായ (കാലഘട്ടത്തെ അതിജീവിച്ച) നിയമസംഹിതയാണ് വിശുദ്ധ ക്വുര്‍ആന്‍










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ