'' കണ്ണ് '' ' പരിണാമവാദികൾ മുട്ടുമടക്കിയ ദൈവിക ദൃഷ്ടാന്തം' **********************************
ഈ ലോകത്തിൻറെ മുഴുവൻ ഭംഗിയും നാം ആസ്വദിക്കുന്നത് കണ്ണെന്ന ഒരൊറ്റ അവയവം ഉപയോഗിച്ചാണ് .കാഴ്ചയില്ലാത്ത ഒരു ലോകം ചിന്തിച്ചു നോക്കൂ !! നാം അറിയാതെ നാം കണ്ടുകൊണ്ടിരിക് കുന്നു അതിനാൽ നാം കാഴ്ചയുടെ വില അറിയുന്നില്ലെന് നതാണ് സത്യം ! മസ്തിസ്ഷം കഴിഞ്ഞാൽ മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും അതി മനോഹരവുമായ ഒരു അവയവമാണ് 28 ഗ്രാം മാത്രം ഭാരമുള്ള മനുഷ്യനേത്രം ,നേത്രവും മസ്തിഷ്കവും ചേരുമ്പോഴാണ് കാഴ്ച എന്ന മഹാത്ഭുതം സംഭവിക്കുന്നത് വിശദമായി താഴെ സൂചിപ്പിക്കാം ,കണ്ണിൻറെ അത്ഭുതങ്ങളിൽ ചിലവ സൂചിപ്പിക്കാം ,
1) കണ്‍പോളകൾ:-നാം അറിയാതെ നാം ദിനേനെ കണ്‍ചിമ്മുന്നു. ഒരു സാധാരണ മനുഷ്യൻ 17 തവണ ഒരു മിനുട്ടിൽ കണ്ണ് ചിമ്മുന്നുണ്ട് .അതായത് ഒരു മണിക്കൂറിൽ 12,00 തവണ , ഒരു ദിവസത്തിൽ 28,800 ഒരാൾ കണ്ണ് ചിമ്മുന്നതായി കണക്കാക്കപ്പെടു ന്നു .നിങ്ങളുടെ ഒരു യാത്രത്തിൽ 10% സമയവും നിങ്ങൾ കണ്ണടച്ചാണ് യാത്ര ചെയ്യുന്നതെന്ന് ചുരുക്കം , നാം അറിയാതെ നമ്മുടെ കാഴ്ചയെ ബാധിക്കാതെ നടക്കുന്ന അത്ഭുതപ്രവർത്തന മാണ് കണ്‍ചിമ്മൽ , കണ്ണിനെ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ പ്രവർത്തനം .നാം ഓരോ തവണ കണ്ചിമ്മുമ്പോഴ ും ഒരു കാറിൻറെ വൈപർ ഗ്ലാസ് തുടക്കുന്ന പോലെ കണ്ണിനെ വൃത്തിയോടെ സൂക്ഷിക്കാനും നനവുള്ളതാക്കി നിലനിർത്താനും ഈ പ്രവർത്തനം സഹായിക്കുന്നു .ശക്തമായ പ്രകാശം കണ്ണിലേക്ക് വരുമ്പോൾ നാം അറിയാതെ കണ്ണ്‍ ചിമ്മുന്നതും കണ്ണിനെ സംരക്ഷണത്തിൻറെ ഭാഗമാണ്
2) കണ്ണുനീർ (Tears) :-കണ്ണിനു ലഭിക്കുന്ന ഏറ്റവും ഉത്തമമായ തുള്ളി മരുന്നാണ് കണ്ണുനീർ .കണ്ണിൻറെ ഈർപ്പം നിലനിർത്താനും അണുവിമുക്തമായി സൂക്ഷിക്കാനും കണ്ണുനീർ സഹായിക്കുന്നു .ഒരു ദിവസം മുക്കാൽ ഗ്രാമോളം കണ്ണുനീർ ഒരാളുടെ കണ്ണിൽ ഉൽപാദിപ്പിക്കപ് പെടുന്നു .കണ്ണുനീരിൽ അടങ്ങിയ "ലൈസോസോം"(Lysos ome) എന്ന എൻസൈം ശക്തമായ അണുനാശിനിയാണ് . നമ്മുടെ കണ്ണിൽ ഒരു കരട് പോയാൽ നാം അനുഭവിക്കുന്ന ബുദ്ധിമുട്ട് പറയേണ്ടതില്ലല്ല ോ ? കണ്ണിൽ കരട് പോകുമ്പോൾ കണ്ണുനീരിൻറെ ഉൽപാദനം വർദ്ധിപ്പിച്ച് കരട് പുറം തള്ളുന്നു .കരടുകൾ കാരണമായി കണ്ണിൻറെ കോർണിയയിൽ ഉണ്ടാകുന്ന സ്ക്രാച്ചുകൾ പരിഹരിക്കാൻ കണ്ണിനു വെറും 48 മണിക്കൂർ സമയം മതി .മറ്റൊരു അത്ഭുതകരമായ വസ്തുതയെന്തെന്ന ാൽ വിത്യസ്ത കണ്ണുനീരിന് വിത്യസ്ത ഘടനയാണത്രെ .ഉള്ളി അറിയുമ്പോൾ വരുന്ന കണ്ണീരും ,കരഞ്ഞു വരുന്ന കണ്ണീരും ചിരിച്ച് വരുന്ന കണ്ണീരുമെല്ലാം മൈക്രോസ്കോപിലൂട െ പരിശോധിച്ചാൽ വെത്യസ്ത ഘടനകളാണെന്ന് ഗവേഷകർ സ്ഥിതീകരിക്കപ്പ െട്ടിട്ടുണ്ട് , Topography of Tears എന്ന് ഗൂഗിൾ ചെയ്‌താൽ അതിൻറെ വെത്യസ്ത ചിത്രങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും .
3) നാം ഒരു ക്യാമറയിൽ ഫോട്ടോ എടുക്കുന്നതിനു ഏറ്റവും സമയം വേണ്ടത് ചിത്രം ഫോക്കസ് ചെയ്യാനാണ് ,എന്നാൽ കണ്ണു കൊണ്ട് ഒരു വസ്തു കാണുമ്പോൾ നാം അറിയാതെ കണ്ണിലെ ലെൻസ് (lenses) ഫോക്കസ് നിർവ്വഹിക്കുന്ന ു . ക്യാമറയിൽ നാം ലെൻസ് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയാണ ് ചെയ്യുന്നതെങ്കി ൽ നമ്മുടെ കണ്ണിൽ ലെൻസിൻറെ സ്ഥാനം മാറുന്നില്ല മറിച്ച് അതിൻറെ വക്രത (CURVATURE) മാറുന്നു .ഉദാഹരണത്തിനു നാം അകലെയുള്ള ഒരു വസ്തുവിനെ കാണുമ്പോൾ ലെൻസിനു ചുറ്റുമുള്ള പേശികൾ (Ciliary muscle) ചുരുങ്ങി വാസ്തുവിന്റെ അകലത്തിനനുസരിച് ച് ലെൻസ് കൂടുതൽ ഗോളാകൃതി പ്രാപിക്കുന്നു .വസ്തുവിൻറെ ദൂരത്തിനു അനുസൃതമായി സീലിയറി പേശികൾ എത്ര സങ്കോചിക്കണമെന് ന് നിർദ്ദേശം ലഭിക്കുന്നത് തലച്ചോറിൽ നിന്നാണ് ! മാസ്തിഷ്കത്തിന് റെ ഈ നിർദ്ദേശത്തിനനു സരിച്ച് പേശികൾ സങ്കോചിപ്പിച്ച് ലെൻസിൻറെ വക്രത വേണ്ട അളവിൽ മാറ്റം വരുത്തുന്നതിനാൽ നമുക്ക് കൃത്യമായി ഫോക്കസ് ചെയ്യാൻ സാധിക്കുന്നു .നാം ഒരു ക്യാമറയിൽ ഇതേ പ്രവർത്തനം ചെയ്യാൻ എത്ര സമയമെടുക്കും ? എന്നാൽ ഒരു സെക്കൻറിൻറെ എത്രയോ ചെറിയ സമയത്തിൽ കണ്ണ് ഇതെല്ലാം നിർവ്വഹിക്കുന്ന ു എന്നോർക്കണം !
4) ക്യാമറയിൽ ഡയഫ്രം(Diaphrag m) പ്രകാശത്തിൻറെ തീവ്രതക്കനുസരിച ്ച് അതിൻറെ വിസ്ത്രീർണ്ണത്ത ിൽ മാറ്റം വരുത്തുമ്പോൾ കണ്ണിൽ അതേ പ്രവർത്തനം ചെയ്യുന്നത് കൃഷണമണിയാണ് .പ്രകാശത്തിൻറെ തീവ്രതക്കനുസരിച ്ച് കൃഷണമണിയുടെ വലിപ്പം വെത്യാസപ്പെടുന് നു .വലിയ വെളിച്ചത്തിൽ ചുരുങ്ങുകയും ചെറിയ വെളിച്ചത്തിൽ അവ കൂടുതൽ വികസിക്കുകയും ചെയ്യുന്നു . ഇതിനാലാണ് പ്രകാശം കൂടിയ സ്ഥലത്ത് നിന്ന് പ്രകാശം കുറഞ്ഞ സ്ഥലത്തേക്ക് പെട്ടന്നു കയറുമ്പോൾ നമുക്ക് കാഴ്ചക്ക് മങ്ങൽ അനുഭവപ്പെടുന്നത ് .
5) നമ്മുടെ കണ്ണ് ഒരു ക്യാമറയായിരുന്ന െങ്കിൽ അതിൻറെ റെസൊല്യൂഷൻ(Reso lution) 576 Megapixel ആയിരിക്കുമത്രേ ..ഏറ്റവും പുതിയ iPhone 6 ൻറെത് വെറും 8-megapixel മാത്രമാണെന്ന് ഓർക്കുക !
6) 28 ഗ്രാം മാത്രം ഭാരമുള്ള മനുഷ്യനേത്രം 20 ലക്ഷത്തോളം പ്രവർത്തന ഭാഗങ്ങളുള്ള (Working parts) അതിസങ്കീർണ്ണ അവയവമാണ് ! ഓരോ മണിക്കൂറിലും 36,000 വിവരങ്ങൾ Process ചെയ്യാൻ നമ്മുടെ കണ്ണിനു സാധിക്കുന്നു . ഒരു സെക്കന്റിൽ മാത്രം അൻപത് കാര്യങ്ങളിൽ വരെ കണ്ണിനു ഫോക്കസ് ചെയ്യാൻ സാധിക്കുന്നു .
7) നമ്മുടെ കണ്ണിലെ റെറ്റിനയിൽ 107 മില്ല്യണ്‍ പ്രകാശസംവേദിയായ (Photosensitive ) പ്രത്യേക കോശങ്ങളുണ്ട് . ഇവ കണ്ണിൽ വരുന്ന പ്രകാശത്തെ വൈദ്യുത സ്പന്ദനങ്ങളാക്ക ി മാറ്റുന്നു . രണ്ടു തരം കോശങ്ങളാണിവ റോഡ് കോശങ്ങളും കോണ്‍ കോശങ്ങളും .നമുക്ക് ബ്ലാക്ക് & വൈറ്റ് കാഴ്ച സാധ്യമാക്കുന്നത ് റോഡ് കോശങ്ങളാണ് ,നമുക്ക് നിറങ്ങൾ കാണാൻ സാധിക്കുന്നത് കോണ്‍ കോശങ്ങളുള്ളതിനാ ലാണ്.മൊത്തം 107 ൽ 100 മില്ല്യണ്‍ റോഡ് കോശങ്ങളും ബാക്കി 7 മില്ല്യണ്‍ കോണ്‍ കോശങ്ങളുമാണ് .
8) മനുഷ്യനേത്രത്തി നു ഒരു കോടിയോളം വെത്യസ്ഥ വർണ്ണങ്ങൾ തിരിച്ചറിയാനുള് ള കഴിവുണ്ട് .യഥാർത്ഥത്തിൽ നമ്മുടെ കണ്ണുകൾക്ക് 3 പ്രാഥമിക വർണ്ണങ്ങൾ മാത്രമേ കാണാൻ സാധിക്കൂ . നാം കാണുന്ന മറ്റു വർണ്ണങ്ങളെല്ലാം ഈ മൂന്ന് നിറങ്ങളുടെ വെത്യസ്ത കോമ്പിനേഷൻ മാത്രമാണ് . വർണ്ണാന്ധത (Colour blindness) ബാധിച്ചവർക്ക് ഈ മൂന്നിൽ ഒരു വർണ്ണം കാണുവാനുള്ള ശേഷി നഷ്ടപ്പെടുകയാണ് ചെയ്യുന്നത് .
9) നാം സ്ഥിരമായി കേൾക്കാറുള്ള നേത്രദാനവും മറ്റും കോർണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയാണ് (Corneal transplantation ) എന്നാൽ കണ്ണ് പൂർണ്ണമായും മാറ്റിവെക്കൽ ശാസ്ത്രക്രിയ ഇന്നും നമുക്ക് വിജയകരമായി നടത്താൻ സാധിച്ചിട്ടില്ല ,അതിൻറെ കാരണം പ്രകാശ നാഡിയുടെ (Optic nerve) അതിസങ്കീർണ്ണതയാ ണ് .നാം കാണുന്ന കാഴ്ചയുടെ വിവരങ്ങൾ കണ്ണിലെ പ്രത്യേക കോശങ്ങൾ വൈദ്യുതസ്പന്ദനങ ്ങളാക്കി മാറ്റി അവ മസ്തിഷ്കത്തിലെത ്തുന്നത് ഈ പ്രകാശനാഡിയിലൂട െയാണ് .50 മില്ലീമീറ്റർ മാത്രം വലുപ്പം വരുന്ന ഇവയ്ക്കുള്ളിൽ പത്ത് ലക്ഷത്തിലേറെ അതിസൂക്ഷ്മമായ നാഡീ ശ്രിംഘലകളുണ്ട് .ഇവ ഒരിക്കൽ മുറിച്ചാൽ പിന്നീട് കൂട്ടിച്ചേർക്കാ ൻ സാധ്യമല്ല ! അതിനാൽ മുഴുവൻ കണ്ണും മാറ്റി വെക്കുന്ന ശാസ്ത്രക്രിയ ഇന്നും നമുക്ക് സാധ്യമായിട്ടില് ല .
10) യഥാർത്ഥത്തിൽ നാം കാണുന്നത് കണ്ണുകൊണ്ടല്ല എന്ന് പറയുന്നതാകും ശരി ,അതായത് കാഴ്ച എന്ന അനുഭവം സൃഷ്ടിക്കുന്നത് മസ്തിഷ്കമാണ് . കണ്ണിന് ഒരു മോണിറ്ററിൻറെ റോൾ മാത്രമാണുള്ളത് ,വ്യക്തമാക്കാം ,
കണ്ണു കൊണ്ട് മാത്രമാണ് നാം ഈ ലോകം കാണുന്നതെങ്കിൽ തലതിരിഞ്ഞ ഒരു ദ്വിമാന ചിത്രമാകും (2D) നാം അനുഭവിക്കുക ,വസ്തുവിൻറെ അകലവും ആഴവുമൊന്നും നമുക്ക് ഒരിക്കലും തിരിച്ചറിയാൻ സാദ്ധ്യമാകുമായി രുന്നില്ല , ഇരു കണ്ണുകളിലൂടെയും നാം കാണുന്ന തലതിരിഞ്ഞ ദ്വിമാന ചിത്രങ്ങൾ വൈദ്യുത സിഗിനൽ ആക്കി മാറ്റി (ഒരു വോൾട്ടിൻറെ പത്ത് ലക്ഷത്തിൽ ഒരംശം മാത്രമാണ് ഈ സിഗിനൽ) പ്രകാശനാഡിയിലൂട െ തലച്ചോറിലെ വിഷ്വൽ കോർട്ടെക്സ് (Visual cortex) എന്ന ഭാഗത്തെത്തുന്നു .അവിടെ വെച്ച് ഈ ചിത്രങ്ങളെ പ്രൊസസ് ചെയ്യപ്പെട്ട് വസ്തുവിൻറെ ആഴവും ദൂരവും വ്യക്തമാകുന്ന രൂപത്തിൽ 3D ചിത്രങ്ങളാക്കി മാറ്റുന്നു .ഇത്രയും പ്രവർത്തനങ്ങൾ സംഭവിക്കുന്നത് സെക്കനറിന്റെ പത്തിലൊന്ന് സമയത്താണെന്ന് ഓർക്കണം !.
അത്ഭുതകരമായ ഒരു വസ്തുത പറയാം , നാം കാണുന്നത് തലകീഴായിട്ടാണെന ്നും തലച്ചോറിൽ നിന്നാണ് നേരെയുള്ള ചിത്രം വരുന്നതെന്നും സൂചിപ്പിച്ചല്ലോ ? ഒരാൾ വസ്തുക്കളെ തലകീഴായി കാണാൻ സാധിക്കുന്ന ഒരു കണ്ണട ധരിച്ചെന്നു കരുതുക , അപ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയുമോ ? വസ്തുക്കളെ നാം കണ്ണാടിയിലൂടെ തലതിരിച്ച് കാണും ,പക്ഷെ നാലോ അഞ്ചോ ദിവസം കൊണ്ട് നമ്മുടെ മസ്തിഷം ഈ അവസ്ഥയെ പഠിച്ച് നേരായ ചിത്രം കാണിച്ചു തരുന്നു .അതായത് തലതിരിഞ്ഞ് കാണുന്ന കണ്ണട നിങ്ങൾ ധരിച്ചാലും മസ്തിഷ്കം ചിത്രത്തെ നേരേയാക്കി കാണിച്ചു തരുന്നു ,ഇതിനെ Perceptual Adaptation എന്നാണറിയപ്പെടു ന്നത് .
11) നാം കാണുന്ന ഓരോ കാഴ്ചകളും മസ്തിഷ്കത്തിൻറെ ചെറിയ ഒരു ഭാഗത്ത് സൂക്ഷിച്ചു വെക്കുന്നു. ഇതിനാലാണ് നാം വീണ്ടും ആ കാഴ്ച കാണുമ്പോൾ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നത് . ഒരാളെ മുഖം ഒരുതവണ കണ്ടാൽ നാം പിന്നീട് കാണുമ്പോൾ തിരിച്ചറിയുന്നത െല്ലാം ഇക്കാരണത്താലാണ് . കണ്ണുണ്ടായാൽ പോര കാണാൻ എന്നർത്ഥം ! എളുപ്പത്തിൽ മനസ്സിലാക്കാൻ മൂന്നു വിചിത്ര ഉദാഹരണങ്ങൾ സൂചിപ്പിക്കാം,
A) മസ്തിഷ്കത്തിൻറെ കുഴപ്പംമൂലമുണ്ട ാകുന്ന Prosopagnosia അഥവാ face blindness എന്ന അപൂർവ്വ രോഗം ബാധിച്ചവർക്ക്
നാം സ്ഥിരം കാണുന്ന മുഖങ്ങൾ പെട്ടെന്ന് തിരിച്ചറിയാനുള് ള ശേഷി നഷ്ടപ്പെടുന്നു എന്നാൽ അയാളുടെ കാഴ്ചക്ക് ഒരു തകരാറുമുണ്ടാകില ്ല !
B) മസ്തിഷ്കത്തിൻറെ കുഴപ്പം മൂലമുണ്ടാകുന്ന മറ്റൊരു രോഗമാണ് Akinetopsia അഥവാ Motion blindness ഈ രോഗം ബാധിച്ചവരുടെ കാഴ്ചക്ക് യാതൊരു തകരാറുമുണ്ടാകില ്ല എന്നാൽ കാണുന്ന ചിത്രങ്ങൾ ഇടക്കിടെ നിശ്ചലമാകുന്നു ! അതായത് ഒരാൾ ഓടി വരുന്നത് ഇവർ കാണുന്നതിനിടെ ഇടയ്ക്കിടെ സ്റ്റക്ക് ആകും ,അയാൾ ഒരു പക്ഷെ ഓടി തീർന്നാലും ഇവർ അവരുടെ സ്റ്റിൽ ഇമേജുകൾ കണ്ടു കൊണ്ടിരിക്കും , നാം കാണുന്ന ചിത്രങ്ങളെ കൂട്ടിചേർക്കാൻ തലച്ചോറിനു കഴിയാതെ വരുമ്പോഴാണ് ഈ വിചിത്ര രോഗം സംഭവിക്കുന്നത് .
C) Visual agnosia : ഈ രോഗത്തിൽ നാം കാണുന്നതൊന്ന് എന്നാൽ മസ്തിഷ്കം നൽകുന്ന ചിത്രം മറ്റൊന്ന് !! അതായത് ഒരു വടിയെ അയാൾ ഒരു കെട്ടിടമായി കാണുന്നു ( ഇതിനു മുൻപ് ഈ വിചിത്ര രോഗത്തെ ഞാൻ വിശദീകരിച്ചിട്ട ുണ്ട്)
12) നമ്മുടെ കണ്ണുകൾ ഉറക്കത്തിലും ചലിച്ചുകൊണ്ടിരി ക്കുന്നുണ്ട് ഇതിനെ Rapid eye movement sleep, or REM എന്നറിയപ്പെടുന് നു . സ്കീസോഫ്രീനിയ എന്ന രോഗത്തിൻറെ 98% കൃത്യമായ നിർണ്ണയത്തിന് കണ്ണുകളുടെ ചലനമാണ് പരിശോധിക്കപ്പെട ുന്നത് .
14) ഓരോ മനുഷ്യരുടെ കണ്ണുകളും അവരുടെ വിരലടയാളം പോലെ വെത്യസ്തമാണ് .നമ്മുടെ ശരീരത്തിലെ ഇത്തരം അതുല്യമായ സവിശേഷതകൾ (Unique Characteristics ) സുരക്ഷാസംവിധാനങ ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട ് , ഇന്ന് മൊബൈൽ ഫോണുകളിൽ പോലും ഫിംഗർ പ്രിൻറ് സെൻസർ ഉപയോഗിച്ച് വരുന്നു . ഇത്തരത്തിൽ മനുഷ്യൻറെ സ്വന്തമായ സവിശേഷതകൾ ഉപയോഗിച്ച് സുരക്ഷാസംവിധാനമ ൊരുക്കുന്ന പുതിയ ശാസ്ത്ര സംവിധാനമാണ് Biometrics .ഈ രംഗത്ത് മനുഷ്യൻറെ വിരലടയാളത്തേക്ക ാൾ സുരക്ഷിതമാണ് നമ്മുടെ കണ്ണുകൾ എന്നത് ഏറെ അത്ഭുതപ്പെടുത്ത ുന്നതാണ് . ഒരാളുടെ വിരലടയാളത്തിൽ 40 അതുല്യമായ (Unique) സവിശേഷതകൾ ഉണ്ടെങ്കിൽ കണ്ണിൽ 256 ഓളം അതുല്യമായ സവിശേഷതകൾ ഉണ്ടത്രേ .രണ്ടു തരം സ്കാനിംഗുകൾ ഉണ്ട് ,Retinal scanning മറ്റൊന്ന് Iris scanning , ഇതിൽ റെറ്റിനൽ സ്കാനിംഗിൽ കണ്ണിലെ രക്തധമനികളുടെ പാറ്റേണ്‍ ആണ് സ്കാൻ ചെയ്യുന്നത് ,ലോകത്തെ കോടാനുകോടി മനുഷ്യരുടെയും കണ്ണിലെ രക്തധമനികളുടെ പാറ്റേണ്‍ വിരലടയാളം പോലെ തികച്ചും വിഭിന്നമാണ്.അതി നാലാണ് ഏറ്റവും നല്ല സുരക്ഷാ സംവിധാനമായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നത് .
കണ്ണിൻറെ സവിശേഷതകൾ ഇനിയും നിരവധിയാണ് ,പ്രധാനപ്പെട്ട ചിലത് സൂചിപ്പിച്ചെന്ന ു മാത്രം , ഈ ചെറിയ അവയവത്തിൻറെ പ്രവർത്തനങ്ങൾ മുഴുവനായി ഇന്നും നമുക്ക് ഗ്രഹിക്കാൻ സാധിച്ചിട്ടില്ല !.നൂറുക്കണക്കിന ് മനുഷ്യരുടെ ആജീവാനന്തര പരിശ്രമവും ബുദ്ധിയും ഉപയോഗിച്ച് നാം ഇന്ന് ഉണ്ടാക്കിയ ഏറ്റവും ലേറ്റസ്റ്റ് ക്യാമറ പോലും കണ്ണിൻറെ നാലയലത്ത് വരില്ല , ഇത്രയും അതി സങ്കീർണ്ണമായ ഒരു അവയവം യാദ്രിശ്ചികമായി രൂപപ്പെട്ടെന്നു പറയാൻ മനസ്സിൽ തെല്ലൊന്നുമല്ല അഹന്ത വേണ്ടത് .കണ്ണുള്ളവർക്ക് സൃഷ്ടാവിൻറെ ബുദ്ധിയും ആസൂത്രണവും മനസ്സിലാക്കാൻ ഈ സങ്കീർണ്ണമായ ചെറിയ അവയവം തന്നെ ധാരാളം മതി .പരിണാമവാദത്തിൻ റെ ഉപജ്ഞാതാവായ ഡാർവ്വിൻ പോലും തൻറെ പ്രസിദ്ധ ഗ്രന്ഥമായ ഒർജിൻ ഓഫ് സ്പീഷീസിൽ ,"കണ്ണ് പ്രകൃതിനിർദ്ധാണ ത്തിലൂടെ ഉണ്ടായതാണെന്ന് പറയുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമാണ് "(Eye could have been formed by natural selection, seems, I freely confess, absurd in the highest possible degree) എന്ന് തുറന്നു സമ്മതിക്കുകയുണ് ടായി.
by : Rishad Richu
1) കണ്‍പോളകൾ:-നാം അറിയാതെ നാം ദിനേനെ കണ്‍ചിമ്മുന്നു.
2) കണ്ണുനീർ (Tears) :-കണ്ണിനു ലഭിക്കുന്ന ഏറ്റവും ഉത്തമമായ തുള്ളി മരുന്നാണ് കണ്ണുനീർ .കണ്ണിൻറെ ഈർപ്പം നിലനിർത്താനും അണുവിമുക്തമായി സൂക്ഷിക്കാനും കണ്ണുനീർ സഹായിക്കുന്നു .ഒരു ദിവസം മുക്കാൽ ഗ്രാമോളം കണ്ണുനീർ ഒരാളുടെ കണ്ണിൽ ഉൽപാദിപ്പിക്കപ്
3) നാം ഒരു ക്യാമറയിൽ ഫോട്ടോ എടുക്കുന്നതിനു ഏറ്റവും സമയം വേണ്ടത് ചിത്രം ഫോക്കസ് ചെയ്യാനാണ് ,എന്നാൽ കണ്ണു കൊണ്ട് ഒരു വസ്തു കാണുമ്പോൾ നാം അറിയാതെ കണ്ണിലെ ലെൻസ് (lenses) ഫോക്കസ് നിർവ്വഹിക്കുന്ന
4) ക്യാമറയിൽ ഡയഫ്രം(Diaphrag
5) നമ്മുടെ കണ്ണ് ഒരു ക്യാമറയായിരുന്ന
6) 28 ഗ്രാം മാത്രം ഭാരമുള്ള മനുഷ്യനേത്രം 20 ലക്ഷത്തോളം പ്രവർത്തന ഭാഗങ്ങളുള്ള (Working parts) അതിസങ്കീർണ്ണ അവയവമാണ് ! ഓരോ മണിക്കൂറിലും 36,000 വിവരങ്ങൾ Process ചെയ്യാൻ നമ്മുടെ കണ്ണിനു സാധിക്കുന്നു . ഒരു സെക്കന്റിൽ മാത്രം അൻപത് കാര്യങ്ങളിൽ വരെ കണ്ണിനു ഫോക്കസ് ചെയ്യാൻ സാധിക്കുന്നു .
7) നമ്മുടെ കണ്ണിലെ റെറ്റിനയിൽ 107 മില്ല്യണ്‍ പ്രകാശസംവേദിയായ
8) മനുഷ്യനേത്രത്തി
9) നാം സ്ഥിരമായി കേൾക്കാറുള്ള നേത്രദാനവും മറ്റും കോർണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയാണ്
10) യഥാർത്ഥത്തിൽ നാം കാണുന്നത് കണ്ണുകൊണ്ടല്ല എന്ന് പറയുന്നതാകും ശരി ,അതായത് കാഴ്ച എന്ന അനുഭവം സൃഷ്ടിക്കുന്നത്
കണ്ണു കൊണ്ട് മാത്രമാണ് നാം ഈ ലോകം കാണുന്നതെങ്കിൽ തലതിരിഞ്ഞ ഒരു ദ്വിമാന ചിത്രമാകും (2D) നാം അനുഭവിക്കുക ,വസ്തുവിൻറെ അകലവും ആഴവുമൊന്നും നമുക്ക് ഒരിക്കലും തിരിച്ചറിയാൻ സാദ്ധ്യമാകുമായി
അത്ഭുതകരമായ ഒരു വസ്തുത പറയാം , നാം കാണുന്നത് തലകീഴായിട്ടാണെന
11) നാം കാണുന്ന ഓരോ കാഴ്ചകളും മസ്തിഷ്കത്തിൻറെ
A) മസ്തിഷ്കത്തിൻറെ
നാം സ്ഥിരം കാണുന്ന മുഖങ്ങൾ പെട്ടെന്ന് തിരിച്ചറിയാനുള്
B) മസ്തിഷ്കത്തിൻറെ
C) Visual agnosia : ഈ രോഗത്തിൽ നാം കാണുന്നതൊന്ന് എന്നാൽ മസ്തിഷ്കം നൽകുന്ന ചിത്രം മറ്റൊന്ന് !! അതായത് ഒരു വടിയെ അയാൾ ഒരു കെട്ടിടമായി കാണുന്നു ( ഇതിനു മുൻപ് ഈ വിചിത്ര രോഗത്തെ ഞാൻ വിശദീകരിച്ചിട്ട
12) നമ്മുടെ കണ്ണുകൾ ഉറക്കത്തിലും ചലിച്ചുകൊണ്ടിരി
14) ഓരോ മനുഷ്യരുടെ കണ്ണുകളും അവരുടെ വിരലടയാളം പോലെ വെത്യസ്തമാണ് .നമ്മുടെ ശരീരത്തിലെ ഇത്തരം അതുല്യമായ സവിശേഷതകൾ (Unique Characteristics
കണ്ണിൻറെ സവിശേഷതകൾ ഇനിയും നിരവധിയാണ് ,പ്രധാനപ്പെട്ട ചിലത് സൂചിപ്പിച്ചെന്ന
by : Rishad Richu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ