ബാങ് തിയറി കുര്‍ആനില്‍?ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി.
:
ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.
ഇവിടെ ഏറ്റവും രസകരമായ കാര്യം Big Bang തിയറി ഖുര്‍ആനില്‍ എവിടെ പറയുന്നു എന്നോ എങ്ങനെ പറയുന്നു എന്നോ വിശദീകരിക്കാന്‍ മാഷ് തയ്യാറാകുന്നില്ല എന്നതാണ്. മാഷിന്‍റെ വിമര്‍ശനം തലക്കെട്ടില്‍ മാത്രം ഒതുങ്ങി നില്‍കുന്നു. ഖുര്‍ആന്‍ Big Bang എങ്ങനെ വിശദീകരിക്കുന്നു എന്നറിയാന്‍ ഖുര്‍ആന്‍ 21 ആം അദ്ധ്യായം (Al-Anbiyâ) 30 ആം സൂക്തത്തിന്‍റെ വിവര്‍ത്തനം മാത്രം മതിയാകും; വ്യാഖ്യാനം വേണ്ട. മാഷ് മനപ്പൂര്‍വം ഒഴിവാക്കിയ ആ ആയത്ത് ഇവിടെ ചേര്‍ക്കുന്നു.
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു.(21:30)
(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു.(21:30)
ഇനി ശാസ്ത്രം പറയുന്നത് എപ്രകാരമാണെന്നു നോക്കാം. ആകാശങ്ങളും ഭൂമിയും ഒട്ടിചേര്‍ന് കിടന്നിരുന്നെന്നു ശാസ്ത്രം പറയുന്നു. ഒരൊറ്റ പിണ്ഡത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അതൊരു വിസ്പോടനത്തോടെയായിരുന്നു. ഇതിനെയാണ് Big Bang എന്ന് പറയുന്നത്.
പ്രപഞ്ച പരിണാമത്തെ ശാസ്ത്രം മൂനായി തിരിച്ചിരിക്കുന്നു. “The very early universe”, “Early universe”, “Structure formation” എന്നിവയാണവ. ഇവയില്‍ ഓരോന്നിനെയും വീണ്ടും തരം തിരിച്ചിട്ടുണ്ട്. കോടാനകോടി galaxy കളും ഓരോ galaxy യിലും കോടാനകോടി നക്ഷത്രങ്ങളും ഉള്ള ഈ പ്രപഞ്ചത്തെ കുറിച്ച് മാഷ് മാഷിന്‍റെ തന്നെ“പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!” എന്ന ബ്ലോഗില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രപഞ്ചഉല്‍പ്പത്തി തുടങ്ങുന്ന സമയത്ത്, അതായത് Big Bang തുടങ്ങി 10^-43 സെകണ്ട്സ് കഴിയുമ്പോള്‍ (“Very early universe” ഇലെ “Planck epoch”) ഈ പ്രപഞ്ചത്തിന്‍റെ വലിപ്പം എത്രയായിരുന്നു എന്നറിയുമ്പോള്‍ ആണ് നാം അത്ഭുതപ്പെടുക. Plank Scale പ്രകാരം ആ സമയത്ത് പ്രപഞ്ചത്തിന്‍റെ വലിപ്പം വെറും 1.6 x 10^-35 മീറ്റര്‍ ആയിരുന്നു. വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തെളിവുകള്‍പരിശോധിക്കാം. ഒരു ഇലെക്ട്രോണ്‍ മൈക്രോസ്കോപില്‍ കൂടെ നോകിയാല്‍ പോലും കാണാന്‍ സാധിക്കാത്ത അത്രക്കും ചെറുതായിരുന്നു നമ്മുടെ പ്രപഞ്ചം. ഒരു hydrogen atom ത്തിന്‍റെ വലുപ്പം 2.5 x 10^-11 മീറ്റര്‍ ആണ്. അതായത് “Planck epoch” സമയത്തെ പ്രപഞ്ചം ഒരു hydrogen atom ത്തെ നാല് കോടി കോടി കോടി കോടി കോടി കോടി കോടി (4.096 x 10^-49) കഷ്ണങ്ങള്‍ ആക്കിയാല്‍ അതില്‍ ഒരു കഷ്ണത്തിന്‍റെ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കോടാനകോടി galaxy കളും അതിലെ ഓരോ galaxy യിലെയും കോടാനകോടി നക്ഷത്രങ്ങളും ആ ഒരു കഷ്ണത്തിന്‍റെ അകത്താണ് ഉണ്ടായിരുന്നത്.
ഇതില്‍ നിന്നും ഈ പ്രപഞ്ചം മുഴുവന്‍ ഒരു സൂഷ്മ ബിന്ദുവില്‍നിന്നാണ് ഉണ്ടായത് എന്ന് മനസ്സിലാകാം. ആ സൂഷ്മ ബിന്ദു ശൂന്യതയില്‍നിന്നും അള്ളാഹു സൃഷ്ടിച്ചു. ആ ബിന്ദുവിനെയാണ് ഖുര്‍ആന്‍ ഒട്ടിച്ചേര്‍ന്ന ആകാശവും ഭൂമിയും ആയി വിശദീകരിക്കുന്നത്. ഇതാണ് Big Bang.
ഇതിനെ കുറിച്ചുള്ള മൌദൂദിയുടെ വിശദീകരണംഇവിടെ വായിക്കുക.
Big Bang ഇനെ പറ്റി വിവിധ മതങ്ങള്‍ പറയുന്നത് ഇപ്രകാരം.
1. ബുദ്ദമതം
2. കൃസ്തീയ ജൂത മതങ്ങള്‍
3. ഹിന്ദുമതം
4. ഇസ്ലാം
5. താഓഇസ്റ്റ്
6. Western Spirituality view
2. കൃസ്തീയ ജൂത മതങ്ങള്‍
3. ഹിന്ദുമതം
4. ഇസ്ലാം
5. താഓഇസ്റ്റ്
6. Western Spirituality view
ഇതില്‍ ഏറ്റവും വ്യക്തമായ വിശദീകരണം ഇസ്ലാമിന്‍റെതു തന്നെയാണ്. ഇസ്ലാം Big Bang ഇന് പുറമേ “Singularity”, “The Dynamic Universe”, “The Expanding Universe”, “Beginning of Time” എന്നിവ കൂടി വിശദീകരിക്കുന്നുണ്ട്.
പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയെ പറ്റി മാത്രമല്ല, പ്രപഞ്ചാവസാനത്തെ പറ്റിയും വിശുദ്ധ ഖുര്‍ആന്‍ ഇതേ സൂറത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ
നാം ആകാശത്തെ പുസ്തകങ്ങളുടെ താള്‍ചുരുളുകള്‍ പോലെ ചുരുട്ടിവെക്കുന്ന ആ നാളില്‍, സൃഷ്ടി ആരംഭിച്ചത് എപ്രകാരമാണോ, അതേപ്രകാരം അതിനെ മടക്കുന്നതാണ്. ഇത് നമ്മുടെ ഉത്തരവാദിത്വത്തിലുള്ള വാഗ്ദത്തമാകുന്നു. ഈ കാര്യം നാം നിവര്‍ത്തിക്കുക തന്നെ ചെയ്യും(21:104).
നാം ആകാശത്തെ പുസ്തകങ്ങളുടെ താള്‍ചുരുളുകള്‍ പോലെ ചുരുട്ടിവെക്കുന്ന ആ നാളില്‍, സൃഷ്ടി ആരംഭിച്ചത് എപ്രകാരമാണോ, അതേപ്രകാരം അതിനെ മടക്കുന്നതാണ്. ഇത് നമ്മുടെ ഉത്തരവാദിത്വത്തിലുള്ള വാഗ്ദത്തമാകുന്നു. ഈ കാര്യം നാം നിവര്‍ത്തിക്കുക തന്നെ ചെയ്യും(21:104).
പ്രപഞ്ചത്തിന്‍റെ അവസാനം ഇത്തരതിലായിരിക്കാം എന്ന് ശാസ്ത്രം പറയുന്നുണ്ട്. Big Crunch എന്നാണ് ഈ പ്രതിഭാസത്തിന്‍റെ പേര്. ഈ തിയറി പ്രകാരം ഈ പ്രപഞ്ചത്തിന്‍റെ average density അതിന്‍റെ വികാസത്തെ തടഞ്ഞു നിര്‍ത്താനും അതിനെ വിപരീത ദിശയില്‍ കൂട്ടിചേര്‍കാനും പോന്നതാണ്. അങ്ങനെ Big Bang ഇന്‍റെ നേരെ വിപരീത ദിശയില്‍ ഒരു പിണ്ഡംത്തിലേക്കു തന്നെ കൂടിച്ചേരുന്ന പ്രപഞ്ചാവസാനം. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായിക്കുക. Big Crunch വിവരിക്കുന്ന രീതി ഖുര്‍ആന്‍ വിവരിക്കുന്ന പ്രപഞ്ചാവസാനവുമായി വളരെ ഏറെ സാദൃശ്യമുള്ളതാണ്.
പ്രപഞ്ചത്തിന്‍റെ അന്തിമവിധി ഇസ്ലാമല്ലാതെ മറ്റു മതങ്ങള്‍ വിശദീകരിക്കുന്നതായി കാണുന്നില്ല. പ്രപഞ്ചാവസാനം ഇസ്ലാം വിവരിക്കുന്നത് ഇവിടെവായിക്കാം.
മുകളിലെ ആയത്തിനു മറ്റു ചില പണ്ഡിതര്‍ നല്‍കിയ വിവര്‍ത്തനം ഇപ്രകാരമാണ്.
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരഭിച്ചത് പോലെത്തന്നെ നാം അത് ആവത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.
ഇതില്‍ ആദ്യ സൃഷ്ടി ആവര്‍ത്തിക്കും എന്നൊരു സൂചനയുണ്ട്. Big Crunch ഇനോട് ചെര്‍നുതന്നെ അടുത്ത പ്രപഞ്ചത്തിന്‍റെ സൃഷ്ടി, അതായത് മറ്റൊരു Big Bang. ഇത്തരത്തിലൊരു സാധ്യതയും ശാസ്ത്രം പറയുന്നുണ്ട്. ഇതിനെ Big Bounce എന്നാണ് പറയുന്നത്. എന്നാല്‍ ഈ ആയത്തിനു ഇത്തരത്തില്‍ ഒരു വ്യാക്യാനമോ സൂചനയോ ആരെങ്കിലും നല്‍കിയതായി കണ്ടിട്ടില്ല.
ആദ്യം General relativity ആണ് Big Bangവിശദീകരിച്ചത്. പിന്നീട് കുറച്ചു വ്യത്യസ്തവും സ്വീകാര്യവുമായ രീതിയില്‍ Quantum Mechanicsഅതിനെ വിശദീകരിച്ചു. General Relativity യിലെയുംQuantum Mechanics ലെയും വ്യത്യാസങ്ങള്‍ ഒഴിവാകി അവയെ രണ്ടിനെയും ഒത്തിണക്കി String theory വന്നു. String theory യിലെ സങ്കീര്‍ണതകള്‍ പരിഹരിച്ചു Loop quantum gravity എന്ന തിയറി വന്നു. ഇതില്‍ അവസാനം വന്ന Loop quantum gravity,Big Bounce അഥവാ Big Bang ഉം Big Crunch ഉം ആവര്‍ത്തിച്ചു വരുന്ന രീതിയാണ് വിവരിക്കുന്നത്.
“ഖുര്‍ ആനിലെ പ്രപഞ്ചവിജ്ഞാനം!” എന്ന മാഷിന്‍റെ മറ്റൊരു ബ്ലോഗിലൂടെ മാഷ് നടത്തിയവെല്ലുവിളിയോട് പ്രതികരിക്കാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു.
ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കറിയാത്തതും ആധുനിക ശാസ്ത്രം കണ്ടെത്തി സ്ഥിരീകരിച്ചതുമായ ഒരു വിവരവും ഖുര്‍ ആനില്‍ ഇല്ല. വ്യാഖ്യാനം കൊണ്ടു സര്‍ക്കസ്സു കളിച്ച് ഒപ്പിച്ചുണ്ടാക്കുന്ന ‘ശാസ്ത്രരഹസ്യങ്ങള്‘ക്കപ്പുറം അല്‍ഭുതകരമായ എന്തെങ്കിലും അറിവ് ഖുര്‍ ആനിലുണ്ടെന്നു തെളിയിക്കാന്‍ മത വക്താക്കളെ വെല്ലു വിളിക്കുന്നു.
പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവിരുദ്ധമായ വിഡ്ഡിത്തങ്ങള്‍ ഖുര്‍ ആനില്‍ നിരവധിയുണ്ടെന്നു തെളിയിക്കാന്‍ തയ്യാര്‍ !
Big Bang:
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു.(21:30)
(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു.(21:30)
ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ ഈ ലേഖനം വായിക്കുക.
Big Crunch:
يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ
നാം ആകാശത്തെ പുസ്തകങ്ങളുടെ താള്‍ചുരുളുകള്‍ പോലെ ചുരുട്ടിവെക്കുന്ന ആ നാളില്‍, സൃഷ്ടി ആരംഭിച്ചത് എപ്രകാരമാണോ, അതേപ്രകാരം അതിനെ മടക്കുന്നതാണ്. ഇത് നമ്മുടെ ഉത്തരവാദിത്വത്തിലുള്ള വാഗ്ദത്തമാകുന്നു. ഈ കാര്യം നാം നിവര്‍ത്തിക്കുക തന്നെ ചെയ്യും(21:104).
നാം ആകാശത്തെ പുസ്തകങ്ങളുടെ താള്‍ചുരുളുകള്‍ പോലെ ചുരുട്ടിവെക്കുന്ന ആ നാളില്‍, സൃഷ്ടി ആരംഭിച്ചത് എപ്രകാരമാണോ, അതേപ്രകാരം അതിനെ മടക്കുന്നതാണ്. ഇത് നമ്മുടെ ഉത്തരവാദിത്വത്തിലുള്ള വാഗ്ദത്തമാകുന്നു. ഈ കാര്യം നാം നിവര്‍ത്തിക്കുക തന്നെ ചെയ്യും(21:104).
ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ ഈ ലേഖനം വായിക്കുക.
Dark Ages:
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ
പിന്നെ അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു.(41:11)
പിന്നെ അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു.(41:11)
ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ ഈ ലേഖനം വായിക്കുക.
ആറാം നൂറ്റാണ്ടിലെ അറബികള്‍ക്ക് മാത്രമല്ല, 21 ആം നൂറ്റാണ്ടിലെ ജബ്ബാര്‍ മാഷിനു പോലും ഈ കാര്യങ്ങള്‍ ഒന്നും അറിഞ്ഞൂടായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. മാഷ് 2009 ഇല്‍ പ്രസിദ്ധീകരിച്ച “പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!” എന്ന ബ്ലോഗില്‍ പ്രപഞ്ചം അനാദിയില്‍ തന്നെ നിലനിന്നിരുന്നു എന്ന് ഇപ്രകാരം പറയുന്നു.
ആറാം നൂറ്റാണ്ടിലെ അറബികള്‍ക്ക് മാത്രമല്ല, 21 ആം നൂറ്റാണ്ടിലെ ജബ്ബാര്‍ മാഷിനു പോലും ഈ കാര്യങ്ങള്‍ ഒന്നും അറിഞ്ഞൂടായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. മാഷ് 2009 ഇല്‍ പ്രസിദ്ധീകരിച്ച “പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!” എന്ന ബ്ലോഗില്‍ പ്രപഞ്ചം അനാദിയില്‍ തന്നെ നിലനിന്നിരുന്നു എന്ന് ഇപ്രകാരം പറയുന്നു.
“പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം.”
എന്നാല്‍ പ്രപഞ്ചം അനാദിയില്‍ തന്നെ നിലനിന്നിരുന്നു എന്നത് Aristotle ഇന്‍റെ സിദ്ധാന്തമാണ്. BC 3 ആം നൂറ്റാണ്ടുമുതല്‍ AD 16 ആം നൂറ്റാണ്ടുവരെ ഇതായിരുന്നു ശാസ്ത്രം. മുഹമ്മദ് (PBUH) നബി ജീവിച്ചിരുന്നത് ഇതിനിടയിലുള്ള AD 6 ആം നൂറ്റാണ്ടിലാണ്. അതായത് മുഹമ്മദ് (PBUH) നബിയുടെ കാലഘട്ടത്തില്‍ പ്രപഞ്ചം അനാദിയില്‍ തന്നെ നിലനിന്നിരുന്നു എന്നതായിരുന്നു ശാസ്ത്രം; അറബികള്‍ക്കുണ്ടായിരുന്ന അറിവും അത് തന്നെ. എന്നിട്ടും ഖുര്‍ആന്‍ പറയുന്നത് മറിച്ചാണ്. ഇതേ കുറിച്ചു വിശ്വാസികളും ശാസ്ത്രവും തമ്മില്‍ കാലങ്ങളോളം തര്‍ക്കം നിലനിന്നിരുന്നു എന്ന് “The British Journal for the Philosophy of Science”പ്രസിദ്ധീകരിച്ച “WHITROW AND POPPER ON THE IMPOSSIBILITY OF AN INFINITE PAST” എന്ന ലേഖനത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ 1610 ല്‍ Johannes Kepler ആണ് ഇതിനു വിപരീതമായി Olbers paradox എന്ന സിദ്ധാന്തം അവതരിപ്പിച്ചത്. ഇത് പ്രകാരം പ്രപഞ്ചം അനാദിയില്‍ നിലനിന്നിരുന്നില്ല എന്നദ്ദേഹം വാദിച്ചു. 77 വര്‍ഷങ്ങള്‍ക്കു ശേഷം Isaac Newton ഉം ഈ സിദ്ധാന്തത്തിനു അനുകൂലമായ സൂചനകള്‍ നല്‍കി.
എന്നാല്‍ ഖുര്‍ആന്‍ പറയുന്ന രീതിയിലുള്ള, ഒട്ടിച്ചേര്‍ന്ന ഒരു പിണ്ഡത്തില്‍ നിന്നും രൂപപ്പെട്ട പ്രപഞ്ചസൃഷ്ടി എന്ന ആശയം ആവിഷ്ക്കരിക്കപ്പെടുന്നത് 20 ആം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ മാത്രമാണ്. Albert Einstein ന്‍റെ “Theory of General Relativity” ആണ് Big Bang എന്ന ആശയം വിശദീകരിച്ചത്. Big Bang ഇന്‍റെ ചരിത്രത്തെക്കുറിച്ചു കൂടുതലറിയാന്‍ ഈ ലേഖനംവായിക്കുക.
“ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു” എന്ന കാര്യം ഈ അടുത്താണ് കണ്ടെത്തിയതെന്ന് കാപ്പാട് യുക്തിവാദികള്‍ നടത്തിയ പ്രസംഗത്തില്‍ ശ്രീ അബ്ദുള്ള മേപ്പയൂര്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. ഈ വേദിയില്‍ ജബ്ബാര്‍ മാഷും ഉണ്ടായിരുന്നല്ലോ. തെളിവുകള്‍ക്ക് ഈ വീഡിയോയുടെ 6:36 എന്ന സമയം മുതല്‍ കാണുക.
Early Earth:
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അള്ളാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാ തരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച.(2:164)
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അള്ളാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാ തരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച.(2:164)
ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ ഈ ലേഖനം വായിക്കുക.
ഇത് തെളീക്കപ്പെടുന്നത് 1952 ഇല്‍ നടത്തിയ “Miller–Urey Experiment” ഇലൂടെയാണ്.
Early Life:
الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ﴿٧﴾ ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ﴿٨﴾ ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ
അവന്‍ മനുഷ്യസൃഷ്ടി കളിമണ്ണില്‍നിന്നു തുടങ്ങി. പിന്നെ അവന്റെ വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്‍നിന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില്‍ അവങ്കല്‍നിന്നുള്ള ജീവന്‍ ഊതുകയും ചെയ്തു. അവന്‍ നിങ്ങള്‍ക്ക് കാത് തന്നു, കണ്ണുകള്‍ തന്നു, മനസ്സ് തന്നു. തുച്ഛമായേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.(32:7-9)
അവന്‍ മനുഷ്യസൃഷ്ടി കളിമണ്ണില്‍നിന്നു തുടങ്ങി. പിന്നെ അവന്റെ വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്‍നിന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില്‍ അവങ്കല്‍നിന്നുള്ള ജീവന്‍ ഊതുകയും ചെയ്തു. അവന്‍ നിങ്ങള്‍ക്ക് കാത് തന്നു, കണ്ണുകള്‍ തന്നു, മനസ്സ് തന്നു. തുച്ഛമായേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.(32:7-9)
ഇതിനു പുറമേ മറ്റു നിരവധി ആയത്തുകളിലും ഇത് വിശദീകരിക്കുന്നുണ്ട്. (22:5, 6:2, 37:11, 55:14, 23:12, 15:26, 18:37)
ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ Clay Theory യെ കുറിച്ചും Multiple Genesis നെ കുറിച്ചും വായിക്കുക.
മുകളില്‍ നല്‍കിയ ഉദാഹരണങ്ങളിലെല്ലാം ഖുര്‍ആനിന്‍റെ മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇത്തരത്തില്‍ ഖുര്‍ആന്‍ സൂചനകള്‍ നല്‍കുന്നതും വളരെ അടുത്ത കാലത്ത് മാത്രം തെളീക്കപ്പെട്ടതുമായ നിരവധി ഉദാഹരണങ്ങള്‍ ആധുനീക വ്യാഖ്യാനങ്ങളുടെ സഹായം കൂടാതെ തന്നെ വിശദീകരിക്കാന്‍ സാധിക്കും. മേലെ പറഞ്ഞവ പെട്ടന്ന് ഓര്‍മ്മ വന്ന ഏതാനും ചില സാമ്പിളുകള്‍ മാത്രം.
ഇനി മാഷ് പറയുന്ന ഖുര്‍ആനിലെ ശാസ്ത്രവിരുദ്ധമായ വിഡ്ഡിത്തങ്ങള്‍ക്ക്“പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍! (ജബ്ബാര്‍ മാഷിനുള്ള മറുപടി)” എന്ന എന്‍റെ ബ്ലോഗില്‍ മറുപടി നല്‍കിയിട്ടുണ്ട്.
1. വികസിക്കുന്ന പ്രപഞ്ചം.പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു.
:
യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.
മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്.
:
وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ
And the heaven, We built it with might, and indeed We are powerful (one says āda’l-rajulu or ya’īdu, to mean, ‘he is strong’; and awsa‘a’l-rajulu, to mean, ‘he has become capable [dhū sa‘a] and strong’).[ജലാലൈന്‍]ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47)ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.
പ്രപഞ്ചം ഒരു സമയത്ത് ഉണ്ടായിരുന്നില്ല എന്നത്Conservation of energy തിയറിക്ക് എതിരാണ്. ഫിസിക്സ്സിലെ Conservation of energy പറയുന്നത് പദാര്‍ത്ഥമോ ഊര്‍ജ്ജമോ നിര്‍മിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല എന്നാണു. ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍റെ തിയറി ഓഫ് റിലേറ്റിവിറ്റി ഇത് ശരിവയ്ക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായിക്കുക. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നത് തന്നെയാണ് ശാസ്ത്രം ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യുന്നത്. അതിന്‍റെ പ്രാരംഭം വിശദീകരിക്കുന്നതില്‍ പരാചയപ്പെട്ടപ്പോള്‍ ആണ് General Relativity തള്ളപ്പെട്ടതും Quantum Mechanics സ്വീകരിക്കപ്പെട്ടതും. പിന്നീട് Quantum Mechanics ലും നന്നായി Big Bangവിശദീകരിച്ചതുകൊണ്ടാണ് String Theory യും Loop Quantum Gravity യും ഒക്കെ കൂടുതല്‍ പ്രചാരം നേടിയത്. Big Bang ന്‍റെ Time Line നെക്കുറിച്ചറിയാന്‍ ഈ ലേഖനം വായിക്കുക.
ശരിക്കും Big Bang വിശദീകരിക്കുന്ന ആയത്ത് മാഷ് നല്‍കിയിട്ടില്ല. അത് ഏതാണെന്ന് മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മാഷ് നല്‍കിയ ആയത്ത് വികസിക്കുന്ന പ്രപഞ്ചം എന്ന ആശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ആയത്തിന്‍റെ യഥാര്‍ത്ഥ രൂപം താഴെ ചേര്‍ക്കുന്നു.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.(51:47)
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.(51:47)
لَمُوسِعُونَ എന്ന പദത്തിന് “വികസിപ്പിക്കുന്ന” എന്നര്‍ത്ഥം നല്‍കിയത് പുതിയ വ്യാഖ്യാതാക്കളാണ് എന്ന മാഷിന്‍റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ആദ്യകാല തഫ്സീര്‍ ആയ Tafsir-Ibn-Kathir ഇല്‍ നിന്നുള്ള വ്യാഖ്യാനം പരിശോധിക്കാം. ഏറ്റവും ആദ്യത്തെ തഫ്സീര്‍ ആയി Tafsir-al-Tabari ആണ് നല്‍കേണ്ടത്. എന്നാല്‍ അത് ലഭ്യമല്ലാത്തതിനാല്‍ അതിന്‍റെ സംക്ഷിപ്തരൂപം (Summery) ആയി അറിയപ്പെടുന്ന Tafsir-Ibn-Kathir ഇല്‍ നിന്നുള്ള വ്യാഖ്യാനം നല്‍കുന്നു.
Tafsir-Ibn-Kathir: With Hands We constructed the heaven. Verily, We are able to expand the vastness of space thereof.
തീര്‍ച്ചയായും വികസിപ്പിക്കുന്ന പ്രപഞ്ചം എന്ന് തന്നെയാണ് Ibn-Kathir വിശദീകരിക്കുന്നത്. ഇനി മറ്റു പ്രമുഖ പണ്ഡിതരുടെ വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം.
Yusuf Ali: With power and skill did We construct the Firmament: for it is We Who create the vastness of pace.
Pickthal: We have built the heaven with might, and We it is Who make the vast extent (thereof).
Mohsin: With power did We construct the heaven. Verily, We are Able to extend the vastness of space thereof.
ഇനി ഈ വിഷയത്തില്‍ മൌദൂദിയുടെ വിശദീകരണം നോക്കാം.
وَاِنَّا لَمُوسِعُونَ എന്നാണ് മൂലത്തിലുള്ളത് مُوسعഎന്ന പദത്തിനര്‍ഥം കഴിവും ശക്തിയുമുള്ളവന്‍ എന്നാകാം. വികസിപ്പിക്കുന്നവന്‍ എന്നുമാകാവുന്നതാണ്. ആദ്യത്തെ അര്‍ഥമനുസരിച്ച് വാക്യത്തിന്റെ ആശയമിതാണ്: നാം ഈ വാനലോകം സൃഷ്ടിച്ചത് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. അതിന്റെ സൃഷ്ടി നമ്മുടെ കഴിവിന്നതീതമല്ല; എന്നിരിക്കെ, നമുക്ക് നിങ്ങളെ വീണ്ടും സൃഷ്ടിക്കാന്‍ സാധിക്കുകയില്ലെന്ന തോന്നല്‍ നിങ്ങളുടെ തലയിലെങ്ങനെ കേറിക്കൂടി? രണ്ടാമത്തെ അര്‍ഥത്തിലെടുത്താല്‍ ആശയം ഇപ്രകാരമാകുന്നു: വമ്പിച്ച ഈ പ്രപഞ്ചത്തെ നാം ഒറ്റയടിക്കങ്ങു സൃഷ്ടിച്ചുവിട്ടുകളഞ്ഞിരിക്കുകയല്ല. പ്രത്യുത, നാമതിനെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Video) ഓരോ നിമിഷവും നമ്മുടെ സൃഷ്ടിപ്രക്രിയയുടെ നവംനവങ്ങളായ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രയും നിപുണനായ സ്രഷ്ടാവ് നിങ്ങളെ പുനഃസൃഷ്ടിക്കാന്‍ അശക്തനാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടാണ്
ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!
“ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു” എന്ന് തന്നെയാണ് ശാസ്ത്രവും പറയുന്നത്. ചന്ദ്രന്‍ വെറും പ്രകാശമാണ്, അല്ലാതെ പ്രകാശത്തിന്‍റെ സ്രോതസ്സ് അല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനെക്കുറിച്ചു മാഷ് ആരോപണമുന്നയിച്ച ആയത്ത് താഴെ ചേര്‍ക്കുന്നു.
وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا
അവയിലവന്‍ ചന്ദ്രനെ പ്രശോഭിതവും സൂര്യനെ പ്രദീപ്തവുമാക്കിവെച്ചു.(71:16)
അവയിലവന്‍ ചന്ദ്രനെ പ്രശോഭിതവും സൂര്യനെ പ്രദീപ്തവുമാക്കിവെച്ചു.(71:16)
ഇവിടെ ചന്ദ്രനെ muneer എന്ന പദം കൊണ്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അറബിയില്‍ muneer എന്നാല്‍ nur തരുന്ന വസ്തു എന്നാണു. Nur എന്നതിനര്‍ത്ഥം പ്രതിഫലിക്കുന്ന പ്രകാശം എന്നാണു. Google translator ഇതിനു 9 അര്‍ഥങ്ങള്‍ നല്‍കിയതില്‍ ഒന്നും തന്നെ പ്രകാശത്തിന്‍റെ ഉറവിടത്തെ സൂചിപ്പിക്കുന്നില്ല. അതില്‍ gleam എന്ന പദം reflected light എന്ന് തന്നെ അര്‍ഥം നല്‍കുന്നു.
ഇവിടെ സൂര്യനെ വിളക്ക് (shams) എന്ന് എടുത്തു പറയുകയും ചെയ്യുന്നു. അവിശ്വസിനീയമായ മറ്റൊരു കാര്യം ഖുര്‍ആനില്‍ ഒരിടത്തും muneer എന്ന പദം കൊണ്ട് സൂര്യനെയോ shams എന്ന പദം കൊണ്ട് ചന്ദ്രനെയോ വിശേഷിപ്പിക്കുന്നില്ല എന്നുള്ളതാണ്. സൂര്യനും ചന്ദ്രനും ഇടയിലുള്ള വ്യത്യാസം ഖുര്‍ആന്‍ എല്ലായിടത്തും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് ഖുര്‍ആനിലെ മഹാത്ഭുതമായി കാണേണ്ടതില്ല. കാരണം ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതിനു 1000 വര്‍ഷങ്ങളോളം മുന്‍പ് തന്നെ ചൈനീസ് ചിന്തകനായ Zhi Ni Zi അദ്ദേഹത്തിന്‍റെ Zhi Ran എന്ന കൃതിയില്‍ ചന്ദ്രന്‍റെ പ്രകാശം സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് അറബികള്‍ക്ക് അറിയാമായിരുന്നോ എന്നറിയില്ല.
“ഭൂമി ഇളകുന്നേയില്ല” എന്ന ആയത്ത് മാഷിന്‍റെ സ്വന്തം സൃഷ്ട്ടിയായതിനാല്‍ അതിനു മറുപടി പറയുന്നില്ല.
“സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ്” എന്നത് മാഷ് ലോകാവസാനത്തെക്കുറിച്ചു പറയുന്ന ഒരു ഹദീസില്‍ നിന്ന് വ്യാഖ്യാനിച്ചെടുത്തതാണ്. ഹദീസുകളെ കുറിച്ച് വിശദീകരിക്കാന്‍ ഞാനില്ല; അതിനുള്ള കാരണങ്ങള്‍ ഇവിടെവിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അസ്തമിച്ച സൂര്യന്‍ വിശ്രമിക്കുന്നു എന്ന യുക്തിവാദികളുടെ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണ്. അങ്ങനെ മുഹമ്മദ് വിശദീകരിച്ചിരുന്നെങ്കില്‍ അസ്തമയ സ്ഥാനത്തുനിന്നും ഉദയ സ്ഥാനത്തേക്ക് സൂര്യന്‍ സഞ്ചരിക്കുന്നത് എങ്ങനെ എന്ന ചോദ്യവും പ്രസക്തമായേനെ. അതിനു പരന്ന ഭൂമിയില്‍ ഉത്തരം കൊടുക്കാന്‍ സാധിക്കില്ല. മുകളിലെ ഹദീസ് ലോകാവസാനവുമായി ബന്ധപ്പെട്ടതാണ് എന്നാണു എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ യുക്തിവാദികള്‍ അതെല്ലാം മറച്ചുവച്ചു, “എല്ലാ ദിവസവും” എന്നൊക്കെ ചേര്‍ത്തു സ്വന്തം സന്ദര്‍ഭങ്ങള്‍ക്ക് യോജിക്കുന്ന വിധത്തില്‍ അര്‍ത്ഥവ്യത്യാസം നല്‍കിയിരിക്കുന്നു.
മാഷിനെ സംഭന്തിച്ചടുത്തോളം ഭൂമി ഉരുണ്ടതാണ് എന്നതാണ് ഏറ്റവും വലിയ പ്രപഞ്ചരഹസ്യം. യഥാര്‍തത്തില്‍ പ്രപഞ്ചോല്പത്തി (Big Bang), പ്രപഞ്ചാവസാനം (Big Crunch) എന്നീ പ്രപഞ്ച രഹസ്യങ്ങള്‍ക്ക് മുന്‍പില്‍ ഭൂമിയുടെ ആകൃതി എന്ന രഹസ്യം വളരെ വളരെ ചെറുതാണ്; പ്രപഞ്ചത്തിന്‍റെ വലുപ്പത്തിന് മുന്‍പില്‍ ഭൂമി എത്രത്തോളം ചെറുതാണോ അത്രക്ക് തന്നെ ചെറുതാണ് Big Bang, Big Crunch ഇന് മുന്‍പില്‍ ഭൂമിയുടെ ആകൃതി എന്ന രഹസ്യവും.
ഭൂമിയുടെ ആകൃതി വെളിപ്പെടുത്തലായിരുന്നില്ല ഖുര്‍ആന്‍ അവതരണ ലക്‌ഷ്യം, മറിച്ചു മറ്റു പല കാര്യങ്ങളും വിശദീകരിച്ചപ്പോള്‍ പല പ്രപഞ്ചസത്യങ്ങളിലെകും ഉള്ള സൂചനകള്‍ വന്നിട്ടുണ്ട് എന്നുള്ളതാണ്. Big Bang, Big Crunchതുടങ്ങിയ സൂചനകളിലുള്ള അത്രയ്ക്ക് വ്യക്തത ഭൂമിയുടെ ഗോളാകൃതിയുടെ കാര്യത്തില്‍ ഇല്ലാത്തതും അതുകൊണ്ട് തന്നെ.
ഇനി ശാസ്ത്രീയ മായ ഗുണങ്ങള്‍ക്ക് വേണ്ടിയെങ്കിലും വിശദീകരിച്ചൂടായിരുന്നോ എന്ന ചോദ്യം തീര്‍ച്ചയായും ന്യായമാണ്. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് ഇന്നത്തെ പല പ്രപഞ്ചരഹസ്യങ്ങളും ഉള്‍കൊള്ളാന്‍ അന്നത്തെ ജനതക്ക് സാധിക്കില്ലായിരുന്നു എന്നത് കൊണ്ടാണ്.
യഥാര്‍തത്തില്‍ ഭൂമി ഉരുണ്ടതാണ് എന്ന് BC 6 ആം നൂറ്റാണ്ടിലേ കണ്ടുപിടിക്കപ്പെട്ടതാണ്; ഇത് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതനിനു ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇത് കണ്ടുപിടിച്ചത്Pythagoras ആണ്. അതിനു ശേഷം Herodotus (431–425 BC), Plato (427–347 BC), Aristotle (384–322 BC),Eratosthenes (276–194 BC), Seleucus of Seleucia (190 BC), Strabo (64 BC – 24 AD), Claudius Ptolemy (90–168 AD) എന്നിവര്‍ ഇതിനെ അനുകൂലിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങളും സൂചനകളും നല്‍കി. എന്നാല്‍Ferdinand Magellan ഉം Juan Sebastian Elcano ചേര്‍ന്ന് ഭൂമിക്കു ചുറ്റും വിജയകരമായി യാത്ര (1519-1521) ചെതപ്പോള്‍ മാത്രമാണ് ഇത് ശാസ്ത്രീയമായി തെളീക്കപ്പെട്ടത് ജനങ്ങള്‍ ഇതിനെ അംഗീകരിക്കാന്‍ ആരംഭിച്ചതും.
ഖുര്‍ആനിന് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ഭൂമി ഉരുണ്ടതാണെന്ന് വിശദീകരിക്കേണ്ടതായി വന്നിട്ടില്ല. ആരും മുഹമ്മദ് (PBUH) നബിയോട് അങ്ങനെ ഒരു സംശയം ചോദിച്ചതായും അറിവില്ല. മാത്രവുമല്ല ഭൂമി ഉരുണ്ടതാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ തന്നെ അതില്‍ പുതുതായി ഒന്നും ഉണ്ടാകുമായിരുന്നില്ല; എന്നാലോ ആരും അത് അംഗീകരിക്കുകയുമില്ല.
എന്നാല്‍ ഈ പ്രപഞ്ചസത്യങ്ങള്‍ എല്ലാം പണ്ടുകാലം മുതല്‍ക്കേ ഇസ്ലാമിക ശാസ്ത്രജ്ഞര്‍ക്ക് അറിവുള്ളതുമാണ്. ഭൂമി ഉരുണ്ടതാണ് എന്ന Aristotleഇന്‍റെയും Ptolemy വാദങ്ങളാണ് ഇക്കാര്യത്തില്‍ ഇസ്ലാമിക ശാസ്ത്രജ്ഞര്‍ പിന്തുടര്‍ന്നിരുന്നത് എന്നും ചരിത്രം പറയുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായിക്കുക. Aristotle കണ്ടുപിടുത്തങ്ങള്‍ ഖുര്‍ആന്‍ copy അടിച്ചതാണ് എന്നൊരു ആരോപണവും ഉണ്ട്; എന്നാല്‍ അനാദിയില്‍ പ്രപഞ്ചം നിലനിന്നിരുന്നു തുടങ്ങിയ Aristotle ഇന്‍റെ തെറ്റായ നിഗമനങ്ങള്‍ക്ക് വിപരീതമായാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത് എന്നത് അത്തരം ആരോപണങ്ങള്‍ പൊള്ളയാണെന്ന് തെളീക്കുന്നു. ഇക്കാര്യത്തില്‍ ഇസ്ലാമിക ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ താഴെ വിശദീകരിക്കുന്നു.
ഖലീഫ Al-Ma’mun (830 AD): ഇദ്ദേഹം നിയമിച്ച വാന ശാസ്ത്രജ്ഞര്‍ ആദ്യം ഭൂമിയുടെ ചുറ്റളവ് 24,000 miles (38,624.256 kilometers) എന്ന് കണക്കാക്കി.
Al-Farghānī (900 AD): ഇദ്ദേഹം ഖലീഫ Al-Ma’munനിയമിച്ച ശാസ്ത്രജ്ഞരുടെ സംഘത്തില്‍ ഉണ്ടായിരുന്ന ആളാണ്. ഇദ്ദേഹം വീണ്ടും നടത്തിയ പരീക്ഷണത്തില്‍ ഭൂമിയുടെ ചുറ്റളവ് 40,248 km ആണെന്ന് കണ്ടെത്തി. ഒരു degree യില്‍ 111.8 km ദൂരമുണ്ട് എന്നാണ് അവര്‍ കണക്കാക്കിയത്. ഇത് റോമന്‍ ശാസ്ത്രജ്ഞനായ Ptolemy കണക്കാക്കിയ 89.7 km എന്നതിനെക്കാളിലും വളരെ ഏറെ മികച്ചതായിരുന്നു. ആധുനീക ശാസ്ത്രം ഇത് 111.3 km ആണെന്നും ഭൂമിയുടെ ചുറ്റളവ് 40,068 km ആണെന്നും പറയുന്നു. നാവികനായ Christopher Columbusഇദ്ദേഹത്തിന്‍റെ കണക്കുകളാണ് ഉപയോഗിച്ചിരുന്നത്.
Abu Rayhan Biruni (973-1048): ഇദ്ദേഹം ഭൂമിയുടെ ആരം (radius) 6,339.9 km എന്ന് കണക്കാക്കി. ആധുനീക ശാസ്ത്രം പറയുന്ന 6,356.7 km എന്ന അളവില്‍ നിന്നും വെറും 16.8 km മാത്രം വ്യത്യാസമുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ അളവ്. ഇതേ കുറിച്ച് John J. O’Connor ഉം Edmund F. Robertson അവരുടെ “MacTutor History of Mathematics archive” എന്ന പുസ്തകത്തില്‍ ഇപ്രകാരം എഴുതി;
Important contributions to geodesy and geography were also made by Biruni. He introduced techniques to measure the earth and distances on it using triangulation. He found the radius of the earth to be 6339.6 km, a value not obtained in the West until the 16th century. His Masudic canon contains a table giving the coordinates of six hundred places, almost all of which he had direct knowledge.
9 ആം നൂറ്റാണ്ടിലെ ഇദ്ദേഹത്തിന്‍റെ അളവുകളുടെ അത്രയ്ക്ക് കൃത്യതയുള്ള കണക്കുകള്‍ 16 ആം നൂറ്റാണ്ടുവരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്ക് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലായിരുന്നു. ഭൂമിയുടെ ആകൃതി കണ്ടെത്തുന്നതിലുള്ള ഇസ്ലാമിക ശാസ്ത്രജ്ഞരുടെ സംഭാവനകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.
ഭൂമി പരന്നതാണ് എന്ന് ഖുര്‍ആന്‍ പറഞ്ഞിരുന്നെങ്കില്‍ ഇതെല്ലാം കണ്ടുപിടിക്കാന്‍ ഇസ്ലാമിക ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുമായിരുന്നോ?
എന്തൊക്കെയായാലും ഭൂമി ഉരുണ്ടതാണ് എന്ന് ഉള്‍കൊള്ളാന്‍ സാധിക്കാത്ത ജനങ്ങളോ എന്ന് ഞാനും ഒരുകാലത്ത് സംശയിച്ചിരുന്നു. എന്നാല്‍ സമാനമായ മറ്റു ചില ശാസ്ത്ര സത്യങ്ങള്‍ ഉള്‍കൊള്ളാന്‍ എനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ആണ് എന്നെ അന്നത്തെ അവസ്ഥയെ പറ്റി മനസ്സിലാക്കാന്‍ സഹായിച്ചത്. വിശദമായി താഴെ വിവരിക്കുന്നു.
ഒരാള്‍ ഇവിടെ നിന്ന് നേരെ നടന്നാല്‍ കുറെ കഴിയുമ്പോള്‍ യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തും. ഭൂമി ഉരുണ്ടതാണ് എന്നതാണ് ഇതിന്‍റെ കാരണം. ഈ സത്യം ഉള്‍കൊള്ളാന്‍ ഇന്ന് നമുക്ക് വലിയ പ്രയാസമില്ല. എന്നാല്‍ ഇനി special relativity പറയുന്ന ഒരു കാര്യം നോക്കൂ. നാം ഇവിടെ നിന്ന് പ്രപഞ്ചതിലൂടെ നേരെ സഞ്ചരിച്ചാല്‍ ഒടുവില്‍ യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തും. ഇത് പ്രപഞ്ചം ഉരുണ്ടാതായത് കൊണ്ടല്ല, മറിച്ചു spacetime closed ആയതുകൊണ്ടാണ്. ഈ സത്യം ഉള്‍കൊള്ളാന്‍ ഇന്ന് ഭൂമിയിലുള്ള ഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കില്ല എന്നുറപ്പാണ്. ഒരുപക്ഷെ ഇനിയും 1400 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇത് വെറുമൊരു നിസ്സാരകാര്യം മാത്രം ആയിരിക്കും.
ഇതുപോലെ ഉള്‍കൊള്ളാന്‍ കഴിയാത്ത മറ്റു ചില കാര്യങ്ങള്‍ കൂടി പറയട്ടെ; ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ പ്രകാശ വേഗത്തില്‍ ഭൂമിയില്‍ നിന്ന് സഞ്ചരിക്കുകയും ഏതാനും വര്‍ഷങ്ങള്‍ക് ശേഷം ഭൂമിയില്‍ തിരിച്ചു വരികയും ചെയ്‌താല്‍ യാത്ര കഴിഞ്ഞു മടങ്ങി വരുന്നയാള്‍ ഭൂമിയില്‍ ഉള്ള ആളെകാളിലും പ്രായം കൂടിയ ആളായിരിക്കും. ഇതിനെ Twin paradox എന്നാണ് പറയുന്നത്. രണ്ടു ക്ലോകുകള്‍ ഉപയോഗിച്ച് നടന്ന ഒരു പരീക്ഷണത്തില്‍ ഇത് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ടതാണ്. ഒരു ക്ലോക്ക് സ്ഥിരമായി വച്ച് മറ്റേ ക്ലോക്ക് വിമാനത്തില്‍ ഭൂമിയെ ചുറ്റിച്ചു കൊണ്ടുവന്നപ്പോള്‍ രണ്ടു ക്ലോക്കുകള്‍കും ഇടയില്‍ സമയ വ്യത്യാസം രേഖപ്പെടുത്തിയതിലൂടെയാണ് ഇത് ശാസ്ത്രീയമായി തെളീച്ചത്. കൂടുതല്‍ അറിയാന്‍ Wikipedia യിലെ ഈ ലേഖനമോ Science Magazine പ്രസിദ്ധീകരിച്ച ഈ ലേഖനമോ വായിക്കാം.
മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ട് എന്ന് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ പണ്ഡിതര്‍ ഭയപ്പെട്ടിരുന്നു. ജനങ്ങള്‍ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നായിരുന്നു അവരുടെ പേടി. ഇതിനെ കുറിച്ച് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം താഴെ ചേര്‍കുന്നു.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
ഈ വാന-ഭുവനങ്ങളുടെ സൃഷ്ടിയും അവ രണ്ടിലും പരത്തിയിട്ടുള്ള ജീവജാലങ്ങളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. ഇച്ഛിക്കുമ്പോള്‍ അവയെ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍.(42:29)
ഈ വാന-ഭുവനങ്ങളുടെ സൃഷ്ടിയും അവ രണ്ടിലും പരത്തിയിട്ടുള്ള ജീവജാലങ്ങളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. ഇച്ഛിക്കുമ്പോള്‍ അവയെ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍.(42:29)
ഇതിനെ കുറിച്ച് മൌദൂതി പറയുന്നത് ഇപ്രകാരം.
ഉപരിലോകത്തും ജന്തുജാലങ്ങളുണ്ട്. (ഉദാഹരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ നാലാം ഭാഗം അശ്ശൂറാ 29-ാം 42:29 സൂക്തവും 50-ാം (42:50) വ്യാഖ്യാനക്കുറിപ്പും കാണുക). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വാനലോകത്ത് കാണപ്പെടുന്ന ഗ്രഹങ്ങളും താരകങ്ങളും നിര്‍ജീവമായി കിടക്കുകയല്ല; ഭൂമിയിലെന്നപോലെ അവയിലും ധാരാളം നിവാസികളുണ്ട്. പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശിയിട്ടുള്ള ഒരു വ്യാഖ്യാതാവാണ് ഹ: ഇബ്നു അബ്ബാസ്. അന്ന് ഭൂമിയല്ലാത്ത മറ്റെവിടെയെങ്കിലും ബുദ്ധിയുള്ള സൃഷ്ടികള്‍ വസിക്കുന്നുണ്ട് എന്ന് സങ്കല്‍പിക്കാനേ മനുഷ്യര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നും ശാസ്ത്രജ്ഞന്‍മാര്‍ വരെ, അത് യാഥാര്‍ഥ്യമാണോ എന്ന കാര്യത്തില്‍ സംശയാലുക്കളാണ്. എന്നിരിക്കെ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ജനങ്ങള്‍ അത് എളുപ്പത്തില്‍ വിശ്വസിക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് സാധാരണക്കാര്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇബ്നു അബ്ബാസിന് ഭയമായിരുന്നു. അതുവഴി ആളുകളുടെ ഈമാന്‍ ശിഥിലമാകുമോ എന്നദ്ദേഹം ആശങ്കിച്ചു. മുജാഹിദ് പറയുന്നു: “ഈ സൂക്തത്തിന്‍റെ ആശയത്തെക്കുറിച്ചാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: `ഞാന്‍ ഈ സൂക്തത്തിന്‍റെ ആശയം വിശദീകരിച്ചുതന്നാല്‍ നിങ്ങള്‍ കാഫിറായിപ്പോയേക്കും. അതിനെ നിഷേധിക്കുക എന്നതായിരിക്കും നിങ്ങളുടെ കുഫ്റ്.“ ഏതാണ്ടിതേവിധം സഈദുബ്നു ജുബൈറില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്നു അബ്ബാസ് ചോദിച്ചു: “ഞാന്‍ ഇതിന്‍റെ ആശയം വിശദീകരിച്ചുതന്നാല്‍ നിങ്ങള്‍ കാഫിറാവുകയില്ല എന്ന് ഉറപ്പുതരാന്‍ കഴിയുമോ?“ (ഇബ്നു ജരീര്‍, അബ്ദുബ്നു ഹുമൈദ്). എന്നാല്‍ ഇബ്നുജരീര്‍, ഇബ്നു അബീഹാതിം, ഹാകിം എന്നിവരും, ശുഅ്ബുല്‍ ഈമാനിലും കിതാബുല്‍ അസ്മാഇ വസ്സ്വിഫാതിലും ബൈഹഖിയും അബുദ്ദുഹാ മുഖേന ചില പാഠഭേദങ്ങളോടെ ഇബ്നു അബ്ബാസിന്‍റെ വ്യാഖ്യാനം ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: “അവയില്‍ ഓരോ ഭൂമിയിലും നിങ്ങളുടെ നബിയെപ്പോലെ നബിയും ആദമിനെപ്പോലെ ആദമും നൂഹിനെപ്പോലെ നൂഹും ഇബ്റാഹീമിനെപ്പോലെ ഇബ്റാഹീമും ഈസായെപ്പോലെ ഈസായുമുണ്ട്.“ ഇബ്നുഹജര്‍ തന്‍റെ ഫത്ഹുല്‍ബാരിയിലും ഇബ്നുകസീര്‍ തന്‍റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഈ വ്യാഖ്യാനം ഉദ്ധരിച്ചിരിക്കുന്നു. ഇമാം ദഹബി പ്രസ്താവിച്ചു: “ഇതിന്‍റെ നിവേദനപരമ്പര സാധുവാണ്. എന്‍റെ അറിവില്‍പെട്ടിടത്തോളം അബുദ്ദുഹാ അല്ലാതെ മറ്റാരും ഇത് നിവേദനം ചെയ്തിട്ടില്ലെങ്കിലും.“ അതുകൊണ്ട് ഇത് തികച്ചും ഒറ്റപ്പെട്ട നിവേദനമാകുന്നു. ചില പണ്ഡിതന്മാര്‍ ഇത് കൃത്രിമവും വ്യാജവുമായ നിവേദനമാണെന്ന് വിധിച്ചിരിക്കുന്നു. മുല്ലാ അലി ഖാരി തന്‍റെ മൌദൂആതുല്‍ കബീറില്‍ (പേ. 19) ഇത് കൃത്രിമ ഹദീസാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: “ഇബ്നു അബ്ബാസിന്‍റെ നിവേദനം തന്നെയാണെങ്കില്‍പ്പോലും ഇത് ഇസ്രാഈലിയ്യാത്തില്‍പെട്ടതാകുന്നു.“ എന്നാല്‍ അത് തള്ളിക്കളയാനുള്ള യഥാര്‍ഥ കാരണം അത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല എന്ന വിചാരമാകുന്നു. അല്ലാതെ സ്വന്തം നിലക്ക് അതില്‍ യുക്തിവിരുദ്ധമായി ഒന്നുമില്ല. അതുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് അല്ലാമാ ആലൂസി തന്‍റെ തഫ്സീറില്‍ എഴുതി: “അത് സാധുവാണെന്നംഗീകരിക്കുന്നതിന് ശറഇയോ ബുദ്ധിപരമോ ആയ പ്രതിബന്ധങ്ങളൊന്നുമില്ല. ഉദ്ദേശ്യമിതാണ്: ഓരോ ഭൂമിയിലും ഒരു സൃഷ്ടിയുണ്ട്. മനുഷ്യസന്തതികള്‍ ആദമി(അ)ലേക്ക് മടങ്ങുന്നതുപോലെ അവ ഓരോന്നും അതിന്റേതായ മൂലത്തിലേക്ക് മടങ്ങുന്നു. ഓരോ ഭൂമിയിലും നമ്മുടെ കൂട്ടത്തില്‍ നൂഹ്, ഇബ്റാഹീം തുടങ്ങിയ വ്യക്തികള്‍ മറ്റുള്ളവരില്‍നിന്ന് എപ്രകാരം വ്യതിരിക്തരായിരിക്കുന്നുവോ അപ്രകാരം വ്യതിരിക്തരായ വ്യക്തികളും കാണപ്പെടുന്നതാണ്.`
അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!
“പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു” എന്ന് ഖുര്‍ആന്‍ പറയുന്നില്ല. മറിച്ചു പ്രപഞ്ചം വികസിക്കുന്നു എന്നാണു പറയുന്നത്. അത് മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇനി അള്ളാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് എത്ര സമയം കൊണ്ടാണെന്ന് നോകാം. പ്രപഞ്ച പരിണാമത്തെ ശാസ്ത്രം മൂനായി തിരിച്ചിരിക്കുന്നു. “The very early universe”, “Early universe”, “Structure formation” എന്നിവയാണവ.
ഇതില്‍ “The very early universe” ഇനെ പ്രപഞ്ചത്തിന്‍റെ സൃഷ്ടി എന്ന് പറയാം. കാരണം ഈ സമയത്താണ് cosmic inflation എന്ന അധിവേഗ പ്രപഞ്ച വികാസം സംഭവിക്കുന്നത്. ഇതോടെയാണ് പ്രപഞ്ചം homogeneous and isotropic ആകുന്നതു. എന്നുവച്ചാല്‍ എല്ലാം പദാര്‍ത്ഥങ്ങളും ഒരേ സ്വഭാവമുള്ളതാകുന്നത്. ഇനി ഈ “The very early universe” ഇന്‍റെ ദൈര്‍ഗ്യം എത്രയാണെന്ന് നോകാം; Big Bang തുടങ്ങിയിട്ട് 10^-12 സെകണ്ട്സ് വരെ ഉള്ള സമയമാണത്. എന്നാല്‍ Big Bang തുടങ്ങിയിട്ട് വെറും 10^-32 സെകണ്ട്സ് വരെ ഉള്ള സമയം കൊണ്ട് ഈ പ്രപഞ്ചം ഒരു ആറ്റത്തിനേക്കാളിലും ചെറിയ അവസ്ഥയില്‍ നിന്ന് 10 കോടി പ്രകാശവര്‍ഷം (100 million light years) വിസ്തൃതിയില്‍ വികസിച്ചു എന്ന് ശാസ്ത്രം പറയുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായികുക. Special Relativity പ്രകാരം ഒരു പദാര്‍ത്ഥത്തിനു പ്രകാശത്തിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല എന്നത് സത്യം തന്നെ, പക്ഷെ പ്രപഞ്ചം സ്വയം വികസിക്കുമ്പോള്‍ ഈ നിയമം ബാധകമല്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായികുക. 10^-12 സെകണ്ട്സ് എന്നത് “ഉണ്ടാകുക” എന്ന് പറയാനെടുക്കുന്ന സമയത്തിന്‍റെ കോടികളില്‍ ഒന്ന് മാത്രമേ ആകുന്നുള്ളൂ.
തുടര്‍നുള്ള സമയങ്ങള്‍ ആകാശ ഗോളങ്ങളും ഭൂമിയും സവിധാനിക്കാന്‍ എടുത്ത സമയമാണ്. എന്നാല്‍ അള്ളാഹുവിനു ഇതും “ഉണ്ടാകുക” എന്ന് പറയാനെടുക്കുന്ന സമയം കൊണ്ട് ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും ചെയ്യാന്‍ സാധിക്കും എന്ന് തന്നെയാണ് ഉത്തരം. പിന്നെ എന്തുകൊണ്ട് ചെയ്തില്ല എന്നുള്ളത് ഒരു ഉദാഹരണത്തോടെ വിശദീകരിക്കുന്നു.
ഒരാള്‍ക് ഒരു കപ്പ് ചായ കുടിക്കാന്‍ ഒരു മിനിറ്റ് മതി എന്ന് കരുതുക. പക്ഷെ അയാള്‍ ചായ കുടിക്കാന്‍ ചിലപ്പോള്‍ രണ്ടു മിനിറ്റ് അല്ലെങ്കില്‍ അഞ്ചു മിനിറ്റ് ഒക്കെ എടുത്തെന്ന് വരാം. അത് പല കാരണങ്ങള്‍ കൊണ്ടാകാം. പക്ഷെ അതില്‍ നിന്നും ഒരു മിനിറ്റ് കൊണ്ട് ഒരു കപ്പ് ചായ കുടിക്കാന്‍ അയാള്‍ക് സാധിക്കില്ല എന്ന് അര്‍ത്ഥമുണ്ടോ?
പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ….. എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ“O ye who believe! Ask not questions about things which if made plain to you, may cause you trouble… Some people before you did ask such questions, and on that account lost their faith.” (Quran. 5:101-102)മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!
അപ്പോള്‍ Big Bang പൊട്ടിത്തെറിയുണ്ടായത് കരിമരുന്നു പ്രയോഗത്തിലൂടെയാണെന്നാണോ യുക്തിവാദികള്‍ പറയുന്നത്? യുക്തിവാദികളുടെ ശാസ്ത്രബോധം അഭാരം തന്നെ! കഷ്ട്ടം..
ഇനി ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബുദ്ധിമുട്ടുണ്ടാക്കുന്ന ചില കാര്യങ്ങള്‍ മനപ്പൂര്‍വ്വം പറയാതെ ചില കാര്യങ്ങളില്‍ അള്ളാഹു നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ വിശാലത അനുവതിച്ചിരിക്കുന്നു. അതിന്‍റെ മേല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു അതിന്‍റെ വിശാലത നശിപ്പിക്കരുത് എന്നാണു മുകളിലെ ആയത്തിന്‍റെ അര്‍ഥം. ഒരു ഉദാഹരണ സഹിതം വിശദീകരിക്കുന്നു.
മുസ്ലിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ് എന്ന് നബിക്ക് (PBUH) വഹിയ്യ് കിട്ടിയ സന്തര്‍ഭത്തില്‍ ഒരു സഹാബത്തു ഒരു സംശയം പല തവണ ആവര്‍ത്തിക്കുകയുണ്ടായി. ഹജ്ജ് എല്ലാ വര്‍ഷവും നിര്‍ബന്ധമാണോ എന്നായിരുന്നു അത്. യഥാര്‍ഥത്തില്‍ ഹജ്ജ് എല്ലാ വര്‍ഷവും നിര്‍ബന്ധമാണ്, എന്നാല്‍ ആ നിയമം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ട് അതവതരിപ്പിക്കാതെ ഇരിക്കുകയായിരുന്നു നബിയുടെ (PBUH) ഉദ്ദേശ്യം. അങ്ങനെ ആ കാര്യത്തില്‍ വിശാസികള്‍ക്ക് ഒരു വിശാലത വരുത്തുകയായിരുന്നു. എന്തെന്നാല്‍ നബി (PBUH) അത് പറയാത്തിടത്തോളം കാലം ഹജ്ജ് എല്ലാ വര്‍ഷവും നിര്‍ബന്ധമാകുന്നില്ല.
ഇത്തരത്തിലുള്ള വിശാലതകള്‍ നിരവധി ആത്മീയകാര്യങ്ങളിലും ഭൌതീകകാര്യങ്ങളിലും അനുവദിച്ചിട്ടുണ്ട്. അതിനെ സംശയങ്ങള്‍ ചോദിച്ചു ഹനിക്കുന്നതിനെയാണ് ഖുര്‍ആന്‍ വിലക്കിയിരിക്കുന്നത്. അല്ലാതെ പ്രപഞ്ചരഹസ്യങ്ങളെ കുറിച്ചു ചോദിച്ചാലൊന്നും ആരും ഖാഫിര്‍ ആയിപ്പോകില്ല. മാഷ് ആരോപണമുന്നയിച്ച ആയത്തും അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥവും താഴെ ചേര്‍ക്കുന്നു.
يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ﴿١٠١﴾ قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ﴿١٠٢﴾
അല്ലയോ വിശ്വസിച്ചവരേ, വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്ക് അസഹ്യമായിത്തീരുന്ന കാര്യങ്ങളെക്കുറിച്ചു ചോദിക്കാതിരിക്കുവിന്‍. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ നിങ്ങള്‍ അതേപ്പറ്റി ചോദിച്ചാല്‍ അത് വെളിപ്പെടുത്തപ്പെടുകതന്നെ ചെയ്യും. നിങ്ങള്‍ ഇതുവരെ ചെയ്തത് അല്ലാഹു പൊറുത്തുതന്നിരിക്കുന്നു. അല്ലാഹു മാപ്പരുളുന്നവനും കനിവുറ്റവനുമല്ലോ. നിങ്ങള്‍ക്കുമുമ്പ് ഒരു വിഭാഗം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. എന്നിട്ടോ, അതേ കാര്യങ്ങളുടെ പേരില്‍ അവര്‍ സത്യനിഷേധികളായിത്തീര്‍ന്നു.
അല്ലയോ വിശ്വസിച്ചവരേ, വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്ക് അസഹ്യമായിത്തീരുന്ന കാര്യങ്ങളെക്കുറിച്ചു ചോദിക്കാതിരിക്കുവിന്‍. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ നിങ്ങള്‍ അതേപ്പറ്റി ചോദിച്ചാല്‍ അത് വെളിപ്പെടുത്തപ്പെടുകതന്നെ ചെയ്യും. നിങ്ങള്‍ ഇതുവരെ ചെയ്തത് അല്ലാഹു പൊറുത്തുതന്നിരിക്കുന്നു. അല്ലാഹു മാപ്പരുളുന്നവനും കനിവുറ്റവനുമല്ലോ. നിങ്ങള്‍ക്കുമുമ്പ് ഒരു വിഭാഗം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. എന്നിട്ടോ, അതേ കാര്യങ്ങളുടെ പേരില്‍ അവര്‍ സത്യനിഷേധികളായിത്തീര്‍ന്നു.
ഈ വിഷയത്തെ ക്കുറിച്ചുള്ള മൌദൂദിയുടെ അഭിപ്രായം ഇവിടെ വായിക്കാം.
2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്.
:
أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:3,4)
Yes, indeed!, We shall assemble them. We are able, in addition to assembling them, to reshape [even] his fingers, that is to say, to restore their bones just as they had been, despite their smallness: so how much more so [are We able to restore] the larger ones!
:
അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !
ഇവിടെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് വിരലടയാള ശാസ്ത്രമാണ് എന്ന് തീര്‍ത്തും പറയാന്‍ സാധിക്കില്ല. അതോടൊപ്പം തന്നെ “അവന്‍റെ മുഖമോ ശരീരമോ മറ്റോ ശരിപ്പെടുത്തും” എന്ന് പറയുന്നതിന് പകരം പ്രത്യേകിച്ച് പ്രാധാന്യം ഒന്നും ഇല്ലാത്ത കൈവിരലുകളെ എടുത്തു പറഞ്ഞത് കൊണ്ട് ഇതില്‍ വിരലടയാലത്തിന്‍റെ uniqueness ഇനെ സൂചിപ്പിക്കുന്നില്ലേ എന്ന് സംശയിക്കുന്നതിലും തെറ്റില്ല. എന്തൊക്കെയായാലും ഇതില്‍ ശാസ്ത്രീയമായ അത്ഭുതങ്ങള്‍ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തും പറയാന്‍ സാധിക്കും. കാരണം മാഷ് പറഞ്ഞതിന് വിപരീതമായി മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് അത്രയ്ക്ക് ആധുനികമല്ല എന്നുള്ളതാണ്.
BC 2 ആം സഹസ്രാബ്ദത്തില്‍ തന്നെ ബാബിലോണിയക്കാര്‍ duplicate ഉകള്‍ ഉണ്ടാക്കുന്നത് തടയുന്നതിന് വേണ്ടി വിരലടയാളങ്ങള്‍ ഉപയോഗിച്ചിരുന്നു. BC 246 ഇല്‍ ചൈനക്കാര്‍ വിരലടയാളം ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. AD 851 ഇന് മുന്‍പുതന്നെ Abu Zayd Hassan എന്ന അറേബ്യന്‍ വ്യാപാരി ചൈനക്കാര്‍ വിരലടയാളം ഉപയോഗിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതായത് അറബികള്‍ക്കും ഇതാറിയാമായിരുന്നു എന്ന് വേണം കരുതാന്‍.
എന്നാല്‍ വിരലടയാലത്തിന്‍റെ uniqueness ഇനെക്കുറിച്ച് പുരാതന ലോകത്തിനു അറിവുണ്ടായിരുന്നില്ല. AD 650 ഇല്‍ ചൈനീസ് Kia Kung-Yen ആണ് വിരലടയാളം ആളുകളെ തിരിച്ചറിയാനായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്. പേര്‍ഷ്യന്‍ ഫിസിഷ്യന്‍ ആയ Rashid-al-Din Hamadani (1247–1318) ചൈനയില്‍ ആളുകളെ തിരിച്ചറിയാന്‍ വിരലടയാളം ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പേര്‍ഷ്യയിലും വിരലടയാളം ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.
വിരലടയാലത്തിന്‍റെ uniqueness കണ്ടെത്തുന്നത് മുഹമ്മദ് (PBUH) നബിക്ക് ശേഷമാണെങ്കിലും വിരലടയാളം അതിനും ഒരുപാട് മുന്‍പുതന്നെ ഉപയോഗിച്ചു പോന്നിരുന്നു എന്നാണ് മനസ്സിലാകുന്നത്.
പഴം തിന്നുന്ന തേനീച്ചതേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-
وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ
“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്.
:
തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.
:
തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി.
:
إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)
:حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)
:
ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.
ഈ വരികളില്‍ ശാസ്ത്രീയമായ എന്തെങ്കിലും അത്ഭുതങ്ങള്‍ ഉള്ളതായി അറിയില്ല. അറബി വ്യാകരണങ്ങളിലോന്നും വലിയ പിടിയില്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് സാധിക്കില്ല.
തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ ജനിതകമായ ഉള്‍പ്പ്രേരണകളാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഈ ഉള്‍പ്പ്രേരണകള്‍ എങ്ങനെ ഉണ്ടായി? യഥാര്‍തത്തില്‍ എങ്ങനെ ഒക്കെ ആഹാരം ശേക്കരിക്കണം എന്നും കൂടുണ്ടാകണം എന്നും ഒക്കെ ഓരോ ജീവിയുടെയും കോശങ്ങളുടെ ഉള്ളില്‍ ഒരാള്‍ പറഞ്ഞു കൊടുത്തതുപോലെ എഴുതി വച്ചിട്ടുണ്ട് എന്ന് ശാസ്ത്രം പറയുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. സൂഷ്മമായി പരിശോധിച്ചാല്‍ ഈ ജനിതക ഘടന രൂപെപ്പെടാനുള്ള കാരണം പ്രകൃതിയിലെ പ്രാഥമിക ബലങ്ങള്‍ ആയ gravitation,electromagnetism, weak interaction, strong interactionഎന്നിവയാണ് എന്ന് മനസ്സിലാകും. അവയെ വ്യവസ്തയാക്കിയവന്‍ അള്ളാഹുവാണ്. അതിനെയാണ് അള്ളാഹുവിന്‍റെ വഹ്യ് എന്ന് പറയുന്നത്. കൂടുതല്‍ വിശദമായി തുടര്‍ന്നുള്ള മറുപടികളില്‍ വിശദീകരിക്കുന്നതാണ്.
തേനീച്ച പഴം തിന്നുന്നു എന്നുള്ളത് വിവര്‍ത്തനം ചെയ്തപ്പോള്‍ ഉണ്ടായ ഭാഷാവ്യത്യാസം കൊണ്ട് മാത്രം സംഭവിച്ച തെറ്റിദ്ധാരണയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. Abdullah Yusuf Ali യുടെ വിവര്‍ത്തനം താഴെ കാണുക.
Yusuf Ali:Then to eat of all the produce (of the earth), and find with skill the spacious paths of its Lord: there issues from within their bodies a drink of varying colours, wherein is healing for men: verily in this is a Sign for those who give thought.
മലയാളത്തില്‍ തന്നെയുള്ള മറ്റൊരു വിവര്‍ത്തനം കൂടി കാണുക.
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ﴿٦٩﴾
നോക്കുക: നിങ്ങളുടെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്യ് നല്‍കി. എന്തെന്നാല്‍, `പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ റബ്ബ് ഒരുക്കിത്തന്ന വഴികളില്‍ ചരിക്കുക.` ഈ ഈച്ചയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.
നോക്കുക: നിങ്ങളുടെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്യ് നല്‍കി. എന്തെന്നാല്‍, `പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ റബ്ബ് ഒരുക്കിത്തന്ന വഴികളില്‍ ചരിക്കുക.` ഈ ഈച്ചയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.
തേനിന്‍റെ ഔഷധഗുണം അത്രയ്ക്ക് ചെറുതായി കാണാവുന്ന ഒന്നല്ല. തേനിനെ antiseptic ആയി ഉപയോഗിക്കാം എന്ന് കണ്ടുപിടിക്കുന്നതും അതിന്‍റെ antibacterial properties, chemically വിശദീകരിക്കുന്നതും ഈ അടുത്തകാലത്താണ്. മുറിവുകളുടെ ചികിത്സക്കും MRSA infections ചികിത്സിക്കുന്നതിനും ആധുനീക ചികിത്സാരീതികള്‍ തേന്‍ ഉപയോഗിക്കുന്നുണ്ട്. ഡയബെറ്റിക് അള്‍സര്‍ ചികിത്സിക്കുന്നതില്‍ ആധുനിക antibiotics പരാച്ചയപ്പെടുമ്പോള്‍ തേന്‍ ഉപയോഗിക്കാം എന്നും ശാസ്ത്രം പറയുന്നു. തേനിന്‍റെ acidity (pH 3.2-4.5) നിരവധി bacteria കളുടെ വളര്‍ച്ചയെ ചെറുക്കുന്നു. 2,554 ആളുകളിലായി നടന്ന 19 പഠനങ്ങള്‍ തെളീക്കുന്നത് തേന്‍ ഉപയോഗിച്ചു പോള്ളലിനെ സുഖപ്പെടുത്താന്‍ ആധുനീക ചികിത്സാ രീതിയെക്കാളിലും കുറഞ്ഞ സമയം (നാലുദിവസം വരെ) മതി എന്നാണു. തേനിന്‍റെ ഔഷധഗുണങ്ങള്‍ നിരവധിയുണ്ട്, എല്ലാം കൂടെ വിവരിക്കാന്‍ പ്രയാസമായതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ ലേഖനം വായിക്കാം. ഇതേക്കുറിച്ചുള്ള മൌദൂദിയുടെ അഭിപ്രായം ഇവിടെ വായിക്കാം.
അറബി വ്യാകരണം മലയാളം പോലെയോ ഇംഗ്ലീഷ് പോലെയോ ഉള്ള ഒന്നല്ല; മറിച്ച് അറബി വ്യാകരണം എന്നത് പൂര്‍ണ്ണമായും ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതുകൊണ്ട് വേറെ ഏതെങ്കിലും കൃതികളോ മറ്റോ ആപേക്ഷികമായി എടുത്തു ഖുറാനില്‍ തെറ്റുണ്ട് എന്ന് പറയാന്‍ സാധിക്കില്ല; അത് പരീക്ഷയുടെ ഉത്തര പേപ്പര്‍ നോക്കി ടെക്സ്റ്റ്‌ബുക്കില്‍ തെറ്റുണ്ട് എന്ന് പറയുന്നത് പോലെയാകും. അല്ലെങ്കിലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. മാഷ് ആരോപിക്കുന്ന വ്യാകരണതെറ്റുകള്‍ക്ക് മൌദൂദിയുടെ വിശദീകരണങ്ങള്‍ ഇവിടെയും പിന്നെ ഇവിടെയുംവായിക്കുക.
പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ
“വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.
എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:22)
And We send the winds as fertilisers, to fertilise the clouds, whereupon they fill up with water, and send down out of the heaven, [out of] the clouds, water, rain, so that We give it to you to drink, for you are not the storers thereof, that is, the stores thereof are not in your control.ഈ സൂക്തത്തിലെ ‘ലവാകിഹ് ‘ لَوَاقِحَ എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്.
:
ഇക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്‍’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്.
കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”
അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം.എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!
ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!
ഈ വരികളില്‍ ശാസ്ത്രീയമായ എന്തെങ്കിലും അത്ഭുതങ്ങള്‍ ഉള്ളതായി അറിയില്ല. അറബി വ്യാകരണങ്ങളിലോന്നും വലിയ പിടിയില്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് സാധിക്കില്ല.
എന്നാല്‍ കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു എന്നും അത് അവര്‍ മുഹമ്മദ് (PBUH) നബിയുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും പറയുന്ന മാഷ്, മുകളില്‍ തേനീച്ച തേന്‍ ശേകരിക്കുന്നത് പൂക്കളില്‍ നിന്നാണെന്ന കാര്യം മുഹമ്മദ് (PBUH) നബിക്ക് അറിയില്ലായിരുന്നു എന്ന് പറയുമ്പോള്‍ അത് അവിശ്വസിനീയമായി തോന്നുന്നു.
ഹദീസുകളെ കുറിച്ച് വിശദീകരിക്കാന്‍ ഞാനില്ല; അതിനുള്ള കാരണങ്ങള്‍ ഇവിടെവിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ എനിക്ക് മനസ്സിലായ ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ. കൃത്രിമ പരാഗണവും അതിനെക്കുറിച്ചുള്ള ഹദീസും അങ്ങേയറ്റം വളച്ചൊടിച്ചു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മാഷ് അവതരിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ഒരു ഹദീസ് ബുഖാരിയില്‍ കാണാന്‍ സാധിച്ചില്ല. ഈ ഹദീസിന്‍റെ യഥാര്‍ത്ഥ രൂപം താഴെ നല്‍കുന്നു.
Musa b. Talha reported: I and Allah’s Messenger (may peace be upon him) happened to pass by people near the date-palm trees. He (the Holy Prophet) said: What are these people doing? They said: They are grafting, i. e. they combine the male with the female (tree) and thus they yield more fruit. Thereupon Allah’s Messenger (may peace be upon him) said: I do not find it to be of any use. The people were informed about it and they abandoned this practice. Allah’s Messenger (may peace be upon him) (was later) on informed (that the yield had dwindled), whereupon he said: If there is any use of it, then they should do it, for it was just a personal opinion of mine, and do not go after my personal opinion; but when I say to you anything on behalf of Allah, then do accept it, for I do not attribute lie to Allah, the Exalted and Glorious. (Shahih Muslim: Book #030, Hadith #5830)
ഹദീസിന്‍റെ തുടക്കത്തില്‍ തന്നെ കൃത്രിമ പരാഗണത്തെക്കുറിച്ച് മുഹമ്മദ് (PBUH) നബിക്ക് അറിവില്ലായിരുന്നു എന്നും അത് എന്താണെന്ന് അദ്ദേഹത്തിനു വിശദീകരിച്ചു കൊടുക്കുന്നതായും വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം നടത്തിയ അഭിപ്രായം തീര്‍ത്തും വ്യക്തിപരമായിരുന്നു എന്നും ഒരു വഹ്യ് ആയിരുന്നില്ല എന്നും ഹദീസ് വിശദീകരിക്കുന്നു. മുഹമ്മദ് (PBUH) നബി സര്‍വജ്ഞനോ അമാനുഷികനോ ആയിരുന്നില്ല എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എന്തിനു, ഏറ്റവും പ്രാഥമികം എന്ന് കരുതുന്ന എഴുതാനും വായിക്കാനുമുള്ള അറിവ് പോലും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. മുഹമ്മദ് (PBUH) നബി ഒരു സാധാരണ മനുഷ്യനും അള്ളാഹുവിന്‍റെ അടിമയുമായിരുന്നു; എന്നാല്‍ അതോടൊപ്പൊം മനുഷ്യരില്‍ ഏറ്റവും സ്രേഷ്ട്ടനും. എന്നാല്‍ മുഹമ്മദ് (PBUH) നബി സര്‍വജ്ഞനോ അമാനുഷികനോ ഒക്കെ ആയിരുന്നു എന്നുള്ളത് ചില ദുരുദ്ധേശങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ടുള്ള യുക്തിവാദികളുടെ വ്യാഖ്യാനമാണ്. 10000001=10000000 എന്ന് assume ചെയ്തു അതില്‍ നിന്ന് 1=2 എന്ന് തെളീക്കുന്ന പഴഞ്ചന്‍ നമ്പര്‍.
പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു.
:
മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം.
:أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ
ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)
Have they not observed the birds [how they are] made subservient, disposed to [be able to] fly, in the air of heaven?, that is, in the air between the heaven and the earth. Nothing holds them, when they draw in their wings or open them, lest they fall, except God, by His power. Indeed in that there are signs for a people who believe, [the signs] which are that they have been created in a way that enables them to fly, as well as the creation of the air in such a way that it allows for flight, and the holding of them [up in the air so that they do not fall].പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്‍കിയാല്‍ പോരേ?
:
എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ?
:
ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!
How Birds Fly
:
Birds fly by the same aerodynamic principles that airplanes use.
:
The author of the Qur’an could easily have said:
Do they not look at the birds, held poised in the midst of (the air and) the sky?
Although you cannot fly, God created birds in a special form so that the air can carry them.
The air carries the birds like the water carries your ships.
Verily in this are signs for those who believe.
:
(i.e. one that is built into creation without needing the direct intervention of God) that would account for the flight of birds.
പക്ഷികളുടെ പറക്കലിന്‍റെ പ്രകൃതി രഹസ്യം മനുഷ്യനറിയാം എന്ന് വീമ്പുപറയുന്ന മാഷിനെ അത് പൂര്‍ണ്ണമായും ശാസ്ത്രീയമായി വിശദീകരിക്കാന്‍ വെല്ലുവിളിക്കുന്നു.
പക്ഷികള്‍ക്കും വിമാനത്തിനും പറക്കാന്‍ സാധിക്കുന്നത് Air Lift കൊണ്ടാണ്; അതായത് വായുവിന്‍റെ മുകളിലേക്കുള്ള തള്ളല്‍ കൊണ്ട്. എന്നാല്‍ ഈ Lift എപ്രകാരം ഉണ്ടാകുന്നു എന്ന് പൂര്‍ണ്ണമായും വിശദീകരിക്കാന്‍ ഇന്നും ശാസ്ത്രത്തിനു സാധിച്ചിട്ടില്ല. ഇതിനെ കുറിച്ചു John D. Anderson, (Curator of Aerodynamics at the National Air and Space Museum at the Smithsonian Institution inWashington, DC and Professor Emeritus in the Department of Aerospace Engineering at the University of Maryland, College Park) പറയുന്നത് ഇപ്രകാരമാണ്.
It is amazing that today, almost 100 years after the first flight of the Wright Flyer, groups of engineers, scientists, pilots, and others can gather together and have a spirited debate on how an airplane wing generates lift. Various explanations are put forth, and the debate centers on which explanation is the most fundamental.
അതായത്, ആദ്യ വിമാനം കണ്ടു പിടിച്ചതിനു ശേഷം നൂറു വര്‍ഷം പിന്നിട്ടിട്ടും ഇന്നും engineers, pilots, ശാസ്ത്രഞ്ജര്‍ തുടങ്ങിയവര്‍ക്ക് കൂടിയിരുന്ന് വിമാനത്തിന്‍റെ ചിറകുകള്‍ എങ്ങനെ lift ഉണ്ടാക്കുന്നു എന്ന് പറയാന്‍ സാധിക്കാത്തത് അതിശയം തന്നെയാണ്. പല വിശദീകരണങ്ങളും മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഏറ്റവും അടിസ്ഥാനമായത് ഏതു എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കം നടക്കുന്നു.
ഇനി lift ഉണ്ടാകുന്നതിനു നിലവിലുള്ള വിശദീകരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. താഴെയുള്ള വിശദീകരണങ്ങള്‍ വിമാനത്തിനെ കുറിച്ചുള്ള അറിവില്‍ നിന്നാണ് വിവരികുന്നത്.
1. Deflection: പക്ഷികളുടെ ചിറകു വീശുമ്പോള്‍ ഉണ്ടാകുന്ന കാറ്റ് അവയെ വായുവില്‍ താങ്ങി നിര്‍ത്തുന്നു. ഏതു കോഴിക്കടക്കാരനും മനസ്സിലാകുന്ന ഈ ആശയം ആറാം നൂറ്റാണ്ടിലെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന മാഷിന്‍റെ വാദം ഒട്ടും വിശ്വസനീയമല്ല. കാറ്റത്തു പറക്കുന്ന ഇലകള്‍ കാണുമ്പോളെങ്കിലും മനസ്സിലാകേണ്ടതാണ്. അപ്പോള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നത് മാഷ് പറയുന്ന പശ്ചാത്തലത്തില്‍ അല്ല എന്നത് വ്യക്തം. Newton’s laws of motion രണ്ടും മൂനും ഉപയോഗിച്ചു ഇത് വിശദീകരിക്കാവുന്നതാണ്.
2. Flow Turning: ചിറകു വായുവിന്‍റെ ദിശ താഴോട്ടു മാറ്റുന്നതുകൊണ്ടാണ് lift കിട്ടുന്നത് എന്നാണു ഇത് പറയുന്നത്. ഇതും Newton’s laws of motion രണ്ടും മൂനും ഉപയോഗിച്ചു വിശദീകരിക്കാവുന്നതാണ്.
3. Pressure differences: എന്നാല്‍ പക്ഷികള്‍ ചിറകടിക്കാതെ പറക്കുന്നത് (വിമാനം പോലെ) എങ്ങനെ എന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ ആദ്യ രണ്ടുകാരണങ്ങള്‍ക്കും സാധിച്ചില്ല. ചിറകിന്‍റെ ആകൃതിയിലാണ് ഇവിടെ കാര്യം. ചിറകിന്‍റെ മുകളിലൂടെ കൂടുതല്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനാല്‍ അവിടെ മര്‍ദ്ദം താഴെ ഭാഗത്തെ അപേക്ഷിച്ച് കുറവായിരിക്കും. മര്‍ദ്ദം എന്നത് ഒരു വസ്തുവിന്‍റെ താഴോട്ടുള്ള ബലം ആണ്; ഇവിടെ വായുവിന്‍റെ ഭാരം. മുകളിലെ മര്‍ദ്ദം കുറവും താഴെ കൂടുതലും ആയതിനാല്‍ ബലത്തിന്‍റെ ആകെ തുക മുകളിലേക്കായിരിക്കും. അപ്പോള്‍ ചിറകിനു lift കിട്ടുന്നു. ഇത് Bernoulli’s Principle വച്ചാണ് വിശദീകരിക്കുന്നത്.
എന്നാല്‍ Deflection എങ്ങനെ ഉണ്ടാകുന്നു എന്ന് പറയാന്‍ മുകളിലെ വിശദീകരണങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതുപോലെ മുകളിലെ എല്ലാ മോഡെലുകളും ചേര്‍ത്തു വിശദീകരിച്ചാലും അതില്‍ engineering ഇന് ആവശ്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ സങ്കീര്‍ണ്ണമായ വേറെ മോഡെലുകള്‍ ആണ് engineering ഇന് വേണ്ടി ഉപയോഗിക്കുന്നത്. മുകളിലെ മോഡെലുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. സങ്കീര്‍ണ്ണമായ മറ്റു മോഡെലുകളെക്കുറിച്ചറിയാന്‍ ഈ ലേഖനംവായിക്കുക
Generation of Lift എങ്ങനെ സംഭവിക്കുന്നു എന്നറിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ചതു എന്നാകും അടുത്ത ചോദ്യം. ഒരു വസ്തുവിലുള്ള ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം “Gravity of Earth” (g) വച്ചാണ് കണ്ടു പിടിക്കുന്നത്; അതായത് ആ വസ്തുവിന്‍റെ പിണ്ഡത്തിനെ 9.81 (g) കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അളവാണ് അതിന്‍മേലുള്ള ഗുരുത്വാകര്‍ഷണ ബലം. ശാസ്ത്രം ഇത് കൃത്യമായി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഗുരുത്വാകര്‍ഷണ ബലം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ശാസ്ത്രത്തിനു ഇന്നും അറിയില്ല. അതുപോലെയാണ് lift ഇന്‍റെ കാര്യവും. “Lift coefficient” പോലെ യുള്ള രീതികള്‍ ഉപയോഗിച്ചാണ് lift കണ്ടു പിടിക്കുന്നത്. എന്നാല്‍ Generation of Lift ഇന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇന്നും ശാസ്ത്രത്തിനറിയില്ല. Lift കണ്ടുപിടിക്കാനുള്ള വിവിധ വഴികള്‍ ഇവിടെവായിക്കാം.
Lift ഇന്‍റെ പ്രധാന കാരണം മാര്‍ദ്ദവ്യത്യാസം ആണ് എന്നതാണ് ഇന്ന് വരെയുള്ള അറിവ്. വായൂമര്‍ദ്ദം എന്നത് ഭൂമിയുടെ ആകര്‍ഷണം മൂലമാണ് ഉണ്ടാകുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു യൂനിറ്റ് വിസ്തീര്‍ണ്ണത്തില്‍ അന്തരീക്ഷ വായുവിനു അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണബലമാണ് അന്തരീക്ഷവായൂമര്‍ദ്ദം; അതായത് അന്തരീക്ഷവായുവിന്‍റെ ഭാരം. ശൂന്യാകാശത്തു ഗുരുത്വാകര്‍ഷണബലം ഇല്ലാത്തത് കൊണ്ട് വായു ഉള്ള അറകളിലൂടെ പോലും, ചിറകടിക്കാതെ പറക്കാന്‍ പക്ഷികള്‍ക്കാവില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പക്ഷികളെ താങ്ങി നിര്‍ത്തുന്നത് ഗുരുത്വാകര്‍ഷണബലം തന്നെയാണ്; ഗുരുത്വാകര്‍ഷണബലം മൂലമുണ്ടാകുന്ന മാര്‍ദ്ദവ്യത്യാസം. അപ്പോള്‍ പക്ഷികളെ ആര് താങ്ങി നിര്‍ത്തുന്നു എന്ന് ചോദിച്ചാല്‍ പ്രകൃതിയിലെ പ്രാഥമിക ബലങ്ങള്‍ ആയ gravitation,electromagnetism, weak interaction, strong interactionഎന്നിവ വ്യവസ്ഥയാക്കിയവനാരോ അവന്‍ താങ്ങി നിര്‍ത്തുന്നു എന്ന് പറയേണ്ടിവരും. പ്രപഞ്ചത്തിനു അതിന്‍റെ നിയമങ്ങള്‍ വ്യവസ്ഥയാകിയതിനെക്കുറിച്ച് നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ ഒരെണ്ണം താഴെ നല്‍കുന്നു. ഭൂമിയും സൂര്യനും എല്ലാം അതിന്‍റെ ബ്രാഹ്മണ പദങ്ങളില്‍ കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നത് ഈ വ്യവസ്ഥകള്‍കൊണ്ടാണെന്നും വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു.
فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ
അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്‍റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്‍റെ സംവിധാനമാകുന്നു.(41:12)
അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്‍റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്‍റെ സംവിധാനമാകുന്നു.(41:12)
പിന്നെ ഒരു ചര്‍ച്ചയും പ്രതീക്ഷിക്കാതെ മാഷ് ചുമ്മാ ചോദിച്ചില്ലേ, How Birds Fly? എന്ന്;
:
The author of the Qur’an could easily have said:
Do they not look at the birds, held poised in the midst of (the air and) the sky?
Although you cannot fly, God created birds in a special form so that the air can carry them.
The air carries the birds like the water carries your ships.
Verily in this are signs for those who believe.
:
The author of the Qur’an could easily have said:
Do they not look at the birds, held poised in the midst of (the air and) the sky?
Although you cannot fly, God created birds in a special form so that the air can carry them.
The air carries the birds like the water carries your ships.
Verily in this are signs for those who believe.
:
വെള്ളം കപ്പലിനെ താങ്ങി നിര്‍ത്തുന്നതും വായു പക്ഷികളെ താങ്ങി നിര്‍ത്തുന്നതും ഒരുപോലെയല്ല. കപ്പല്‍ static ക്കും പക്ഷി dynamic ഉം ആണ്. വെള്ളം കപ്പലിനെ താങ്ങി നിര്‍ത്തുന്നതിനു കാരണം Buoyancy യാണ്. കൂടുതലായി അറിയാന്‍ ഈ ലേഖനംവായിക്കുക. പക്ഷികള്‍ വായുയില്‍ പൊങ്ങിനില്‍ക്കുന്നത് Buoyancy കൊണ്ടല്ല. അത് വിശദീകരിക്കുന്നത് Newton’s laws of motion ഉംBernoulli’s Principle ഉം ഒക്കെ വച്ചാണ്. രണ്ടിന്‍റെയും അടിസ്ഥാനകാരണം മര്‍ദ്ദവും ഗുരുത്വാകര്‍ഷനബലവും ഒക്കെയാണെങ്കിലും അവ തമ്മില്‍ ആനയും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മനുഷ്യന്‍ ഖുര്‍ആന്‍ രചിച്ചാല്‍ ഇങ്ങനെയിരിക്കും.
ഇനിയെങ്കിലും ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന ചവറുകള്‍ അതിന്‍റെ ആധികാരികത പോലും പരിശോധിക്കാതെ, എന്തിനു മുഴുവനായി ഒന്ന് വായിച്ചു കൂടി നോക്കാതെ ഇങ്ങനെ copy paste ചെയ്യരുത്. ചെയ്‌താല്‍ അതിനെ ശാസ്ത്രീയമായി വിശദീകരിക്കുക എന്ന വെല്ലുവിളി കൂടി ഏറ്റെടുക്കെണ്ടാതായി വരും. അല്ലെങ്കിലും എന്നുമുതലാണ് christian സൈറ്റ്കളിലൊക്കെ യുക്തിവാദികള്‍ക്ക് ഇത്ര വിശ്വാസം തോന്നിത്തുടങ്ങിയത്?
ഇനി ആകാശത്തു നിന്ന് ഇറക്കിത്തരുന്ന മഴയുടെ കാര്യം നോക്കാം. ഖുര്‍ആനില്‍ ആകാശത്തുനിന്നു വെള്ളമിറക്കി കൊടുക്കുന്നു എന്ന് രണ്ടു പശ്ചാത്തലത്തില്‍ പറയുന്നതായി പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതില്‍ ഒന്ന് മുകളില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ ഉള്ള കാലവര്‍ഷം തന്നെയാണ്. 30:48, 7:57 തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇതാവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മഴ എങ്ങനെ ഉണ്ടാകുന്നു എന്നുള്ളതിന് ഖുര്‍ആന്‍ നല്‍കുന്നതിലും കൂടുതല്‍ വിശദീകരണങ്ങള്‍ ബൈബിള്‍ നല്‍കുന്നുണ്ട്. രണ്ടാമത്തെ പശ്ചാത്തലം ഭൂമിയിലേക്ക് വെള്ളം ആദ്യമായി എത്തിച്ചതിനെ പറ്റിയാണ്. അതിപ്രകാരമാണ്.
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ﴿١٧﴾ وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
നിങ്ങള്‍ക്കു മീതെ നാം ഏഴു മാര്‍ഗങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സൃഷ്ടികാര്യത്തില്‍ നാം ഒട്ടും അശ്രദ്ധനായിട്ടില്ല. ആകാശത്തുനിന്ന് നാം കണിശമായ കണക്കു പ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ കഴിവുള്ളവനത്രെ നാം.(23:18)
നിങ്ങള്‍ക്കു മീതെ നാം ഏഴു മാര്‍ഗങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സൃഷ്ടികാര്യത്തില്‍ നാം ഒട്ടും അശ്രദ്ധനായിട്ടില്ല. ആകാശത്തുനിന്ന് നാം കണിശമായ കണക്കു പ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ കഴിവുള്ളവനത്രെ നാം.(23:18)
ഇവിടെ സൃഷ്ടിയുടെ പശ്ചാത്തലത്തില്‍ ജലമിറക്കി എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ഭൂമിയിലേക്ക് ആദ്യമായി വെള്ളം എത്തിച്ചതിനെയായിരിക്കാം ഉദ്ദേശിച്ചതെന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള സൂക്തങ്ങളെയാണ് “ആകാശത്തു വെള്ളം കെട്ടിനിര്‍ത്തിയതായി ഖുര്‍ആന്‍ പറയുന്നു” എന്ന ആരോപണത്തിനുവേണ്ടി യുക്തിവാദികള്‍ ഉപയോഗിക്കുന്നത്. മൌദൂദിയുടെ അഭിപ്രായംഇവിടെ വായിക്കാം. ജലാംശമുള്ള ആകാശഗോളങ്ങള്‍ ഭൂമിയില്‍ പതിച്ചായിരിക്കാം ഭൂമിയില്‍ വെള്ളമുണ്ടായതെന്നു ശാസ്ത്രവും സംശയിക്കുന്നു. കൂടുതലറിയാന്‍ ഈ ലേഖനം വായിക്കുക.
സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നത് കൊണ്ടാണ് മഴ പെയ്യുന്നത് എന്നും തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെന്നും സമ്മതിക്കുന്നു. ഇവിടെ അല്ലാഹുവിന്‍റെ റോള്‍ മുകളില്‍ പറഞ്ഞ പ്രകൃതിയിലെ പ്രാഥമിക ബലങ്ങളെ വ്യവസ്ഥ ചെയ്തു എന്നതാണ്. Water Cycle, Genetics എന്നിവ സൂഷ്മമായി വിശകലനം ചെയ്‌താല്‍ പ്രാഥമിക ബലങ്ങളാണ് എല്ലാത്തിന്റെയും അടിസ്ഥാനം അല്ലെങ്കില്‍ അടിത്തറ എന്ന് മനസ്സിലാകും. അല്ലാതെയുള്ള വിശദീകരണങ്ങള്‍ ആദ്യമായി ബസ്സില്‍ കയറിയ ആള്‍ ബസ്സോടിക്കാന്‍ പഠിച്ചു എന്ന് പറയുന്നത് പോലെയാകും; ഒരു ബെല്ലടിച്ചാല്‍ ബസ്സു നില്‍ക്കും, രണ്ടു ബെല്ലടിച്ചാല്‍ ബസ്സു പോകും.
വഹ്യിനെക്കുറിച്ച് മൌദൂദി വളരെ വിശദമായി പറയുന്നുണ്ട്. അത് ഇവിടെ വായിക്കാം.
ഇനി മാഷിന്‍റെ വഹ്യിനെക്കുറിച്ച്; ഒരു പിടി അശാസ്ത്രീയ വിശദീകരണങ്ങള്‍ അല്ലാതെ, മാഷിനു, 1400 വര്‍ഷങ്ങള്‍ക്കു ശേഷം 157 കോടി followers ഇനെ ഉണ്ടാക്കിത്തരുന്ന എന്തൊക്കെ വഹ്യികളാ മാഷിന്‍റെ ബ്ലോഗിലുള്ളത്? എന്തായാലും ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി, മാഷ് ബ്ലോഗില്‍ എഴുതിവിടുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അതിന്‍റെ ശാസ്ത്രീയ വിശദീകരണങ്ങളും മാഷിന്‍റെ മനസ്സില്‍ തോന്നുന്ന വികല സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്ന്; അതുകൊണ്ടാണല്ലോ മാഷ് തന്നെ മാഷിന്‍റെ ബ്ലോഗേഴുത്തിനെ വഹ്യി (തോന്നല്‍) എന്ന് വിശേഷിപ്പിച്ചത്.
പര്‍വ്വതങ്ങളും ഭൂമികുലുക്കവുംوَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ“മനുഷ്യരെയും കൊണ്ട് ഭൂമി ചെരിയാതിരിക്കാന്‍ അതില്‍ പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു…” (16:15); (21:31)ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്.
:
ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്.
:
ഭൂവല്‍ക്കത്തിലെ കുന്നുകളും മലകളും ഭൂകമ്പം തടയാന്‍ സഹായിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞരുടെ മേല്‍വിലാസമുള്ള ചിലര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പര്‍വ്വതങ്ങള്‍ക്കു വേരുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അതാണു കുറ്റിയെന്നും ആണിയെന്നുമൊക്കെ പറയാന്‍ കാരണമെന്നും അവര്‍ വ്യാഖ്യാനിക്കുന്നു.ഭൂകമ്പം തടയുന്നതില്‍ പര്‍വ്വതങ്ങള്‍ക്കെന്തെങ്കിലും പങ്കുള്ളതായി ശാസ്ത്രം പറയുന്നില്ല.
:
ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുള്ള ഫലകങ്ങള്‍ (പാറയടുക്കുകള്‍ ) തെന്നി മാറുന്നതാണു ഭൂമി കുലുക്കം.
:
പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്.
:
ഖുര്‍ ആന്‍ പറയും പോലെ മലകളും കുന്നുകളും കൊണ്ട് ഭൂകമ്പം തടയപ്പെടുന്നുവെങ്കില്‍ മലമ്പ്രദേശങ്ങളില്‍ ഭൂകമ്പം കുറഞ്ഞും സമതലങ്ങളില്‍ അതു കൂടിയും കാണപ്പെടേണ്ടതാണ്. എന്നാല്‍ വസ്തുത മറിച്ചാണ്. അല്ലാഹുവിന്റെ ‘കുറ്റികള്‍ ’ ഏറെയുള്ള പ്രദേശങ്ങളും ഭൂകമ്പപ്രദേശങ്ങള്‍ തന്നെ.
:
ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ മെനയുന്നു എന്നല്ലാതെ ഭൂകമ്പവും ഖുര്‍ ആന്‍ പറയുന്ന കുറ്റിയടിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല.
ഇവിടെ ഭൂമിയെ വിരിപ്പായും പര്‍വ്വതത്തെ കുറ്റിയായും ഖുര്‍ആന്‍ വിശദീകരിക്കുന്നു എന്നാണ് മാഷിന്‍റെ ആരോപണം. തുടര്‍ന്നുള്ള paragraph ഇല്‍ ഫലകങ്ങളെ (Tectonic plates) കുറിച്ചൊക്കെ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്ന് മാഷ് പരിശോധിച്ചില്ല. നമക്ക് അതൊന്നു നോക്കാം. ഫലകങ്ങളുടെ കട്ടി 100 km മുതല്‍ 200 km വരെയാണ്. ഭൂമിയുടെ ആരം (radius) 6,371 km ആണ്. ഈ ദൂരങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഫലകങ്ങള്‍ ഭൂമിക്കു മുകളിലുള്ള പുതപ്പാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കില്‍ അതെത്രത്തോളം ഉചിതമായ ഒരു ഉപമയാണ്. താരതമ്യപഠനത്തിനു ഈ ചിത്രംകാണുക. ഇതില്‍ നീല നിറത്തില്‍ കാണുന്നതാണ് മാഷ് പറഞ്ഞ പുതപ്പ്.
പര്‍വ്വതങ്ങള്‍ ഈ ഫലകങ്ങളുടെ അതിര്‍ത്തിയില്‍ ആണ് വരുന്നത് എന്നും ശാസ്ത്രം പറയുന്നു. അവയുടെ ഫലകാതിര്‍ത്തിയിലുള്ള സ്ഥാനം കൊണ്ടും വലിപ്പം കൊണ്ടും ഇതിനെ കുറ്റി എന്ന് ഉപമിച്ചതും ഉചിതമാണ്. പര്‍വ്വതങ്ങള്‍ക്ക് വേരുകളുണ്ട് എന്ന് ശാസ്ത്രം പറയുന്നുണ്ട്. അത് കണ്ടു പിടിച്ചത് മുസ്ലിം ശാസ്ത്രജ്ഞരൊന്നും അല്ല. പെറുവിലെ ആന്റീസ് പര്‍വ്വത നിരകളില്‍ നടത്തിയ ഒരു പഠനത്തില്‍ Pierre Bouguer എന്ന ശാസ്ത്രജ്ഞനാണ് പര്‍വ്വതങ്ങള്‍ക്ക് അതിന്‍റെ താഴെയുള്ള സാന്ദ്രത കൂടിയ അടുക്കിലോട്ടു projections ഉണ്ട് എന്ന് കണ്ടെത്തിയത്. നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയന്‍ പര്‍വ്വതനിരകളില്‍ നടത്തിയ ഒരു പഠനത്തില്‍ George B. Airy എന്ന ശാസ്ത്രജ്ഞനാണ് പര്‍വ്വതങ്ങള്‍ക്ക് വേരുകള്‍ ഉണ്ട് എന്ന് സ്ഥിരീകരിച്ചത്. കൂടുതല്‍ അറിയാന്‍ ഈലേഖനം വായിക്കുക. എന്നാല്‍ ഭൂമിയെ വിരിപ്പാക്കി എന്ന് പറയുന്നതിലൂടെ അള്ളാഹു ഉദ്ദേശിക്കുന്നത് ഫലകങ്ങളെയായിരിക്കണമെന്നില്ല. അങ്ങനെ ആരെങ്കിലും വിശദീകരിച്ചിട്ടുള്ളതായും അറിയില്ല.
ഇനി പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ തടയുന്നുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കാം. രണ്ടു രീതിയില്‍ പര്‍വ്വതങ്ങള്‍ ഭൂകമ്പത്തെ തടയുന്നു എന്ന് പറയാം.
1. ഫലകങ്ങളുടെ തുടര്‍ച്ചലനങ്ങളെ മന്ദീഭവിപ്പിക്കുന്നതിലൂടെ: യഥാര്‍തത്തില്‍ ഫലകങ്ങള്‍ കൂട്ടിയിടിക്കുമ്പോളും പരസ്പരം നെരങ്ങിനീങ്ങുമ്പോഴും ഒക്കെയാണ് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഫലകങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന മടക്കുകള്‍ ആണ് പര്‍വ്വതങ്ങള്‍. ഇങ്ങനെ രൂപപ്പെടുന്ന പര്‍വ്വതങ്ങള്‍ ഫലകങ്ങളുടെ തുടര്‍ച്ചലനങ്ങളെ മന്ദീഭവിപ്പിക്കുന്നു. 50 million വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യ ഉള്‍പ്പെടുന്ന ഫലകം ഏഷ്യന്‍ ഫലകത്തില്‍ വന്നിടിക്കുകയും അതിലൂടെ ഹിമാലയ പര്‍വ്വതനിരകള്‍ രൂപപ്പെടുകയും ഫലകത്തിന്‍റെ ചലനം മന്ദീഭവിക്കുകയും ചെയ്തതായി പഠനങ്ങള്‍ പറയുന്നുണ്ട്. ഈ പ്രതിഭാസത്തെ Newton’s laws of motion ഇലെ രണ്ടും മൂനും നിയമങ്ങള്‍ വച്ച് ലളിതമായി വിശദീകരിക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.
2. പര്‍വ്വതങ്ങള്‍ seismic waves ഇനെ ആകിരണം ചെയ്യുകയോ ചിതറിക്കുകയോ ചെയ്യുന്നു:ഭൂകമ്പത്തിന്‍റെ ആഘാതങ്ങള്‍ അതിന്‍റെ പ്രഭവസ്ഥാനത്ത് നിന്ന് വിദൂരസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് seismic waves ആണ്. ഭൂകമ്പത്തിന്‍റെ പ്രഭവസ്ഥാനത്ത് നിന്ന് ഒരുപാട് ദൂരെയായിട്ടുപോലും വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊക്കെ തകര്‍ന്നു വീഴാനുള്ള കാരണം ഈ seismic waves ഇനെ ആകിരണം ചെയ്യുന്നത്കൊണ്ടാണ്. കൂടുതല്‍ അറിയാന്‍ ഈലേഖനം വായിക്കുക. ഈ seismic waves ഇനെ പര്‍വ്വതങ്ങളും ആകിരണം ചെയ്യുന്നതായി ശാസ്ത്രം അഭിപ്രായപ്പെടുന്നു. “Seismological Society of Japan” നടത്തിയ ഒരു പഠനത്തെക്കുറിച്ചു Nature Journal പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വലിയ പര്‍വ്വതനിരകള്‍ ഭൂകമ്പ ഊര്‍ജ്ജത്തെ ആകിരണം ചെയ്യുന്നുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങളും ഉണ്ടെന്നു വിശദീകരിക്കുന്നു. പ്രസ്ഥുത ലേഖനം ഇവിടെ വായിക്കുക.
“Seismological Society of America” പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പര്‍വ്വതങ്ങള്‍ക്ക് surface waves നെ ചിതറിക്കാന്‍ കഴിവുണ്ടെന്ന് പറയുന്നത്. San Gabriel Mountains ഇല്‍ നടത്തിയ പഠനത്തില്‍ ആണ് ഇത് കണ്ടെത്തിയത്. Mw 7.5 ശക്തിയുള്ള ഭൂകമ്പം simulate ചെയ്തപ്പോള്‍ San Gabriel Mountains പ്രകൃതിയാ ഉള്ള ഒരു seismic insulator പോലെ പ്രവര്‍ത്തിക്കുന്നതായും ഇത് ഭൂകമ്പത്തിന്‍റെ ശക്തിയെ 50% വരെ കുറക്കുന്നതായും കണ്ടെത്തി. അങ്ങനെ San Gabriel Mountains, Los Angeles എന്ന ലോകനഗരത്തെ ഭൂകമ്പങ്ങളില്‍ നിന്ന് കാക്കുന്നതായും പഠനറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഈ പഠനത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. ഇതിന്‍റെ Abstract താഴെ നല്‍കുന്നു.
We investigate the effects of large-scale surface topography on ground motions generated by nearby faulting. We show a specific example studying the effect of the San Gabriel Mountains, which are bounded by the Mojave segment of the San Andreas fault on the north and by the Los Angeles Basin on the south. By simulating a Mw 7.5 earthquake on the Mojave segment of the San Andreas fault, we show that the San Gabriel Mountains act as a natural seismic insulator for metropolitan Los Angeles. The topography of the mountains scatters the surface waves generated by the rupture on the San Andreas fault, leading to less-efficient excitation of basin-edge generated waves and natural resonances within the Los Angeles Basin. The effect of the mountains reduces the peak amplitude of ground velocity for some regions in the basin by as much as 50% in the frequency band up to 0.5 Hz. These results suggest that, depending on the relative location of faulting and the nearby large-scale topography, the topography can shield some areas from ground shaking.
പ്രതിവര്‍ഷം ശരാശരി അഞ്ചു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്. ഇതില്‍ ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ മാത്രമേ അറിയാന്‍ സാധിക്കുന്നുള്ളൂ. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായിക്കുക.
പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ തടയുന്നു എന്നുള്ളതുകൊണ്ട് പര്‍വ്വതപ്രദേശങ്ങളില്‍ ഭൂകമ്പം കുറവായിരിക്കും എന്ന് പറയുന്നത് അശാസ്ത്രീയമായ വാദമാണ്. പര്‍വ്വതങ്ങള്‍ seismic waves ഇനെ ആകിരണം ചെയ്യുന്നു എന്നതിനാല്‍ അവയുടെ ഉയരങ്ങളിലായിരിക്കും ഭൂകമ്പം ഏറ്റവും കൂടുതലായി അനുഭവപ്പെടുക എന്നാണു ശാസ്ത്രം പറയുന്നത്.
പൊന്തിപ്പറക്കുന്ന പര്‍വ്വതം!وَإِذ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوۤاْ أَنَّهُ وَاقِعٌ بِهِمْ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
“അവര്‍ക്കു മേല്‍ ഒരു കുട പോലെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും അത് തങ്ങളുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം…”(7:171)
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِي ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
“പര്‍വ്വതത്തെ അവരുടെ തലയ്ക്കു മേല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം അവരോട് കരാര്‍ വാങ്ങി..”(4:154)(2:63)وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَആരാധന അല്ലാഹുവിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും തൌറാത്തില്‍ വിശ്വസിക്കുന്നതിനും തയ്യാറാകാതെ പുറം തിരിഞ്ഞു നിന്ന ഇസ്രായീല്യരെ അല്‍പ്പം ‘ഗുണ്ടായിസം’ പ്രയോഗിച്ച് കീഴ്പ്പെടുത്താമെന്ന തീരുമാനപ്രകാരമാണു അല്ലാഹു ഇപ്രകാരമൊരു അല്‍ഭുതം കാട്ടിയതെന്നാണു വ്യാഖ്യാനം. ‘ഇതാ ഇപ്പോള്‍ വീഴും!’ എന്ന മട്ടില്‍ ഒരു ഭീമന്‍ പര്‍വ്വതം അവരുടെ തലക്കു മേല്‍ പൊന്തിപ്പറന്നു എന്നാണു ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. ഖുര്‍ ആനിലെ ശാസ്ത്ര വെളിപാടുകള്‍ കണ്ട് ഇസ്ലാം സ്വീകരിച്ചവരും ദീനിന്റെ വക്കീലന്മാരായി രംഗത്തു വന്ന ശാസ്ത്രജ്ഞന്മാരും ഇതിന്റെ ശാസ്ത്രീയ പൊരുളൊന്നു വിശദീകരിക്കാമോ?
മാഷ് ഗുണ്ടായുസം എന്ന് വ്യാഖ്യാനിച്ച ഈ സംഭവത്തെക്കുറിച്ച് മൌദൂദി വിശദീകരിക്കുന്നത്ഇവിടെ വായിക്കുക. തുടര്‍ന്ന് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യം ഉണ്ടെന്നു തോനുന്നില്ല.
ഇനി ഇതിന്‍റെ ശാസ്ത്രീയത പരിശോധിക്കാം. പ്രപഞ്ചം തന്നെ സൃഷ്ടിച്ച അള്ളാഹുവിന് ഒരു മലയെ പോക്കാന്‍ സാധിക്കുമോ എന്ന ചോദ്യം തന്നെ ബാലിശമാണ്. എന്തിനും ഏതിനും ശാസ്ത്രീയമായി വിശദീകരിക്കൂ, എന്നാല്‍ മാത്രം വിശ്വസിക്കാം എന്ന് പറയുന്ന യുക്തിവാദികളോടൊരു ചോദ്യം, ഫിസിക്സ്സിലെConservation of energy പറയുന്നത് പദാര്‍ത്ഥമോ ഊര്‍ജ്ജമോ നിര്‍മിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല എന്നാണു; അപ്പോള്‍ പിന്നെ ഈ പ്രപഞ്ചത്തിന്‍റെ തന്നെ നിലനില്‍പ്പില്‍ നിങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കുന്നത്?
പൊന്തിപ്പറക്കുന്ന ഒരു പര്‍വ്വതം ശാസ്ത്രീയമായി അസാധ്യമാണ് എന്ന് തെളീക്കാന്‍ യുക്തിവാദികളെക്കൊണ്ട് സാധിക്കുമോ? പര്‍വ്വതത്തിന്‍റെ മേലുള്ള ഗുരുത്വാകര്‍ഷണബലം കുറക്കപ്പെട്ടാല്‍ ഇങ്ങനെ സംഭവിച്ചുകൂടെ?
പര്‍വ്വതത്തിന്‍റെ സാന്ദ്രത ഒരു 10 മീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷവായുവിന്‍റെ സാന്ദ്രതക്ക് തുല്യമാക്കപ്പെട്ടു എന്ന് കരുതുക. പര്‍വ്വതത്തില്‍ Buoyancy അനുഭവപ്പെടുകയും അത് പര്‍വതത്തെ 10 മീറ്റര്‍ വരെ ഉയര്‍ത്തുകയും ചെയ്യും. Hot Air Balloon ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. കൂടുതലായി അറിയാന്‍ ഈ ലേഖനം വായിക്കുക.
പ്രസിദ്ധ Hollywood സംവിധായകനായ James Cameron ഏറ്റവും അവസാനമായി സംവിധാനം ചെയ്ത Avatar എന്ന Science Fiction സിനിമയില്‍ ഇത്തരത്തില്‍ പൊന്തിപ്പറക്കുന്ന പര്‍വ്വതങ്ങള്‍ വിഷയമാക്കിയിട്ടുണ്ട്. Hallelujah Mountainsഎന്നാണ് അദ്ദേഹം അതിനു നല്‍കിയ പേര്.
ഇതിന്‍റെ ശാസ്ത്രീയത സംവിധായകന്‍ വിശദീകരിച്ചിരിക്കുന്നത് വളരെ രസകരമായ രീതിയിലാണ്. Meissner effect മൂലമാണ് പര്‍വ്വതങ്ങള്‍ പോങ്ങിനില്‍ക്കുന്നത് എന്നാണു ഭാവനയിലുള്ള വിശദീകരണം. ഒരു വസ്തു superconductingഅവസ്ഥയിലേക്ക് മാറുമ്പോള്‍ magnetic field ഉകളെ വികര്‍ഷിക്കുന്നതിനെയാണ് Meissner effect എന്ന് പറയുന്നത്. തണുപ്പിച്ച liquid nitrogen ന്‍റെ മുകളിലുള്ള Meissner effect വിശദീകരിക്കുന്ന ചിത്രംഇവിടെ കാണുക.
മേല്‍പറഞ്ഞ വിശദീകരണങ്ങള്‍ക്ക്, അള്ളാഹു പര്‍വ്വതങ്ങളെ ഉയര്‍ത്തിയത് മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു രീതി ഉപയോഗിച്ചിട്ടാണ് എന്ന് അര്‍ത്ഥമില്ല. മറിച്ചു പൊന്തിപ്പറക്കുന്ന പര്‍വ്വതം എന്നുള്ളത് ശാസ്ത്രീയമായി അസാധ്യമല്ല എന്നേ ഉദ്ദേശിച്ചുള്ളൂ.
THE SEAS NOT MINGLING WITH ONE ANOTHERMuslims claim that the verses 55:19-20 are proof of the scientific miracle of the Quran
:
Was the knowledge that waters of different salinity, density and temperature do not mix unknown to anyone prior to Muhammad? Not really. A thousand years before Muhammad Aristotle wrote the following:“The drinkable, sweet water, then, is light and is all of it drawn up: the salt water is heavy and remains behind,” Meteorology Book 2 Chapter 2
It is clear that at the time of Aristotle, people knew that waters of different density and salinity do not mix.
:
These verses point to Muhammad’s ignorance and they are no miracles at all.
Salt fingering എന്ന സമുദ്രപ്രതിഭാസത്തെക്കുറിച്ചൊക്കെ 6 ആം നൂറ്റാണ്ടിലെ മനുഷ്യന് അറിയാമായിരുന്നെന്നും അവര്‍ പറഞ്ഞാണ് മുഹമ്മദ് (PBUH) നബി ഇതെല്ലാം പഠിച്ചത് എന്നും പറയുന്ന മാഷ്, മുകളില്‍ തേനീച്ച തേന്‍ ശേകരിക്കുന്നത് പൂക്കളില്‍ നിന്നാണെന്ന കാര്യം മുഹമ്മദ് (PBUH) നബിക്ക് അറിയില്ലായിരുന്നു എന്ന് പറയുമ്പോള്‍ അത് അവിശ്വസിനീയമായി തോന്നുന്നു.
ഇവിടെ വീണ്ടും ഇന്റെര്‍നെറ്റിലെ ചവറുകള്‍ പരിശോധിക്കാതെ copy paste ചെയ്തിരിക്കുന്നു. ഈ ലേഖനത്തില്‍ പറയുന്ന Aristotle ഇന്‍റെ Meteorology, Book 2, Chapter 2 (Page 32) പറയുന്നത് സമുദ്ര ജലത്തിന്‍റെ ബാഷ്പീകരണത്തെ (Evaporation) കുറിച്ചും ഘനീഭവിക്കുന്നതിനെ (Condensation) കുറിച്ചും ഒക്കെയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ശുദ്ധജലം മാത്രമാണ് ബാഷ്പീകരിക്കുന്നത്; സമുദ്രജലം ഭാരം കൂടുതല്‍ ആയതിനാല്‍ താഴോട്ടു പോകുന്നത് കാരണം ബാഷ്പീകരിക്കപ്പെടുന്നില്ല. ഇത് ശാസ്ത്രീയമായി ശരിയല്ല. കൂടുതല്‍ അറിയാന്‍ ഈ പുസ്തകം (Page 32) വായിക്കുക. Water Cycle വിശദീകരിക്കുന്ന ഈ വരികളില്‍ നിന്നുമാണ് സമുദ്രങ്ങള്‍ കൂടിക്കലരാതെ വേറിട്ട് നില്‍കുന്നു എന്ന് കണ്ടുപിടിച്ചത് Aristotleആണ് എന്ന് മാഷ് വ്യാഖ്യാനിച്ചെടുത്തത്. ഉപ്പുവെള്ളത്തിനും ശുദ്ധജലത്തിനും ഭാരവ്യത്യാസം ഉണ്ട് എന്ന സാമാന്യ അറിവിനപ്പുറം Salt fingering എന്ന സമുദ്രപ്രതിഭാസത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നും തന്നെ ഇതില്‍ ഇല്ല.
ചൂടുള്ള ഉപ്പു വെള്ളവും തണുത്ത ശുദ്ധ ജലവും കലരുമ്പോള്‍ ഉപ്പു ശുദ്ധജലത്തിലേക്ക് കലരുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ചൂട് മാറ്റപ്പെടുന്നു; തുടര്‍ന്ന് ശുദ്ധജലം ചൂടാകുകയും ഉപ്പു വെള്ളം തണുക്കുകയും ഇത് മൂലം സാന്ദ്രത കൂടുന്നത് കാരണം ഉപ്പു വെള്ളം ശുദ്ധജലത്തിന്‍റെ അടിയിലേക്ക് പോകുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവ രണ്ടു തട്ടുകളായി നിലകൊള്ളുന്നു. ഇതിനെയാണ് Salt fingering എന്ന് വിളിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.
യഥാര്‍ത്ഥത്തില്‍ 1857 ഇല്‍ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ W. Stanley Jevons ആണ് Salt fingers കണ്ടുപിടിക്കുന്നത്. ഇതിനെ ഗണിത ശാസ്ത്രപരമായി ആദ്യം വിശദീകരിക്കുന്നത് 1960 ഇല്‍ Melvin Stern എന്ന Florida State University യിലെ പ്രൊഫസര്‍ ആണ്. അമേരിക്കന്‍ oceanographer ആയHenry Stommel ഇന്‍റെ അഭിപ്രായപ്പെടുനത് വലിയ salt finger ഇലെ water column ചുറ്റി ഒരു പാട (membrane) ഉണ്ട് എന്നും അത് ചൂടിനെ കടത്തി വിടുന്നതും ഉപ്പിനെ കടത്തിവിടാത്തതും ആണ് എന്നുമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനംവായിക്കുക.
Salt fingering മൂലം രൂപപ്പെടുന്ന സമുദ്രത്തിലെ വെള്ളത്തിന്‍റെ തട്ടുകള്‍ക്ക് നിറവ്യത്യാസം ഉണ്ടാകും എന്ന് എവിടെയും കാണാന്‍ സാധിച്ചില്ല. ശുദ്ധജലത്തിനും ഉപ്പുവെള്ളത്തിനും കാര്യമായ നിറവ്യത്യാസം ഇല്ല എന്നുള്ളതുകൊണ്ടായിരിക്കാം ഇത്. അതുകൊണ്ട് Salt fingering പണ്ടുമുതലേ ആളുകള്‍ക്ക് അറിയാമായിരുന്ന പ്രതിഭാസം ആയിരുന്നു എന്ന ഊഹം വിശ്വസനീയമല്ല. അഴിമുഖങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണം Salt fingering അല്ല; മറിച്ച് വെള്ളത്തിന്‍റെ മറ്റു chemical properties ഇല്‍ ഉള്ള വ്യതിയാനങ്ങള്‍ ആണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. എന്നാല്‍ വെള്ളത്തിനു നിറവ്യത്യാസമുള്ള അഴിമുഖങ്ങളില്‍ കടല്‍ജലവും ശുദ്ധജലവും പരസ്പരം കൂടിച്ചേരുന്നത് നഗ്നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ അദൃശ്യമായ ഒരു മറയുണ്ട് എന്ന് പറയുന്നത് പരസ്പരം കൂടിക്കലരുന്നു എന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ തിരിച്ചറിയാവുന്ന ഇത്തരം അഴിമുഖങ്ങളെക്കുറിച്ച് അല്ല എന്ന് വ്യക്തം. 6 ആം നൂറ്റാണ്ടിനു മുന്‍പുള്ള ഏതെങ്കിലും ഗ്രന്തങ്ങളിലോ പുസ്തകങ്ങളിലോ Salt fingering എന്ന സമുദ്രപ്രതിഭാസം മൂലം സമുദ്രജലത്തില്‍ തട്ടുകള്‍ രൂപപ്പെടുന്നതായി വിവരിക്കുന്നുണ്ടെന്നു തെളീക്കുകയാണെങ്കില്‍ ഇത് ഖുര്‍ആനിലെ ഒരു അത്ഭുതം അല്ല എന്ന മാഷിന്‍റെ വാദം അംഗീകരിക്കാം.
مَرَجَ الْبَحْرَيْنِ يَلْتَقِيَانِ﴿١٩﴾ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ﴿٢٠﴾
രണ്ടു സമുദ്രങ്ങളെ തമ്മില്‍ കൂട്ടിമുട്ടുംവണ്ണം അവന്‍ അയച്ചുവിട്ടിരിക്കുന്നു. എന്നിട്ടും അവക്കിടയില്‍ ഒരു മറയുണ്ട്. അവ അത് ഭേദിക്കുന്നില്ല.(55:19-20)
രണ്ടു സമുദ്രങ്ങളെ തമ്മില്‍ കൂട്ടിമുട്ടുംവണ്ണം അവന്‍ അയച്ചുവിട്ടിരിക്കുന്നു. എന്നിട്ടും അവക്കിടയില്‍ ഒരു മറയുണ്ട്. അവ അത് ഭേദിക്കുന്നില്ല.(55:19-20)
“അവക്കിടയില്‍ ഒരു മറയുണ്ട്; അവ അത് ഭേദിക്കുന്നില്ല” എന്നതുകൊണ്ട് ഒരു ജല തന്മാത്ര പോലും കൂടിക്കലരാത്ത രീതിയില്‍ അവക്കിടയില്‍ ചില്ലുപോലത്തെ ഒരു ചുമരുണ്ട് എന്നൊന്നും അര്‍ത്ഥമില്ല. മറിച്ചു വെള്ളത്തെ വേര്‍തിരിക്കുന്നരീതിയില്‍ അവക്കിടയില്‍ ഒരു മറയുണ്ട് എന്നെ അര്‍ത്ഥമുള്ളൂ. ആയത്തിന്‍റെ ആദ്യ ഭാഗം ഒരു മറയുണ്ടെന്നും അവസാന ഭാഗം അത് എത്തരത്തിലുള്ള മറയാണെന്നും പറയുന്നു. അതില്‍ നിന്നും സമുദ്രങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു perfect insulator ഉണ്ടെന്നുതുടങ്ങിയ ആരോപണങ്ങള്‍ ഒക്കെ യുക്തിവാദികളുടെ മാത്രം വ്യാഖ്യാനങ്ങള്‍ ആണ്. അല്ലെങ്കില്‍തന്നെ ആകാശത്തിലെ പറവകള്‍ക്കും ഭൂമിക്കും ഇടയില്‍ ഒന്നുമില്ല എന്ന് പറഞ്ഞതില്‍ നിന്ന് അവക്കിടയില്‍ ശൂന്യതയാണെന്ന് ഖുര്‍ആന്‍ പറയുന്നു എന്ന് വ്യാഖ്യാനിച്ചവരില്‍നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കുന്നു.
ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَഈ സൂക്തത്തിനു മൌദൂദിയുടെ പരിഭാഷ ഇങ്ങനെ:“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന്‍ നല്‍കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ:“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന്‍ വെക്കുന്നു. അവന്‍ ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”
:
ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്.
:
വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്?
:ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ
“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍ ; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)
:
പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ എന്നാണുള്ളത്.
:
ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ?
:
എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.
ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ല എന്നൊന്നും മുകളിലെ സൂക്തങ്ങള്‍ക്ക് അര്‍ത്ഥമുള്ളതായി തോന്നുന്നില്ല. എന്നാല്‍ മാഷ് പറഞ്ഞ പക്ഷികള്‍ ചെറുതാകുന്ന പ്രതിഭാസവും ഹൃദയം ചുരുങ്ങുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. മാനത്തേക്ക് പറന്നുയരുന്ന പക്ഷികളുടെ വലുപ്പം കുറയുന്നു എന്നൊരു തെറ്റിദ്ധാരണ അറബികള്‍ക്കുണ്ടായിരുന്നു എന്നാണ് മാഷിന്‍റെ ധാരണ. എന്നാല്‍ മരുഭൂമിയിലൂടെ നടന്നകലുന്ന ഒട്ടകങ്ങളും ഇങ്ങനെ ചെറുതാവാറുണ്ടെന്നു മാഷ് ഓര്‍ത്തില്ല. ഇസ്ലാമിനെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ തന്‍റെ ജീവന്‍ പോകുന്നത് പോലെ അസഹ്യമായി അനുഭവപ്പെടുന്നു എന്നേ ഇതിനര്‍ത്ഥമുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഖുര്‍ആന്‍ പറയുന്ന ഇണകള്‍ക്ക് ഉദാഹരണമായി ഇലക്ട്രോണിനെയും പ്രോടോണിനെയും പറയുന്നത് പോലും പൂര്‍ണ്ണമായും ശരിയല്ല. ഇലെക്ട്രോനിന്‍റെ ഏറ്റവും നല്ല ഇണ പോസിട്രോണ്‍ അല്ലെങ്കില്‍ ആന്‍റിഇലെക്ട്രോണ്‍ ആണ് എന്നാണ് എന്‍റെ അഭിപ്രായം. പോസിട്രോണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. Subatomic particle ഇല്‍ പോലും ഇണകള്‍ ഉണ്ട് എന്നുള്ളത് തീര്‍ച്ചയായും ഒരു അത്ഭുതം തന്നെയാണ്; എന്നാല്‍ ഇലക്ട്രോണിനെയും പ്രോടോണിനെയും കണ്ടുപിടിച്ചത് ഖുര്‍ആന്‍ ആണെന്നൊന്നും ഈ സൂക്തങ്ങളില്‍ പറയുന്നില്ല.
ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിച്ചാല്‍ പോരെ എന്ന രീതിയില്‍ നിരവധി സ്ഥലങ്ങളില്‍ ആരോപണങ്ങള്‍ ഉണ്ട്. ഇതിനെല്ലാം ചേര്‍ത്തു ഒരു ചെറിയ ഉദാഹരണത്തിലൂടെ മറുപടി പറയുന്നു. ആദ്യമായി വിമാനം കണ്ടുപിടിച്ചത് 1903 ഇല്‍Wright brothers ആണ്. അവരുടെ വിമാനത്തിന്‍റെ പേര് Wright Flyer എന്നായിരുന്നു. ഈ വിമാനം യഥാര്‍ത്ഥത്തില്‍ Newton’s laws of motion ഇലെ രണ്ടും മൂനും നിയമങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയാം. എന്നാല്‍ Newton’s laws of motion 1657 ഇല്‍ Sir Isaac Newton ആണ് കണ്ടുപിടിക്കുന്നത്. ഇത് കഴിഞ്ഞു 250 ഓളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് Isaac Newton ന്‍റെ ഈ നിയമങ്ങള്‍ വച്ചുള്ള ആദ്യ വിമാനം കണ്ടുപിടിക്കുന്നത്. Isaac Newton ഇതെല്ലാം അറിയുമായിരുന്നെങ്കില്‍, ഇതിന്‍റെ തത്വങ്ങള്‍ ഒക്കെ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ വിവരിച്ചിട്ടുണ്ടെങ്കില്‍ വിമാനവും അദ്ദേഹത്തിനു തന്നെ കണ്ടുപിടിച്ചാല്‍ പോരായിരുന്നോ?
ചില ശാസ്ത്രസത്യങ്ങളിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നു എന്നതുകൊണ്ട് അവയൊക്കെ ഖുര്‍ആന്‍ പൂര്‍ണ്ണമായും വിശദീകരിക്കുന്നു എന്നര്‍ത്ഥമില്ല. 6 ആം നൂറ്റാണ്ടിലെ മനുഷ്യര്‍ക്ക് അസാധ്യമായിരുന്ന അത്തരം സൂചനകള്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ തന്നെയാണ്. എങ്കിലും അതിനെ പൂര്‍ണ്ണ കണ്ടുപിടുത്തങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല. വിമാനത്തിന്‍റെ കണ്ടുപിടുത്തം Newton’s laws of motion ന്‍റെ തുടര്‍ച്ചയായിരുന്നു. അതുപോലെ ഇന്നത്തെ ശാസ്ത്രം ഒരു പരിധിവരെ അന്നത്തെ സൂചനകളുടെ തുടര്‍ച്ചയോ വിശദീകരണമോ ആണ്.
കുടുമയ്ക്കുള്ളിലെ കുബുദ്ധി !മക്കയില്‍ പ്രവാചകന്റെ ശത്രുപക്ഷത്തു നില കൊണ്ട ഖുറൈഷി പ്രമാണിമാരെ പുലഭ്യം പറയുന്ന നിരവധി വെളിപാടുകളുണ്ട് ഖുര്‍ ആനില്‍.
:كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِٱلنَّاصِيَةِ
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
“വേണ്ടാ, അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും ; കള്ളത്തരം പറയുന്ന കുടുമ; ചെറ്റത്തരം കാട്ടുന്ന കുടുമ!” (96:15, 16)
:إِنِّي تَوَكَّلْتُ عَلَى ٱللَّهِ رَبِّي وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
“നിശ്ചയമായും , എന്റെ റബ്ബും നിങ്ങളുടെ റബ്ബും ആയ അല്ലാഹുവിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു നാസ്വിയ പിടിച്ചു [നിയന്ത്രിക്കുന്ന ] നിലയിലല്ലാതെ ഒരു ജന്തുവും ഇല്ല തന്നെ. നിശ്ചയമായും റബ്ബ് നേര്‍മാര്‍ഗ്ഗത്തില്‍ തന്നെ.”(11:56)ഈ വാക്യത്തിനു വ്യാഖ്യാനമായി അമാനി മൌലവി എഴുതുന്നു:“നാസ്വിയത് എന്ന വാക്ക് തലയുടെ മുന്‍ ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും , ആ ഭാഗത്തുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പ്പടിക്കും വിധേയനാകുമ്പോള്‍ അവന്‍ അവന്റെ നെറുകു പിടിച്ചിരിക്കുകയാണെന്നും അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബി ഭാഷയില്‍ പറയാറുണ്ട്. ഇതനുസരിച്ചാണ് 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ..”
:كَذَلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ
“ആ വിവരദോഷികളുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കും.” (30:59)وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَٰتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي ءَاذَانِهِمْ وَقْراً وَإِن تَدْعُهُمْ إِلَىٰ ٱلْهُدَىٰ فَلَنْ يَهْتَدُوۤاْ إِذاً أَبَداً
“….ഖുര്‍ ആന്‍ ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്ക്കു മേല്‍ അവന്‍ മൂടി അണിഞ്ഞിരിക്കുന്നു….”(18:57)لِّيَجْعَلَ مَا يُلْقِي ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِي شِقَاقٍ بَعِيدٍ
“പിശാചിന്റെ വെളിപാടുകള്‍, ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കും ഒരു പരീക്ഷണമാണ്….” (22:53)يٰنِسَآءَ ٱلنَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً
“(നബിയുടെ ഭാര്യമാരേ)….. നിങ്ങള്‍ സൌമ്യമായി സംസാരിക്കരുത്. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അതു കേട്ടു മോഹിക്കും….” (33:32)إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِأَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
“……നിശ്ചയമായും അവന്‍ നെഞ്ചിലുള്ളതിനെ അറിയുന്നവനാണ്.” (39:7)(11:5)മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നേടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ഖുര്‍ ആനിലൊരിടത്തും കാണുന്നില്ല. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല.
:
അല്ലാഹു കുടുമ പിടിച്ചു വലിക്കും എന്നു പറഞ്ഞത് സാന്ദര്‍ഭികമായ ഒരു രോഷപ്രകടനം മാത്രമായിരുന്നു.
:
ഇസ്ലാമിക ലോകം വിലക്കെടുത്ത ചില പടിഞ്ഞാറന്‍ കുടുമ കളാണ് ഇത്തരം പരിഹാസ്യമായ കസര്‍ത്തുകള്‍ക്കു പിന്നിലെ മുഖ്യ സൂത്രധാരകരെന്നതും ശ്രദ്ധേയമാണ്.
ചെറ്റത്തരം എന്ന പുലഭ്യം മലയാളത്തില്‍ ഉപയോഗിക്കുന്നത് പോലെ തന്നെ അറബിയിലും ഉപയോഗിക്കുന്ന ഒന്നാണോ? ഈ അര്‍ഥം വരുന്ന ആയത്തിലെ അറബിവാക്ക് ഏതാണ്? അതോ ഈ വ്യാഖ്യാനവും യുക്തിവാദികളുടെ യഥാര്‍ത്ഥ സംസ്കാരത്തിന്‍റെ നേര്‍കാഴ്ച്ചയോ?
പ്രസ്തുത ആയത്തിന്‍റെ മലയാള വിവര്‍ത്തനവും അതിനു Abdullah Yusuf Ali നല്‍കുന്ന ഇംഗ്ലീഷ് വിവര്‍ത്തനവും താഴെ നല്‍കുന്നു.
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ﴿١٥﴾ نَاصِيَةٍ كَاذِبَةٍ خَاطِئَةٍ﴿١٦﴾
അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നാം അവന്റെ നെറുകയില്‍ പിടിച്ച് വലിച്ചിഴക്കുകതന്നെ ചെയ്യും. നിഷേധിക്കുന്നതും തനി പാപിയുമായ നെറുകയില്‍.(96:15-16)
അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നാം അവന്റെ നെറുകയില്‍ പിടിച്ച് വലിച്ചിഴക്കുകതന്നെ ചെയ്യും. നിഷേധിക്കുന്നതും തനി പാപിയുമായ നെറുകയില്‍.(96:15-16)
Yusuf Ali: Let him beware! If he desist not, We will drag him by the forelock, A lying, sinful forelock!
തുടര്‍ന്ന് “നാസ്വിയ പിടിച്ചു നിയന്ത്രിക്കുന്ന” എന്ന കാര്യത്തിന് അമാനി മൌലവി പറഞ്ഞതിനപ്പുറത്തെക്കുള്ള ശാസ്ത്രീയ വിശദീകരണത്തില്‍ എന്തെങ്കിലും കാര്യമുണ്ട് എന്ന് തോനുന്നില്ല.
ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല എന്ന വാദം അടിസ്ഥാന രഹിതമാണ്. യഥാര്‍തത്തില്‍ മനസ്സ് എന്താണെന്നും എവിടെയാണെന്നും ഇന്നും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇക്കാര്യത്തില്‍ തലച്ചോറിന്‍റെ പങ്കിനെക്കുറിച്ചു ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്‍റെ 900 വര്‍ഷങ്ങള്‍ക്കു മുന്‍പ് Hippocrates പറഞ്ഞത് താഴെ നല്‍കുന്നു. ഇതിന്‍റെ ചരിത്രത്തെക്കുറിച്ചറിയാന്‍ ഈ ലേഖനംവായിക്കുക.
ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല എന്ന വാദം അടിസ്ഥാന രഹിതമാണ്. യഥാര്‍തത്തില്‍ മനസ്സ് എന്താണെന്നും എവിടെയാണെന്നും ഇന്നും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇക്കാര്യത്തില്‍ തലച്ചോറിന്‍റെ പങ്കിനെക്കുറിച്ചു ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്‍റെ 900 വര്‍ഷങ്ങള്‍ക്കു മുന്‍പ് Hippocrates പറഞ്ഞത് താഴെ നല്‍കുന്നു. ഇതിന്‍റെ ചരിത്രത്തെക്കുറിച്ചറിയാന്‍ ഈ ലേഖനംവായിക്കുക.
Men ought to know that from nothing else but the brain come joys, delights, laughter and sports, and sorrows, griefs, despondency, and lamentations. … And by the same organ we become mad and delirious, and fears and terrors assail us, some by night, and some by day, and dreams and untimely wanderings, and cares that are not suitable, and ignorance of present circumstances, desuetude, and unskilfulness. All these things we endure from the brain, when it is not healthy…
— Hippocrates (BC 460 – BC 370), On the Sacred Disease
എന്നാല്‍ ശരിയും തെറ്റും തെരഞ്ഞെടുക്കാനും പ്രവര്‍ത്തിക്കാനും തലച്ചോറിനോ മനസ്സിനോ കഴിവുണ്ടോ എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കങ്ങളും പഠനങ്ങളും നടക്കുന്നതേയുള്ളൂ. അത്തരത്തിലുള്ള പഠനങ്ങള്‍ അതിന്‍റെ പ്രാഥമിക ഘട്ടങ്ങളില്‍പോലും എത്തിയിട്ടില്ല എന്നതാണ് സത്യം.
ഇനി ഖുര്‍ആന്‍ ഇക്കാര്യത്തില്‍ ഹൃദയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. നിരവധി ശാസ്ത്രസത്യങ്ങള്‍ സൂചിപ്പിക്കുന്നു എന്ന് വച്ച് ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥം അല്ല; മറിച്ച് ഒരു സാഹിത്യ കൃതിയാണ്. മനുഷ്യന്‍റെ ചിന്താശക്തിയെ ചിത്രീകരിക്കാന്‍ പണ്ടുമുതലേ ലോകമെമ്പാടുമുള്ള സാഹിത്യ കൃതികള്‍ ഉപയോഗിക്കുന്നത് ഹൃദയം എന്ന അവയവത്തെയാണ്. അമേരിക്ക പോലെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇന്നും ഹൃദയത്തില്‍ കൈ വച്ച് ദേശീയഗാനം ആലപിക്കുന്നത് ഇക്കാര്യത്തില്‍ തലച്ചോറിന്‍റെ പങ്കിനെക്കുറിച്ച് അറിയാത്തതുകൊണ്ടോ തലയില്‍ കൈവച്ചു ദേശീയഗാനം ആലപിക്കുന്നത് ബോറാണ് എന്ന് കരുതിയിട്ടോ അല്ല. ഇവിടെയൊന്നും ഹൃദയത്തിന് തലച്ചോറെന്നോ മനസ്സെന്നോ പൂര്‍ണ്ണമായും അര്‍ത്ഥമില്ല; മറിച്ച് consciousness അല്ലെങ്കില്‍ ചിന്താശക്തി എന്ന അര്‍ത്ഥമാണ് ഉള്ളത്. ഈ consciousness സൃഷ്ടിക്കുന്നത് തലച്ചോര്‍ മാത്രമല്ല; പഞ്ചേന്ത്രിയങ്ങളും ശരീരത്തിലെ മുഴുവന്‍ അവയവങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതയാണ് consciousness എന്നാണ് ഇതുവരെയുള്ള നിഗമനം; യഥാര്‍തത്തില്‍ consciousness എന്ന ഒരു വസ്തുതയുണ്ടോ, അതോ അത് മനുഷ്യന്‍റെ വെറും തോന്നലാണോ എന്നതിനെക്കുറിച്ച് പോലും പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ; ഇല്ല എന്നുള്ളതാണ് ഇതുവരെയുള്ള നിഗമനം. കൂടുതല്‍ അറിയാന്‍ ഈലേഖനം വായിക്കുക.
“ഈച്ച പാനീയത്തില്‍ വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കാം; കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ ഔഷധവുമാണ്.”ഇത് അല്ലാഹു ജിബ് രീല്‍ മുഖേന പ്രവാചകനെ അറിയിച്ച പ്രകാരം അദ്ദേഹം വെളിപ്പെടുത്തിത്തന്ന ഒരു മഹാ വിജ്ഞാനമാണ്!ഈ ‘വൈദ്യശാസ്ത്രത്തിനു’ ശാസ്ത്രീയ അടിത്തറ പണിതു കൊടുക്കാനായി പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാരുള്‍പ്പെടെ നിരവധി പേര്‍ കുറെ കാലമായി പല ഇസ്ലാമിക രാജ്യങ്ങളിലും കഠിനമായ ഗവേഷണങ്ങള്‍ നടത്തി വരുന്നതായി കേട്ടിട്ടുണ്ട്.
കുര്‍ആന്‍ ശാസ്ത്ര ഗവേഷണം എന്നത് വളരുന്ന ഒരു ശാസ്ത്ര ശാഖ തന്നെയാണെന്നു പറയാം. ഈ ഗണത്തില്‍ പെട്ട ശാസ്ത്ര ഗവേഷകര്‍ അടുത്ത കാലത്തായി “കണ്ടെത്തിയ” അല്‍ഭുതങ്ങളുടെ ഏതാനും സാമ്പിളുകളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. …ഗവേഷണങ്ങളുടെ ആദ്യ ഫലങ്ങളില്‍ ചിലതു മാത്രമാണിവ. പുതിയ കണ്ടു പിടുത്തങ്ങള്‍ വേറെയൊരുപാടുണ്ട്.
ഈ വിഷയത്തില്‍ എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ വിശദീകരിച്ചുകൊള്ളട്ടെ. ഈച്ചകളെ പാനീയത്തില്‍ മുക്കിയെടുക്കുക എന്നത് അപകടകരമാണ്; കാരണം അവയുടെ കാലിലും ഉമിനീരിലും ആയി ലക്ഷക്കണക്കിന് രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈച്ചകളുടെ ചിറകുകളില്‍ ഔഷദഗുണങ്ങള്‍ ഉള്ള വസ്തുക്കള്‍ ഉണ്ട് എന്നന്ത് ശാസ്ത്രീയമായ പഠനങ്ങള്‍ തെളീച്ചിട്ടുള്ളതാണ്. ഇത് ഇസ്ലാമിക ലോകം വിലക്ക് വാങ്ങിയ പടിഞ്ഞാറന്‍ ശാസ്ത്രകാരന്‍മാരുടെ പഠനമൊന്നുമല്ല, മറിച്ച് Department of Biological Sciences, Macquarie University, Australia നടത്തിയ പഠനമാണ്. ഈച്ചകളുടെ ചിറകുകളില്‍ നിന്നും വേര്‍തിരിച്ചെടുത്ത antibiotic material, E.coli, Golden Staph, Candida തുടങ്ങിയ വിവിധയിനം bacteria കള്‍ ഉള്ള solution ഇല്‍ കലര്‍ത്തിയപ്പോള്‍ antibiotic action നിരീക്ഷിച്ചതായി ഇവരുടെ പഠനം പറയുന്നു. എന്നാല്‍ ഒരു ചിറകില്‍ വിഷവും മറ്റതില്‍ ഔഷദവും ഉള്ളതായോന്നും ശാസ്ത്രം പറയുന്നില്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.
എന്നാല്‍ ഈ ഹദീസ് മുതവാതിര്‍ ആയ ഒരു ഹദീസ് അല്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ഹദീസുകളുടെ പ്രധാന പ്രശ്നം മുഹമ്മദ് (PBUH) നബി പറഞ്ഞതെന്താണെന്നും ഇതിന്‍റെ narrator ഇതിനെ മനസ്സിലാകിയതെങ്ങനെയാണെന്നുമുള്ളതിലെ വ്യത്യാസം കണ്ടുപിടിക്കല്‍ അസാധ്യമാണ് എന്നുള്ളതാണ്. ഹദീസുകളെ കുറിച്ച് വിശദീകരിക്കാന്‍ ഞാനില്ല; അതിനുള്ള കാരണംഇവിടെ വിശദീകരിച്ചിട്ടുണ്ട്.
മുകളില്‍ നല്‍കിയ ഹദീസിന്‍റെ ഉപജ്ഞാതാവില്‍നിന്നുമുള്ള വേറെയും നിരവധി ഹദീസുകള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. ഇദ്ദേഹത്തെ ഉമര്‍ ഖതാബ് ഹദീസുകള്‍ നിര്‍മിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നതായും ചരിത്രമുണ്ട് (ചരിത്രത്തിലെ ഈ ആരോപണം എത്രത്തോളം ശരിയാണെന്നറിയില്ല). ഇക്കാരണങ്ങളാല്‍ ഒറ്റെപ്പെട്ട ഹദീസുകള്‍ക്ക് വിശദീകരണം നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. By:fazil # rishad richu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ